സഹയാത്രികരുടെ ശ്രമങ്ങളെ പാഴാക്കികൊണ്ട് ദേഹാസ്വാസ്ഥ്യം മൂലം ട്രെയിൻ യാത്രയ്ക്കിടെ യാത്രക്കാരി മരിച്ചു

വ്യാഴാഴ്ച്ച രാത്രിയായിരുന്നു സംഭവം. ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ യാത്ര ചെയ്യവെയാണ് നെഞ്ചുവേദനയും ദേഹാസ്വാസ്ഥ്യവും മൂലം മരണമടഞ്ഞത്. കൂടെയുണ്ടായിരുന്ന സഹയാത്രിക സഹായം തേടി ട്രെയിനിന്റെ കോച്ചുകളിലെല്ലാം അലഞ്ഞെങ്കിലും റയിൽവെ ഉദ്യോഗസ്ഥരിൽ നിന്ന് യാതൊരു വിധ സഹായവും ലഭിച്ചില്ലെന്ന ആരോപണം ശക്തമായി ഉയരുകയാണ്.
തീരൂരില്‍ നിന്നും ട്രെയിന്‍ വിട്ടയുടന്‍ ഇവര്‍ക്ക് ദേഹാസ്വസ്ഥ്യവും അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് മറ്റ് യാത്രക്കാര്‍ സീറ്റുകളില്‍ നിന്നും മാറി ഇവര്‍ക്ക് കിടക്കുവാന്‍ സൗകര്യം ഒരുക്കി. സഹയാത്രക്കാരിയായ മെഡിക്കല്‍ വിദ്യാര്‍ഥിനി പ്രഥമശുശ്രൂഷവും കൃത്രിമ ശ്വാസോച്ഛാസവും നല്‍കിക്കൊണ്ടിരുന്നു. തുടർന്ന്
യാത്രക്കാര്‍ ചെറുവണ്ണൂര്‍ തോയാസ് ആശുപത്രിയിലേക്ക് വിളിച്ച് അടിയന്തരമായി ആംബുലന്‍സ് ഫറോക് സ്‌റ്റേഷനിലെത്തിക്കുവാന്‍ ആവശ്യപ്പെട്ടു. ആശുപത്രിയില്‍ മിനിറ്റുകള്‍ക്കകം എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കുവാനായില്ല.
https://www.facebook.com/Malayalivartha
























