Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്നും പത്തനം തിട്ടയെ മാത്രം ഒഴിവാക്കിയതിനു പിന്നില്‍ ഊഹാപോഹങ്ങള്‍ അവശേഷിക്കുന്നു, കേരള ബിജെപി നേതാക്കള്‍ക്ക് ഒരു തുമ്പും നല്‍കാതെ കേന്ദ്രം ഒരുക്കുന്നത് മറ്റൊരു സസ്‌പെന്‍സ്

22 MARCH 2019 08:42 AM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടികയായി പത്തനംതിട്ട ഒഴികെ മറ്റു 13 മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. അണികള്‍ ഒറ്റ സ്വരത്തില്‍ പറയുന്ന കെ സുരേന്ദ്രന്റെ പേര് എന്തുകൊണ്ട് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇല്ല എന്ന വിമര്‍ശനമാണ് ഇപ്പോള്‍ ഉയരുന്നത്. സ്ഥാനാര്‍ഥി പ്രഖ്യാപനം മാറ്റിവെച്ചതോടെ ബിജെപി സംസ്ഥാന നേതൃത്വം വീണ്ടും വെട്ടിലായി. ഒറ്റപ്പേര് മാത്രമാണ് പത്തനംതിട്ടയില്‍ സംസ്ഥാന നേതൃത്വം നിര്‍ദേശിച്ചതെന്നും തര്‍ക്കങ്ങളില്ലെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ് പറയുമ്പോഴും എന്തുകൊണ്ടാണ് പട്ടികയില്‍ സുരേന്ദ്രന്റെ പേരു വരാത്തത് എന്ന ആശങ്കയാണ് അണികള്‍ക്ക്. എന്നാല്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇവിടെ മറ്റൊരു സസ്‌പെന്‍സാണ് ഒരുക്കിയിരിക്കുന്നതെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

കെ.സുരേന്ദ്രന്റെ പേരാണ് സംസ്ഥാന നേതൃത്വം ഒടുവില്‍ പറഞ്ഞ ഒറ്റപ്പേരെന്ന് ഉറപ്പ്. ശ്രീധരന്‍പിള്ള ഒഴിഞ്ഞ് കൊടുത്തതും ആ ഒറ്റ പേരില്‍ സമ്മതം മൂളി തന്നെയാണ്.ആര്‍.എസ്.എസ്സിന്റെ ആശീര്‍വാദവും സുരേന്ദ്രനുണ്ട് എന്നിട്ടും അമിത് ഷാ പ്രഖ്യാപനം മാറ്റി വെച്ചതിന്റെ കാര്യകാരണമാണ് കേരളത്തിലെ നേതാക്കള്‍ക്കറിയാത്തത്.

ഒന്നുകില്‍ ശ്രീധരന്‍പിള്ളയുടെ അതൃപ്തി അല്ലെങ്കില്‍ എന്‍.എസ്.എസ്സ് സ്വാധീനമുള്ള മണ്ഡലത്തില്‍ നായര്‍ സ്ഥാനാര്‍ഥി വേണമെന്ന കേന്ദ്രത്തിന്റെ താല്‍പര്യം. ഇത് രണ്ടുമല്ലെങ്കില്‍ പത്തനംതിട്ടക്കായി ഒരു സസ്‌പെന്‍സ് കൂടി അമിത് ഷാ കരുതി വെച്ചിട്ടുണ്ടാകണം.

ശ്രീധരന്‍പിള്ള തന്നെ രംഗത്തിറങ്ങണമെന്ന് കേന്ദ്രം നിഷ്‌കര്‍ഷിച്ചാല്‍ എം.ടി രമേശിനൊപ്പം കെ.സുരേന്ദ്രനും തിരഞ്ഞെടുപ്പിന് ചുക്കാന്‍ പിടിയ്ക്കാന്‍ മാറി നില്‍ക്കേണ്ടി വരും. പക്ഷെ തീരുമാനം അതാണെങ്കില്‍ പ്രവര്‍ത്തകരില്‍ വലിയ തോതില്‍ പ്രതിഷേധവും അമര്‍ഷവും ഉണ്ടാകുമെന്നുറപ്പ്.

ബി.ജെ.പി ഏറെ പ്രതീക്ഷവയ്ക്കുന്ന പത്തനംതിട്ട ഒഴിച്ച്, കേരളം ഉള്‍പ്പെടെ ഇരുപത് സംസ്ഥാനങ്ങളിലെ 184 സീറ്റുകളിലെ സ്ഥാനാര്‍ഥികളെയാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനും കണ്ണൂരില്‍ സി.കെ.പത്മനാഭനും ആറ്റിങ്ങലില്‍ ശോഭാ സുരേന്ദ്രനും കൊല്ലത്ത് സാബു വര്‍ഗീസും പാലക്കാട് സി.കൃഷ്ണകുമാറും ചാലക്കുടിയില്‍ എ.എന്‍.രാധാകൃഷ്ണും കോഴിക്കോട് പ്രകാശ് ബാബുവും മലപ്പുറത്ത് വി.ഉണ്ണികൃഷ്ണനും പൊന്നാനിയില്‍ വി.ടി.രമയും വടകരയില്‍ വി.കെ.സജീവനും കാസര്‍കോട്ട് രവീശതന്ത്രിയും മല്‍സരിക്കും.

പത്തനംതിട്ട ആവശ്യപ്പെട്ട കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന് എറണാകുളം നല്‍കിയപ്പോള്‍ കഴിഞ്ഞദിവസം ബി.ജെ.പിയില്‍ ചേര്‍ന്ന മുന്‍ പി.എസ്.സി ചെയര്‍മാന്‍ ഡോ. കെ.എസ്.രാധാകൃഷ്ണന് ആലപ്പുഴ നല്‍കി. സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ളയും കെ.സുരേന്ദ്രനും അവകാശവാദം ഉന്നയിച്ച പത്തനംതിട്ടയിലെ സ്ഥാനാര്‍ഥിത്വം ദേശീയ നേതൃത്വം മാറ്റിവച്ചു.

എറണാകുളത്ത് തന്റെ ജയം ഉറപ്പാണെന്ന പ്രതീക്ഷയാണ് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം പങ്കുവയ്ക്കുന്നത്. അതുപോലതന്നെ പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് തര്‍ക്കമില്ലെന്നും സ്ഥാനാര്‍ഥിയെ ഉടന്‍ പ്രഖ്യാപിക്കുമെന്നും കണ്ണന്താനം ഡല്‍ഹിയില്‍ പറയുമ്പോഴു നിര്‍ണായകമായ പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാത്തത് സുരേന്ദ്ര അനുകൂലികളെ ആശങ്കയിലാക്കുന്നുണ്ട്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (2 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (2 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (3 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (5 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (5 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (5 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (5 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (5 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (5 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (6 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (6 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (6 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (6 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (6 hours ago)

Malayali Vartha Recommends