Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പത്തനംതിട്ടയില്‍ മത്സരിക്കുന്നതില്‍ നിന്നും പി.സി. ജോര്‍ജ് പിന്മാറിയത് ബി.ജെ.പിയെ പിന്തുണയ്ക്കാന്‍, ജോര്‍ജിന്റെ പിന്തുണ ഏറ്റവും കൂടുതല്‍ തിരിച്ചടിയുണ്ടാക്കുന്നത് കോണ്‍ഗ്രസിനായിരിക്കും, കൂട്ടിയും കിഴിച്ചും മറ്റു മുന്നണികള്‍

22 MARCH 2019 08:56 AM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

പത്തനംതിട്ടയില്‍ മത്സരിക്കുന്നതില്‍ നിന്നും പി.സി. ജോര്‍ജ് പിന്മാറിയത് ബി.ജെ.പിയെ പിന്തുണയ്ക്കാന്‍. പത്തനംതിട്ടയില്‍ കെ. സുരേന്ദ്രന്‍ സ്ഥാനാത്ഥിയായി വന്നതോടെയാണ് മത്സരത്തില്‍ നിന്നും പിന്മാറാന്‍ ജോര്‍ജ് തീരുമാനിച്ചത്. ശ്രീധരന്‍പിള്ളയായിരുന്നെങ്കില്‍ അദ്ദേഹം മത്സരരംഗത്തുണ്ടാകുമായിരുന്നു. ജോര്‍ജിന്റെ പിന്തുണ ഏറ്റവും കൂടുതല്‍ തിരിച്ചടിയുണ്ടാക്കുന്നത് കോണ്‍ഗ്രസിനായിരിക്കും. ഇത് മറികടക്കാനുള്ള ശ്രമം അവര്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

പത്തനംതിട്ട ലോക്‌സഭാ സീറ്റ് ഇക്കുറി മൂന്ന് മുന്നണികള്‍ക്കും ഏറെ പ്രാധാന്യമുള്ളതാണ്. ഇവിടെ വിജയത്തില്‍ കുറഞ്ഞൊന്നും ആരും ആഗ്രഹിക്കുന്നുമില്ല. അതുകൊണ്ടാണ് സിറ്റിംഗ് എം.എല്‍.എയെ തന്നെ സി.പി.എം രംഗത്തിറക്കിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ജോര്‍ജിന്റെ പിന്തുണ നേടാന്‍ യു.ഡി.എഫ് ശക്തമായ ശ്രമം നടത്തിയിരുന്നു. എന്നാല്‍ പത്തനംതിട്ട മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയുമായി ബന്ധപ്പെട്ട് ജോര്‍ജിന്റെ മനസില്‍ ഇപ്പോഴും നിലനില്‍ക്കുന്ന പ്രതിഷേധം മൂലം അതിന് അദ്ദേഹം തയാറായിട്ടില്ല. മറ്റാരെങ്കിലുമാണ് സ്ഥാനാര്‍ത്ഥിയെങ്കില്‍ പിന്തുണയ്ക്കുമെന്ന ഉറപ്പാണ് നല്‍കിയത്. എന്നാല്‍ യു.ഡി.എഫ് സിറ്റിംഗ് എം.പിയില്‍ തന്നെ വിശ്വാസം അര്‍പ്പിക്കുകയായിരുന്നു.
പത്തനംതിട്ടയില്‍ ബി.ജെ.പിയുടെ ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയാണ് വരുന്നതെങ്കില്‍ താന്‍ മത്സരിക്കാനിറങ്ങുമെന്നാണ് ജോര്‍ജ്ജ് പറഞ്ഞിരുന്നത്. ശ്രീധരന്‍പിള്ളയുള്‍പ്പെടെയുള്ളവരുടെ പേരുകള്‍ ഉയര്‍ന്നുവന്നപ്പോള്‍ മത്സരത്തിനിറങ്ങാന്‍ ജോര്‍ജ് തയാറാകുകയും ചെയ്തു. എന്നാല്‍ ആര്‍.എസ്.എസിന്റെ ഇടപെടല്‍ മൂലം കെ. സുരേന്ദ്രന്‍ അവിടെ സ്ഥാനാര്‍ത്ഥിയായതോടെയാണ് ജോര്‍ജ് മനസ് മാറ്റിയത്. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനെതിരെ നിലകൊള്ളുമെന്ന് വ്യക്തമാക്കികൊണ്ടാണ് ജോര്‍ജിന്റെ പിന്മാറ്റവും.
പരസ്യമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ബി.ജെ.പിക്ക് ജോര്‍ജ് രഹസ്യമായി സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ജോര്‍ജിന്റെ പിന്തുണ ഈ മണ്ഡലത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്താന്‍ കഴിയുമെന്നാണ് ബി.ജെ.പിയും പ്രതീക്ഷിക്കുന്നത്.

ജോര്‍ജിന്റെ നിയമസഭാ മണ്ഡലമായ പൂഞ്ഞാര്‍ ഈ ലോക്‌സഭാ മണ്ഡലത്തിന് കീഴിലാണ് വരുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പൂഞ്ഞാറില്‍ മത്സരിച്ച പി.സി. ജോര്‍ജ് ഇരുമുന്നണികളേയും പരാജയപ്പെടുത്തി സ്വതന്ത്രനായാണ് വിജയിച്ചത്. ഒറ്റയ്ക്ക് മത്സരിച്ച അദ്ദേഹം അവിടെ 63,621 വോട്ടുകളാണ് നേടിയത്. ഏകദേശം 27,000ലധികം വോട്ടുകളുടെ ഭൂരിപക്ഷമാണുണ്ടായിരുന്നത്. കഴിഞ്ഞ തവണ പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിച്ച എം.ടി. രമേശ് 1,38,954 വോട്ടുകള്‍ നേടിയിരുന്നു. അവിടെ നിന്നും വിജയിച്ച ആന്റോ ആന്റണിക്ക് ലഭിച്ചത് 3,58,842 വോട്ടുകളായിരുന്നു. കഴിഞ്ഞതവണയും ആന്റോ ആന്റണിയെ പരസ്യമായി എതിര്‍ത്തെങ്കിലും ജോര്‍ജ് യു.ഡി.എഫിന്റെ ഭാഗമായിരുന്നു. ആന്റേ ആന്റണിയുടെ ഭൂരിപക്ഷം 56,191 വോട്ടുകള്‍ മാത്രമായിരുന്നു. അതുകൊണ്ടുതന്നെ ഈ തെരഞ്ഞെടുപ്പില്‍ ജോര്‍ജിന്റെ കൂടി പിന്തുണയോടെ വിജയിക്കാമെന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടല്‍.

ശബരിമല വിഷയം ഏറ്റവും കൂടുതല്‍ ചര്‍ച്ചയാകാന്‍ പോകുന്ന മണ്ഡലമാണ് പത്തനംതിട്ട. അത് തങ്ങള്‍ക്ക് ഏറെ ഗുണം ചെയ്യുമെന്നാണ് ബി.ജെ.പിയുടെ വിലയിരുത്തല്‍. അതിന് വേണ്ടിയാണ് ശബരിമല വിഷയത്തില്‍ തീവ്രനിലപാട് സ്വീകരിച്ച സുരേന്ദ്രനെ തന്നെ രംഗത്തിറക്കിയിരിക്കുന്നതും. സുരേന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ കൃഷ്ണദാസ് പക്ഷത്തിന് എതിര്‍പ്പുണ്ടെങ്കിലും ആര്‍.എസ്.എസിന്റെ മേല്‍നോട്ടത്തില്‍ പ്രചരണം നടക്കുന്നതുകൊണ്ട് മറ്റ് തരത്തിലുള്ള വോട്ട് മറിക്കല്‍ നടക്കില്ലെന്നാണ് സുരേന്ദ്രന്‍ ഉള്‍പ്പെടുന്ന മുരളീധരപക്ഷത്തിന്റെ പ്രതീക്ഷ. അത്തരത്തില്‍ തങ്ങളുടെ വോട്ട് പൂര്‍ണ്ണമായി ലഭിക്കുകയാണെങ്കില്‍ വിജയം ഉറപ്പാക്കാമെന്നാണ് വിശ്വാസം. അതോടൊപ്പം ശബരിമല വിഷയവും കൂടി ശക്തമാക്കുമ്പോള്‍ വന്‍ തോതില്‍ വോട്ടുകള്‍ മറിയുമെന്നും അവര്‍ വിശ്വസിക്കുന്നു. അതോടൊപ്പം ജോര്‍ജിന്റെ വോട്ടുകൂടിയാകുമ്പോള്‍ വിജയം അവര്‍ ഉറപ്പിച്ചുകഴിഞ്ഞു.

അതേസമയം ജോര്‍ജിന്റെ നിലപാട് യു.ഡി.എഫ് ക്യാമ്പുകളില്‍ അല്‍പ്പം അസ്വസ്ഥതയുണ്ടാക്കിയിട്ടുണ്ട്. ശബരിമല വിഷയത്തില്‍ നേട്ടം ബി.ജെ.പിക്കായിരിക്കുമെന്ന് അവര്‍ വിശ്വാസമുണ്ട്. മാത്രമല്ല, ഇടതുമുന്നണിയുടെ സ്ഥാനാര്‍ത്ഥി ഓര്‍ത്തഡോക്‌സ് സഭയുടെ ഏറ്റവും അടുത്ത വ്യക്തിയായതുകൊണ്ടുതന്നെ ആ നിലയില്‍ കുറേ വോട്ടുകള്‍ മറിയുമെന്നും അവര്‍ പറയുന്നു. അതോടൊപ്പം ജോര്‍ജിന്റെ വോട്ടുകൂടി പോയാല്‍ ബുദ്ധിമുട്ടാകുമെന്ന വിലയിരുത്തല്‍ യു.ഡി.എഫ് കേന്ദ്രങ്ങള്‍ പ്രകടിപ്പിക്കുന്നുണ്ട്. അതേസമയം കേരള കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രങ്ങള്‍ ഉള്‍പ്പെടുന്നതുകൊണ്ട് ആ വോട്ടുകള്‍ ഒരുതരത്തിലൂം മാറാതെ തങ്ങള്‍ക്ക് കിട്ടുമെന്നും കോണ്‍ഗ്രസ് കണക്കാക്കുന്നു. എന്നാല്‍ ജോര്‍ജിന്റെ വോട്ടിന്റെ കണക്ക് വല്ലാത്ത ആശങ്ക അവരിലുണ്ടാക്കുന്നുണ്ട്.

അതേസമയം ജോര്‍ജ് ബി.ജെ.പിയെ പിന്തുണയ്ക്കുന്നതില്‍ ഇടതുമുന്നണിക്ക് വലിയ സന്തോഷമുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആന്റോ ആന്റണിക്ക് 56,000 വോട്ടുകളുടെ ഭൂരിപക്ഷമാണുള്ളത്. അത് പിടിച്ചെടുക്കാന്‍ ഇതിലൂടെ കഴിയുമെന്നാണ് അവരുടെ പ്രതീക്ഷ. ശബരിമല വിഷയത്തില്‍ ഇവിടെ നിന്നും തങ്ങള്‍ക്ക് അനുകൂലമായി കുറേ വോട്ടുകള്‍ ലഭിക്കുമെന്നും അവര്‍ വിലയിരുത്തുന്നു. ഒപ്പം ജോര്‍ജിന്റെ വോട്ടുകള്‍ യു.ഡി.എഫിന് പോകാതിരിക്കുകയൂം ബി.ജെ.പി കുടുതല്‍ വോട്ടുകള്‍ പിടിക്കുകയും ചെയ്താല്‍ വിജയം ഉറപ്പിക്കാമെന്നും ഇടതുമുന്നണി കേന്ദ്രങ്ങള്‍ പറയുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (2 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (2 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (3 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (5 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (5 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (5 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (5 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (5 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (5 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (6 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (6 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (6 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (6 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (6 hours ago)

Malayali Vartha Recommends