വയനാടിനെ ചൊല്ലി സീറ്റ് ചര്‍ച്ചയ്ക്കിടെ പ്രവര്‍ത്തകര്‍ക്കിടയില്‍ നാണം കെട്ട കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന് സീറ്റ് പ്രഖ്യാപനത്തിന് ശേഷവും തലവേദനയൊഴിയുന്നില്ല... ഐ ഗ്രൂപ്പിന്റേത് നട്ടെല്ലില്ലാത്ത നേതൃത്വം, ചെന്നിത്തലക്കെതിരെ പൊട്ടിത്തെറി

ഐ ഗ്രൂപ്പിന് നട്ടെല്ലില്ല എന്ന ആരോപണം വയനാട് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച അന്നുമുതല്‍ ഗ്രൂപ്പ് നേതാക്കള്‍ തന്നെ പറയുന്ന ഒന്നാണ് വയനാടോ പോയി ഇനി ബാക്കി ഉള്ളത് ഡി.സി.സി പ്രസിഡന്റ് സ്ഥാനമാണ്. ടി.സിദ്ദിഖ് സ്ഥാനാര്‍ഥിയായതോടെ അതു ഒഴിഞ്ഞു കിടക്കുകയാണ്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിലെ അപമാനം മാറണമെങ്കില്‍ ഡിസിസി പ്രസിഡന്റെ സ്ഥാനം ഐ ഗ്രൂപ്പിന് കിട്ടിയേ മതിയാകൂ.
വയനാടിനെ ചൊല്ലി സീറ്റ് ചര്‍ച്ചയ്ക്കിടെ പ്രവര്‍ത്തകര്‍ക്കിടയില്‍ നാണം കെട്ട കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന് സീറ്റ് പ്രഖ്യാപനത്തിന് ശേഷവും തലവേദനയൊഴിയുന്നില്ല. സംഘടനാ രംഗത്തും പാര്‍ലമെന്ററി രംഗത്തും നടക്കുന്നത് ഉമ്മന്‍ചാണ്ടിയുടെ അപ്രമാധിത്യമാണെന്ന് ആരോപിച്ച് ഐ ഗ്രൂപ്പിന്റെ സംസ്ഥാനത്തെ ആദ്യ പ്രതിഷേധ യോഗം കോഴിക്കോട്ട് ചേര്‍ന്നു. കോഴിക്കോട് യൂത്ത് ഹോസ്റ്റലിലായിരുന്നു യോഗം. കാലങ്ങളായി ഐ ഗ്രൂപ്പ് കൈവശം വെച്ചിരുന്ന വയനാട് സീറ്റ് എ ഗ്രൂപ്പിന് വിട്ടുകൊടുത്തതാണ് ഗ്രൂപ്പ് നേതാക്കളെ ചൊടിപ്പിച്ചത്.
സീറ്റ് വിട്ടുനല്‍കിയ ഐഗ്രൂപ്പ് സംസ്ഥാന നേതൃത്വത്തിന് നട്ടെല്ലില്ലെന്ന ആക്ഷേപം ഉന്നയിച്ച് കൊണ്ടാണ് ഗ്രൂപ്പ് നേതാക്കള്‍ രംഗത്ത് വന്നത്. കെ.പി.സി.സി ജനറല്‍ സെക്രട്ടറി എന്‍.സുബ്രഹ്മണ്യന്‍ പി.എം നിയാസ് എന്നിവരുടെ നേതൃത്വത്തിലാണ് കോഴിക്കോട് യോഗം ചേര്‍ന്നത്. ഇതോടെ സീറ്റ് ചര്‍ച്ചയില്‍ പുകഞ്ഞ് കൊണ്ടിരുന്ന സംസ്ഥാന ഐഗ്രൂപ്പ് നേതൃത്വത്തിന്റെ ആദ്യ പൊട്ടിത്തെറി കൂടിയായി യോഗം.
നിലവില്‍ ഡി.സി.സി പ്രസിഡന്റായ ടി.സിദ്ദിഖാണ് വയനാട്ടില്‍ സ്ഥാനാര്‍ഥിയായത്. ഇതോടെ ഡി.സി.സി പ്രസിഡന്റ് സ്ഥാനം തങ്ങള്‍ക്ക് തരണമെന്ന ആവശ്യമാണ് ഗ്രൂപ്പ് നേതൃത്വം ആവശ്യപ്പെടുന്നത്. ഐഗ്രൂപ്പ് കൈവശം വെച്ചിരുന്ന ഡി.സി.സി പ്രസിഡന്റ് സ്ഥാനം കഴിഞ്ഞ കുറച്ച് കാലമായി എഗ്രൂപ്പിന്റെ കയ്യിലായിരുന്നു. ഒടുക്കം തങ്ങളുടെ ഉറച്ച സീറ്റായ വയനാട് കൂടി കയ്യില്‍ നിന്ന് പോയതോടെയാണ് ഗ്രൂപ്പ് നേതൃത്വം പരസ്യ പ്രതികരണവുമായി രംഗത്ത് വന്ന്.
രമേശ് ചെന്നിത്തലയും, കെ.സി വേണുഗോപാലുമെല്ലാം ഐഗ്രൂപ്പ് നേതാക്കളാണെന്നാണ് പറയുന്നതെങ്കിലും ഷൈന്‍ ചെയ്യുന്നത് ഉമ്മന്‍ചാണ്ടിയാണെന്ന് മുന്‍ ഡി.സി.സി പ്രസിഡന്റ് കൂടിയായ വീരാന്‍കുട്ടി പറഞ്ഞു. പ്രവര്‍ത്തകരെല്ലാം അപമാനിതരായി നില്‍ക്കുകയാണ്. ഒരു കാര്യവും നേടിയെടുക്കാന്‍ കഴിയുന്നില്ലെന്നും അദ്ദഹം ചൂണ്ടിക്കാട്ടി.
ഡി.സി.സി പ്രസിഡന്റ് സ്ഥാനം ലഭിച്ചില്ലെങ്കില്‍ തിരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇറങ്ങണ്ട എന്നതടക്കമുള്ള തീരുമാനത്തിലേക്ക് പോവുമെന്നാണ് അറിയുന്നത്. നിര്‍ണായ മത്സരം നടക്കുന്ന വടകരയും കോഴിക്കോട്ടും വയനാടും അടക്കം ഇത് വലിയ തിരിച്ചടിയാവുകയും ചെയ്യും.
വയനാട് മത്സരത്തില്‍ ഗ്രൂപ്പ് സമവാക്യം പാലിച്ച് പി.എം നിയാസ് അടക്കമുള്ളവരുടെ പേര് ആദ്യം ഉയര്‍ന്ന് വന്നിരുന്നുവെങ്കിലും ഉമ്മന്‍ചാണ്ടി സീറ്റ് പിടിച്ചെടുത്ത് ടി.സിദ്ദിഖിന് നല്‍കുകയായിരുന്നു. വയനാട് സീറ്റിനെച്ചൊല്ലി തര്‍ക്കം തുടര്‍ന്നതോടെ അനന്തമായി നീണ്ട് പോയി അഞ്ച് ദിവസത്തെ ചര്‍ച്ചയ്ക്ക് ശേഷമാണ് വയനാട്, വടകര, ആലപ്പുഴ, ആറ്റിങ്ങള്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. ഇത് പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ നിരാശയും ഉണ്ടാക്കിയിരുന്നു.
https://www.facebook.com/Malayalivartha
























