ഭാര്യയുടെയും ഭർത്താവിന്റെയും തമ്മിൽത്തല്ല് തീർത്ത് കുട്ടിയുടെ ദേഹത്ത് കയറിയ ബാധ ഒഴിപ്പിക്കാമെന്ന് പറഞ്ഞ് പൂജാരി തട്ടിയത് സ്വർണാഭരണങ്ങൾ...

കായംകുളത്ത് ദമ്പതികളെ കബളിപ്പിച്ച് സ്വർണം തട്ടിയ കേസിൽ പൂജാരി പിടിയിൽ. ദമ്പതികൾ തമ്മിലുള്ള പൊരുത്തക്കേടും ബാധ ഉപദ്രവവും മാറ്റിത്തരാമെന്ന് പറഞ്ഞായിരുന്നു നാലര പവന്‍ സ്വര്‍ണാഭരണങ്ങള്‍ ഗോവിന്ദമുട്ടം പത്തിശേരി ക്ഷേത്രത്തിലെ പൂജാരിയായ മാവേലിക്കര പൊന്നാരംതോട്ടം വിജയഭവനില്‍ അരുണ്‍രാജ് (26) തട്ടിയത്.
കായംകുളം സി.ഐ: പി.കെ.സാബു, എസ്.ഐ: സി.എസ്.ഷാരോണ്‍ എന്നിവരടങ്ങിയ സംഘമാണ് അരുൺ രാജിനെ അറസ്‌റ്റ് ചെയ്‌തത്. പുതുപ്പള്ളി സ്വദേശികളായ ദമ്ബതികളെ കബളിപ്പിച്ച് നാലര പവന്റെ സ്വര്‍ണാഭരങ്ങളാണ് തട്ടിയെടുത്തത്. യുവതിയും ഭര്‍ത്താവും തമ്മിലുള്ള പൊരുത്തക്കേടും കുഞ്ഞിന്റെ രാത്രി ഞെട്ടിയുണര്‍ന്നുള്ള കരച്ചിലും ബാധയുടെ ഉപദ്രവമാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഇത് ഒഴിപ്പിക്കുന്നതിനായി ഓരോരുത്തരും സ്‌ഥിരമായി ധരിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ വേണമെന്ന് പറയുകയും അത് മലയാലപ്പുഴ അമ്ബലത്തില്‍ വച്ച് പൂജ ചെയ്‌ത് ദോഷങ്ങള്‍ മാറ്റിത്തരാമെന്നും പറഞ്ഞാണ് യുവതിയുടെ പക്കല്‍ നിന്നും ഇവരുടെ കുഞ്ഞിന്റെ ഒന്നര പവന്റെ അരഞ്ഞാണവും ഭര്‍ത്താവിന്റെ കൈചെയിനും മോതിരവും മാലയും ഉള്‍പ്പെടെ നാലരപ്പവന്‍ സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്തത്.
തട്ടിപ്പ് മനസിലാക്കിയ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി. മൊബൈല്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയഅന്വേഷണത്തില്‍ കരുനാഗപ്പള്ളി പതാരത്തുള്ള ബന്ധുവീട്ടില്‍ നിന്നാണ് ഇയാളെ അറസ്‌റ്റ് ചെയ്‌തത്. പരിചയക്കാരിയായ യുവതിയുടെ സഹായത്താല്‍ കാര്‍ത്തികപ്പള്ളിയിലുള്ള ഒരു ബാങ്കില്‍ പണയം വച്ച സ്വര്‍ണം കണ്ടെടുത്തു.
https://www.facebook.com/Malayalivartha
























