Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

എല്ലാവര്‍ക്കും ഹാപ്പി... പി.സി. ജോര്‍ജിന്റെ പിന്‍മാറ്റം; പി.എസ്. ശ്രീധരന്‍ പിള്ളയുടെ മടക്കം; കെ. സുരേന്ദ്രന്റെ ശബരിമല ദര്‍ശനം; ഇവിടെ എല്ലാം തകര്‍ക്കുമ്പോള്‍ മൂന്ന് പ്രധാന മുന്നണികളുടേയും അവസാനത്തെ സ്ഥാനാര്‍ത്ഥിയായി വരുന്നത് ആരായിരിക്കും?

22 MARCH 2019 10:03 AM IST
മലയാളി വാര്‍ത്ത

കേരളത്തില്‍ പല തരത്തിലുള്ള ചര്‍ച്ചകളാണ് നടക്കുന്നത്. മൂന്ന് മുന്നണികളും ഒരുപോലെ കാത്തിരിക്കുന്നത് പത്തനം തിട്ടയിലെ സ്ഥാനാര്‍ത്ഥിയാരെന്നാണ്. സോഷ്യല്‍ മീഡിയയുടെ സപ്പോര്‍ട്ടോടെ കെ. സുരേന്ദ്രന്‍ വരുമെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ അതിലും കരുത്തനായ ജനകീയനായ സ്ഥാനാര്‍ത്ഥിയേയാണ് മോഡിയും അമിത് ഷായും നോക്കുന്നത്.

പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാതെ ബി.ജെ.പിയുടെ ഒന്നാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചതോടെയാണ് എങ്ങും ആശയക്കുഴപ്പം ഉണ്ടായത്. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനും ആറ്റിങ്ങലില്‍ ശോഭാ സുരേന്ദ്രനും എറണാകുളത്ത് അല്‍ഫോണ്‍സ് കണ്ണന്താനവും മത്സരിക്കും. അതേസമയം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പത്തനംതിട്ട മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചില്ല.

കേരളത്തിലെ മറ്റെല്ലാ മണ്ഡലങ്ങളിലെയും ചിത്രം തെളിഞ്ഞിട്ടും വിജയസാധ്യതയുണ്ടെന്നു ബിജെപി വിലയിരുത്തുന്ന പത്തനംതിട്ടയില്‍ മാത്രം സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാത്തത് എന്തുകൊണ്ടാണെന്നു മനസ്സിലാകാതെ സംസ്ഥാന ബിജെപി നേതൃത്വം. പത്തനംതിട്ടയെ ചൊല്ലിയാണ് ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി പട്ടികയുടെ പ്രഖ്യാപനം തന്നെ നീണ്ടു പോയത്.

കെ. സുരേന്ദ്രന് പുറമെ പി.എസ് ശ്രീധരന്‍പിള്ളയും മണ്ഡലത്തിന് വേണ്ടി ശക്തമായി രംഗത്തുണ്ടായിരുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം സംബന്ധിച്ച ചോദ്യത്തില്‍നിന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള ഒഴിഞ്ഞുമാറി. എല്ലാ ചര്‍ച്ചകളും കഴിഞ്ഞതാണെന്നും തീരുമാനിക്കേണ്ടതു കേന്ദ്രനേതൃത്വം ആണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സ്വാഗതാര്‍ഹമായ പട്ടികയാണു ബിജെപി ദേശീയ നേതൃത്വം പുറത്തുവിട്ടതെന്നാണ് പറയുന്നത്. സ്ഥാനാര്‍ത്ഥി പട്ടികയില്‍ എല്ലാ വിഭാഗങ്ങള്‍ക്കും പ്രാതിനിധ്യമുണ്ട്. കേരളത്തില്‍ ഇരുമുന്നണികളുടെയും ശക്തമായ വെല്ലുവിളികളെ അതിജീവിക്കാന്‍ എന്‍ഡിഎയ്ക്ക് കഴിയും. ബിജെപി സ്ഥാനാര്‍ഥികളെ ഉള്‍ക്കൊളളാന്‍ കേരളത്തിലെ ജനം തയാറാകും ശ്രീധരന്‍പിള്ള അവകാശപ്പെട്ടു.

രണ്ടു മുന്നണികള്‍ക്കുമെതിരെ ജയിച്ചു മുന്നേറാന്‍ എന്‍ഡിഎയ്ക്ക് കഴിയും. നാല് സ്ഥാനാര്‍ഥികള്‍ ന്യൂനപക്ഷ സമുദായംഗങ്ങളാണു ശക്തമായി മല്‍സരിച്ച് രണ്ട് മുന്നണികളെ ചെറുത്ത് തോല്‍പ്പിച്ച് ഒട്ടേറെ മണ്ഡലങ്ങളില്‍ ബിജെപിക്ക് ജയിക്കാന്‍ കഴിയും. പത്തനംതിട്ടയിലെ സ്ഥാനാര്‍ഥിയെ സംബന്ധിച്ച് തര്‍ക്കമില്ല. അതുമായി ബന്ധപ്പെട്ട് ചര്‍ച്ച എല്ലാ തീര്‍ന്നതാണ്. ഭേദഗതി ഉണ്ടായിട്ടില്ലെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

പത്തനംതിട്ടയില്‍ സംസ്ഥാനം നിര്‍ദേശിച്ചത് ഒറ്റപ്പേരു മാത്രമെന്ന് എം.ടി.രമേശ് പറഞ്ഞു. കേന്ദ്രം ആ പേര് പ്രഖ്യാപിക്കാത്തതെന്തെന്ന് അറിയില്ല. പത്തനംതിട്ട വിജയസാധ്യതയുള്ള മണ്ഡലമാണ്. അതുകൊണ്ടാകാം കേന്ദ്രനേതൃത്വം കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്നത്. താന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ മാറിനിന്നത് പാര്‍ട്ടി നിര്‍ദേശപ്രകാരമെന്നും എം.ടി.രമേശ് പറഞ്ഞു.

പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്തത്തില്‍ സന്തോഷമെന്ന് എറണാകുളത്തെ സ്ഥാനാര്‍ഥിയും കേന്ദ്രമന്ത്രിയുമായ അല്‍ഫോന്‍സ് കണ്ണന്താനം പറഞ്ഞു. എറണാകുളം തന്റെ രണ്ടാമത്തെ വീടാണ്. ആദ്യം മല്‍സരിക്കുന്നില്ല എന്നാണ് നേതൃത്വത്തെ അറിയിച്ചത്. നേതൃത്വം മല്‍സരിക്കാന്‍ നിര്‍ദേശിച്ചപ്പോള്‍ പത്തനംതിട്ട നന്നാവുമെന്നാണു പ്രതികരിച്ചതെന്നും കണ്ണന്താനം വിശദീകരിച്ചു.

പത്തനംതിട്ടയിലെ എന്‍എസ്എസ് എതിര്‍പ്പാണ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം താമസിപ്പിക്കുന്നത് എന്നതാണ് പൊതുവേയുള്ള വിലയിരുത്തല്‍. മണ്ഡലത്തിലെ ബിജെപി അണികള്‍ക്കിടയിലും നായര്‍ സമുദായമാണ് കൂടുതല്‍. ഇത് പരിഗണിക്കാതെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നത് ബുദ്ധിയല്ലെന്നാണ് നേതൃത്വം കരുതുന്നത്.

എന്നാല്‍ പത്തനംതിട്ടയ്ക്കായി ശ്രീധരന്‍പിള്ള ഇപ്പോഴും സമ്മര്‍ദ്ദം ചെലുത്തുന്നതാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ വൈകുന്നതിന് കാരണമെന്നും റിപ്പോര്‍ട്ടുണ്ട്. പത്തനംതിട്ട കൈവിട്ടാല്‍ പിന്നീട് മത്സരിക്കാന്‍ സീറ്റില്ലാതെ വരുന്ന അവസ്ഥയാണ് ശ്രീധരന്‍പിള്ളയ്ക്കുള്ളത്. ഇതിനാല്‍തന്നെ സീറ്റിനായി ചരടുവലികള്‍ ശക്തമാണെന്നാണ് റിപ്പോര്‍ട്ട്.

കെ. സുരേന്ദ്രന്‍ അല്ലെങ്കില്‍ പിന്നെയാരെന്ന ചോദ്യം വരുമ്പോള്‍ അയ്യപ്പന്റെ അടുത്തയാള്‍ സ്ഥാനാര്‍ത്ഥിയാകുമെന്നാണ് ബിജെപി ഉന്നത കേന്ദ്രം നല്‍കുന്ന സൂചന. എല്ലാവര്‍ക്കും സ്വീകാര്യനായ സ്ഥാനാര്‍ത്ഥിയെ ഇറക്കാനാണ് മോഡിയും അമിത്ഷായും തന്ത്രം മെനയുന്നത്. അതായത് പത്തനംതിട്ടയില്‍ നേരത്തെ ചര്‍ച്ചയായിരുന്ന പന്തളം രാജാവ് ശശികുമാര വര്‍മ്മയ്ക്ക് വലിയ സാധ്യതയാണുള്ളത്. ഇതിലൂടെ എന്‍എസ്എസിന്റെ സപ്പോര്‍ട്ടും ലഭിക്കും.

അത് കഴിഞ്ഞുള്ള വിദൂര സാധ്യതയുള്ളത് പി.സി. ജോര്‍ജിനാണ്. പത്തനംതട്ടയില്‍ നിന്നും പിസി പിന്‍മാറിയതിന് കാരണം അതാണെന്ന് പോലും ചര്‍ച്ചയാകുന്നു. പിസിയെ കൊണ്ടു വന്നാല്‍ അയ്യപ്പനെ എന്നും അനുകൂലിച്ച ഹിന്ദുക്കളുടെ വോട്ടും കിട്ടും ഇരു ക്രിസ്ത്യന്‍ സ്ഥാനാര്‍ത്ഥികളേയും തള്ളി ക്രിസ്ത്യന്‍ വോട്ടുകളും ലഭിക്കും. ബിജെപിയുടെ വര്‍ഗീയ മുഖം മാറുകയും ചെയ്യും. എന്തായാലും സസ്‌പെന്‍സ് വെറും സസ്‌പെന്‍സാകില്ല എന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍.  

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാലു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ 65 വയസ്സുകാരന്‍ അറസ്റ്റില്‍  (4 hours ago)

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടെന്ന് ആരോപണം; ഫാള്‍ട്ടയില്‍ മേയ് 21ന് റീ പോളിങ്  (4 hours ago)

ഒരു ടാങ്കര്‍ കൂടി ഹോര്‍മൂസ് കടലിടുക്ക് കടന്ന് ഇന്ത്യയിലേക്ക്  (4 hours ago)

ക്രൂസ് ബോട്ട് അപകടത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്., ലൈഫ് ജാക്കറ്റ് നല്‍കിയത് മുങ്ങിത്തുടങ്ങുമ്പോള്‍  (5 hours ago)

ആലപ്പുഴയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നഴ്‌സ് മരിച്ചു  (5 hours ago)

ഡല്‍ഹിയിലെ വസതിയില്‍ ജഡ്ജി ജീവനൊടുക്കിയ നിലയില്‍  (5 hours ago)

ഛത്തീസ്ഗഡില്‍ കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്‌ഫോടനം  (5 hours ago)

പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നെന്ന യുഡിഎഫ് ആരോപണം തള്ളി ജില്ലാ കളക്ടര്‍  (7 hours ago)

വേളാങ്കണ്ണി പള്ളിക്കുള്ളില്‍ മുദ്രാവാക്യം വിളിച്ച് ടിവികെ പ്രവര്‍ത്തകര്‍; പള്ളിയിലെ ശുശ്രൂഷകള്‍ തടസ്സപ്പെട്ടു  (7 hours ago)

വോട്ടിങ് കേന്ദ്രത്തിലെ മെറ്റീരിയല്‍ റൂം തുറന്ന സംഭവത്തില്‍ കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്  (8 hours ago)

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ  (8 hours ago)

ഇടുക്കിയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത അരി വിതരണം ചെയ്ത സംഭവത്തില്‍ റേഷന്‍കടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (9 hours ago)

വിഐപി ഡ്യൂട്ടിക്ക് 5 ഡോക്ടര്‍മാരെങ്കിലും വേണം; താമസവും ഭക്ഷണവും ഒരുക്കണമെന്ന് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കണമെന്ന് കമ്മിഷന്‍  (9 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (9 hours ago)

വാല്‍പ്പാറ ബസ് അപകടത്തില്‍ മരിച്ച ഇന്‍ഷുറന്‍സ് ഇല്ലാത്ത 5 പേരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതം  (9 hours ago)

Malayali Vartha Recommends