Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇപ്പോഴും മനസ്സിൽ വിങ്ങുന്ന മുഖമായി അവൾ ഉണ്ട്.. ആ ഒരാഴ്ച ഉണ്ണാതെ ഉറങ്ങാതെ ഭ്രാന്ത് പിടിച്ചു നടന്ന അവസ്ഥ. ഓർക്കാൻ തന്നെ കഴിയുന്നില്ല.. ആ പെൺകുട്ടി മരണപ്പെടണം എന്ന് തന്നെയാണ് ആഗ്രഹിച്ചതും പ്രാർത്ഥിച്ചതും... ഞെഞ്ചിൽ തട്ടി ആ കുറിപ്പ്

22 MARCH 2019 10:53 AM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

തിരുവല്ലയില്‍ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് യുവാവ് പെട്രോളൊഴിച്ച്‌ പെൺകുട്ടിയെ തീ കൊളുത്തിയ വാർത്ത നാടു മുഴുവൻ നടുക്കത്തോടെയാണ് കേട്ടത്. ദിവസങ്ങളോളം ഗുരുതരാവസ്ഥയിൽ കഴിഞ്ഞ പെൺകുട്ടി കഴിഞ്ഞ ദിവസമാണ് മരിച്ചത്. സംഭവത്തെക്കുറിച്ച് സാമൂഹ്യ, ബാലാവകാശ പ്രവർത്തകയായ ആരതി റോബിൻ സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പ് കേരളത്തിന്റെ വേദനയാവുകയാണ്.

ആരതി റോബിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ...

''ആ പെൺകുട്ടി മരണപ്പെടണം എന്ന് തന്നെയാണ് ആഗ്രഹിച്ചതും പ്രാർത്ഥിച്ചതും കാരണം എന്റെ ജീവിതത്തിൽ ഒരിക്കലും എനിക്ക് മറക്കാൻ കഴിയാത്ത ഒരു സംഭവം ഉണ്ട്. ആദ്യമായി അറ്റന്റ് ചെയ്ത ഒരു ആത്മഹത്യ കേസ്. ഇപ്പോഴും മനസ്സിൽ വിങ്ങുന്ന മുഖമായി അവൾ ഉണ്ട്.. ആ പ്ലസ്ടു വിദ്യാര്‍ത്ഥിനി. ആ ഒരാഴ്ച ഉണ്ണാതെ ഉറങ്ങാതെ ഭ്രാന്ത് പിടിച്ചു നടന്ന അവസ്ഥ. ഓർക്കാൻ തന്നെ കഴിയുന്നില്ല..

കഴിക്കുന്ന ഭക്ഷണത്തിൽ, കുടിക്കുന്ന വെള്ളത്തിൽ, ശ്വസിക്കുന്ന വായുവിൽ, വീശുന്ന കാറ്റിൽ, എന്തിനേറെ ഇറക്കുന്ന ഉമ്മിനീരിൽ പോലും മാംസം കത്തിക്കരിഞ്ഞ ചുവയും മണവും മാത്രം.. മരണത്തോട് മല്ലിടുമ്പോഴും വളരെ പതിഞ്ഞ ശബ്ദത്തിൽ ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല എന്ന് അവൾ പറയുന്നത് ഒന്ന് മനസ്സിലാക്കിയെടുക്കാൻ 80 % ൽ അധികവും കത്തിതീർന്ന ആ ശരീരത്തോട് ചേർന്ന് ചുണ്ടുകൾക്ക് അരികിലേക്ക് കാതു കൂർപ്പിച്ച് ഇരിക്കുമ്പോൾ ദേഹം മൊത്തം വിയർത്ത് തളരും പോലെ തോന്നിയത്... ദാ ഇപ്പൊ അവളെക്കുറിച്ച് എഴുതുമ്പോഴും ഉണ്ട്..

നീ തെറ്റൊന്നും ചെയ്തിട്ടില്ലാരുന്നു കുട്ടീ... അത് നിനക്ക് ഉറപ്പുള്ളപ്പോൾ എന്തിനായിരുന്നു കുഞ്ഞേ... ഒരു നിമിഷം ഒന്ന് മാറി ചിന്തിച്ചിരുന്നെങ്കിൽ ഒരുപാട് കഴിവുകൾ ഉള്ള അച്ഛന്റെ മിടുക്കി കുട്ടിയായി നീ ഇന്നും ഉണ്ടാകുമായിരുന്നു...കത്തിതീരാറായ നിന്നെ ചേർത്ത് പിടിച്ച് പൊന്നൂ, മുത്തേ എന്നൊക്കെ വിളിച്ചു നിന്റെ അച്ഛൻ പിടിക്കുന്നത് കണ്ടപ്പോഴെല്ലാം മനസ്സ് എത്ര പിടഞ്ഞൂന്ന് അറിയുമോ..

എഴുതാൻ പോയിട്ട് ആ ദിവസങ്ങളിലെ ഓരോ സെക്കന്റിനെക്കുറിച്ച് പോലും ചിന്തിക്കാൻ കഴിയുന്നില്ല... അതൊന്നും എഴുതാൻ എനിക്ക് പറ്റുന്നില്ല....എന്റെ കുഞ്ഞനുജത്തിയാകാനുള്ള പ്രായം മാത്രമുള്ള നിന്നെയും, കൊച്ചു കുട്ടികളെ പോലെ സങ്കടം എണ്ണി പറഞ്ഞിട്ടും ഒന്ന് വിങ്ങി പൊട്ടാതെ പോലും എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് നടന്ന നിന്റെ അച്ഛനേയും ഞാനെങ്ങനെ മറക്കാനാണ്...

നിന്റെ അടുത്ത് നിന്ന് ഒന്ന് മാറിയ സമയം അതുവരെയും മിണ്ടിയ നീ ഒന്നും പറയാതെ പോയി...ഓടിപ്പിടിച്ച് നിന്റെ ബെഡ്ഡിനരികെ വരുമ്പോ പോയി.... എന്ന് മാത്രം നിന്റെ അച്ഛൻ പറഞ്ഞു..അതോടെ എന്റെ ഡ്യൂട്ടിയും അവസാനിച്ചു.. പിറ്റേന്ന് ഞാനവിടെ വന്നതെന്തിനാണെന്ന് എനിക്ക് അറിയില്ല.. ജീവിതത്തിലാദ്യമായി ഒരു മോർച്ചറിയിൽ കയറുന്നതന്നാണ്..മനം മടുപ്പിക്കുന്ന അതിനുള്ളിലെ മണവും.. അവിടെ നിന്ന് നിന്നെ നല്ല വെള്ളത്തുണിയിൽ പൊതിഞ്ഞ് തരുമ്പോൾ നിന്റെ അച്ഛനൊപ്പം ഞാനുമുണ്ടായിരുന്നു നിന്നെ നാട്ടിലേക്ക് യാത്രയാക്കാൻ...

നിന്റെ അച്ഛൻ വിളിച്ചതാ കൂടെ വരാൻ. പക്ഷേ എന്റെ ഡ്യൂട്ടി ഇന്നലേ കഴിഞ്ഞതല്ലേ..അന്നുതൊട്ട് ഇന്നോളം നിന്റെ അവസ്ഥയിലുള്ള ആരും തന്നെ ജീവിതത്തിലേക്ക് തിരികെ വരാൻ ആഗ്രഹിച്ചിട്ടില്ല.. ഇന്നലെ ആ പെണ്‍കുട്ടി മരിച്ചപ്പോൾ വീണ്ടും നിന്നെ ഓർത്തു.. ആരെന്നറിയാത്ത, പക്ഷേ മനസ്സിൽ എവിടെയോ പതിഞ്ഞു കിടക്കുന്ന, കരിഞ്ഞു തീരാറായ നിന്നെ.. ആ അച്ഛനും അമ്മയ്ക്കും ഈശ്വരൻ ഈ ദുരന്തം സഹിക്കാനുള്ള ശക്തി നൽകട്ടെ എന്ന് മാത്രം പ്രാർത്ഥിക്കുന്നുവെന്നായിരുന്നു ആരതി റോബിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

കഴിഞ്ഞ പതിമൂന്നാം തീയതി രാവിലെയാണ് തിരുവല്ല റെയില്‍വേ സ്റ്റേഷനു സമീപത്തുവച്ച്‌ പെണ്‍കുട്ടിയെ കുമ്ബനാട് സ്വദേശിയായ അജിന്‍ റെജി മാത്യൂസ് എന്നയാള്‍ തടഞ്ഞു നിര്‍ത്തി ആക്രമിക്കുന്നത്

'വളരെ കഷ്ടപ്പെട്ട് ജീവിച്ചിരുന്ന കുടുംബമാണ്. കൂലിപ്പണിയാണ് ആ കുട്ടിയുടെ അച്ഛന്. കൂലിപ്പണിയെടുത്തുണ്ടാക്കിയ കാശു കൊണ്ടാണ് മൂന്നു പെണ്മക്കളെ പോറ്റിവളര്‍ത്തി വലുതാക്കിയത്. ഏറ്റവും ഇളയ കുട്ടിയാണിത്. പഠിച്ച്‌ ഒരു ജോലി വാങ്ങിച്ച്‌ അച്ഛനെ സഹായിക്കണമെന്ന ആഗ്രഹമായിരുന്നു ആ കുട്ടിയ്ക്കുണ്ടായിരുന്നത്. അതു നടക്കാതെ പോയി' തിരുവല്ലയില്‍ നടുറോഡില്‍ തീപ്പൊള്ളലേറ്റ് കഴിഞ്ഞ ദിവസം മരണത്തിനു കീഴടങ്ങിയ പെണ്‍കുട്ടിയെക്കുറിച്ച്‌ നാട്ടുകാര്‍ ഓര്‍ക്കുന്നതിങ്ങനെയാണ്. കൂലിപ്പണിക്കാരനായ അച്ഛനെ സഹായിക്കാന്‍ ഒരു ജോലി കൊതിച്ചിരുന്ന പെണ്‍കുട്ടിക്ക് അതിക്രൂരമായ ആക്രമണം നേരിടേണ്ടി വന്നതിന്റെ ഞെട്ടലില്‍ നിന്നും മോചിതരാകുന്നതിനു മുന്നേ പെണ്‍കുട്ടിയുടെ മരണവാര്‍ത്ത കേള്‍ക്കേണ്ടിവന്നിരിക്കുകയാണ് അയിരൂരുകാര്‍ക്ക്.

കഴിഞ്ഞ പതിമൂന്നാം തീയതി രാവിലെയാണ് തിരുവല്ല റെയില്‍വേ സ്റ്റേഷനു സമീപത്തുവച്ച്‌ പെണ്‍കുട്ടിയെ കുമ്ബനാട് സ്വദേശിയായ അജിന്‍ റെജി മാത്യൂസ് എന്നയാള്‍ തടഞ്ഞു നിര്‍ത്തി ആക്രമിക്കുന്നത്. തിരുവല്ലയിലെ സ്വകാര്യ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ റേഡിയോളജി കോഴ്സ് പഠിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയെ ക്ലാസ്സിലേക്കു പോകും വഴിയാണ് അജിന്‍ ആക്രമിച്ചത്. വഴിയരികില്‍ തടഞ്ഞു നിര്‍ത്തി കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം, ആളുകള്‍ക്ക് കാര്യം മനസ്സിലാകുന്നതിനു മുന്നേ തന്നെ തലവഴി പെട്രോളൊഴിച്ച്‌ കത്തിക്കുകയായിരുന്നു. ആദ്യം തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലും പിന്നീട് എറണാകുളം മെഡിക്കല്‍ സെന്ററിലും എത്തിച്ച പെണ്‍കുട്ടി ഒമ്ബതു ദിവസത്തോളമാണ് ഗുരുതരാവസ്ഥയില്‍ മരണത്തോട് മല്ലിട്ടു കഴിഞ്ഞത്. ബുധനാഴ്ച ആരോഗ്യനിലയില്‍ ചെറിയ പുരോഗതി കണ്ടിരുന്നെങ്കിലും, വൈകീട്ട് ആറു മണിയോടെ മരണത്തിനു കീഴടങ്ങുകയായിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (3 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (3 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (3 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (5 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (5 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (5 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (5 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (5 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (6 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (6 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (6 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (6 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (6 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (6 hours ago)

Malayali Vartha Recommends