ഇന്ന് പരീക്ഷയെഴുതാനിരിക്കെ കുളിക്കാനിറങ്ങിയ വിദ്യാർത്ഥികൾ മുങ്ങിമരിച്ചു

രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. ചാത്തമ്മ തെക്കേയറ്റത്തെ എട്ടുപറക്കണ്ടം ചെമ്മീന്‍കെട്ടില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥികളാണ് മുങ്ങി മരിച്ചത്. ചാത്തമ്മ മൈലന്തറ ജയകുമാറിന്റെ മകന്‍ അശ്വിന്‍ (13), മുട്ടത്തില്‍ ഷാജിയുടെ മകന്‍ ദില്‍ജിത്ത് (14) എന്നിവരാണ് മരിച്ചത്. ഇരുവരും പനങ്ങാട് വിഎച്‌എസ് സ്കൂളിലെ ഒന്‍പതാം ക്ലസ് വിദ്യാര്‍ത്ഥികളാണ്. ഇരുവര്‍ക്കും ഇന്ന് പരീക്ഷയുണ്ടായിരുന്നു.
ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് കുട്ടികള്‍ കുളിക്കാനിറങ്ങിയത്. കരയില്‍ ഇരുന്ന സഹപാഠി ശ്രീമോനും കായലില്‍ ചൂണ്ടയിടുകയായിരുന്ന പനങ്ങാട് സ്വദേശി സത്യനും ചേര്‍ന്നാണ് പരിസരവാസികളെ വിവരമറിയിച്ചത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ദില്‍ജിത്തിന്റെ മൃതദേഹമാണ് ആദ്യം കിട്ടിയത്. അശ്വിന്റെ മൃതദേഹത്തിനായി കെട്ടില്‍ വലയിട്ടു. അടിയൊഴുക്കില്‍ ദുരേയ്ക്ക് മാറിയ മൃതദേഹം വലയില്‍ ഉടക്കി. പനങ്ങാട് പൊലീസും അഗ്നിരക്ഷാ സേനയും എത്തിയിരുന്നു.
മൃതദേഹങ്ങള്‍ ലേക് ഷോര്‍ ആശുപത്രി മോര്‍ച്ചറിയില്‍. സംസ്കാരം ഇന്ന് നടക്കും. ആശയാണ് ദില്‍ജിത്തിന്റെ അമ്മ. സഹോദരി ദില്‍ന. അശ്വിന്റെ അമ്മ മിനി. സഹോദരന്‍ അലന്‍.
https://www.facebook.com/Malayalivartha
























