ആഡംബര ജീവിതം നയിക്കാനായി കണ്ടെത്തിയ വഴി ഒരൊന്നൊന്നര പണിയായിപ്പോയി... മറയൂര്‍ യുവാക്കൾ പിടിയിലായതോടെ പുറത്ത് വരുന്നത്...

മറയൂരിൽ വൻ ചന്ദന വേട്ട. ചന്ദനം മോഷ്‌ടിച്ച് വില്‍പന നടത്തി അക്കൗണ്ട് വഴി പണം സ്വീകരിച്ച മോഷ്‌ടാക്കളാണ് പിടിയിലായത്. പെരടിപള്ളം സ്വദേശി ബാലകൃഷ്‌ണന്‍ (35), ഭാര്യ നാഗറാണി (26), വിജയകുമാര്‍ (27), വണ്ണാംന്തുറ സ്വദേശി മുത്തു(37), ഭാര്യ ശിവശങ്കരി(21) എന്നിവരെയാണ് അന്വേഷണത്തിനൊടുവില്‍ വനംവകുപ്പ് പിടികൂടിയത്. മറയൂര്‍ റേഞ്ച് ഓഫിസര്‍ ജോബ് ജെ നെരിയാംപറമ്ബില്‍, ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ നിസാം എന്നിവരുടെ നേതൃത്വത്തിലുള്ള വനപാലക സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ ചന്ദനം മോഷ്‌ടിച്ച സ്‌ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷം ഇന്ന് ദേവികുളം കോടയില്‍ ഹാജരാക്കും. നാഗറാണിയെയും ശിവശങ്കരിയേയും സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു.
ഈ മാസം 11 ന് അടിമാലി വാളറയില്‍ കാറില്‍ ഒളിപ്പിച്ച് കടത്തുന്നതിനിടെ 60 കിലോ ചന്ദനവുമായി മലപ്പുറം പുല്‍പറ്റ പൂക്കളത്തൂര്‍ ഷിജു എന്നറിയപ്പെടുന്ന സെയ്‌ഫുദീന്‍(26), കാസര്‍ഗോഡ് ഉരുടൂര്‍ കോരികണ്ടം മധുസൂദനന്‍(33) എന്നിവരെ പിടികൂടിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വഷണത്തില്‍ മലപ്പുറം മോങ്ങത്ത് തുണിവ്യാപാരം നടത്തിവരുന്ന ബോസ് എന്ന് വിളിക്കുന്ന കുഞ്ഞാപ്പ എന്ന ഷൊെഹെബിന്‍ നേതൃത്വത്തിലാണ് ചന്ദനകടത്തെന്നും ചന്ദനം മുറിച്ച് വില്‍പന നടത്തിയവരെ സംബന്ധിച്ച് വനംവകുപ്പിന് വിവരം ലഭിച്ചത്. തുടര്‍ന്ന് വനംവകുപ്പ് വിജിലന്‍സ് കണ്‍സര്‍വേറ്റര്‍ സിദ്ദിഖിന്റെ നേതൃത്വത്തില്‍ ഉന്നതതല അന്വഷണത്തിന് വനംവകുപ്പ് തീരുമാനിക്കുകയും ദേവികുളം കോടതിയില്‍ നിന്നും പ്രതികളെ കസ്‌റ്റഡിയില്‍ വാങ്ങി മലപ്പുറത്തെത്തിച്ച് തെളിവെടുപ്പ് നടത്തുകയും ചെയ്‌തിരുന്നു.തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ക്ക് മറയൂര്‍ കാന്തല്ലൂര്‍ മേകഖലകളില്‍ നിന്നും ചന്ദനം മോഷ്‌ടിച്ച് വില്‍പന നടത്തി പണം സ്വീകരിച്ച വിവരം ലഭിച്ചത്.
https://www.facebook.com/Malayalivartha
























