Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിയര്‍ത്ത് സംസ്ഥാന ബി ജെ പി... വിജയ സാധ്യതയുള്ള പത്തനംതിട്ടയ്ക്ക് വേണ്ടിയുള്ള കടിപിടി കൈവിട്ടു പോകുന്നു; നാണം കെട്ട ശ്രീധരന്‍പിള്ളയുടെ വിഷയം എന്‍എസ്എസ് ഏറ്റെടുത്തു; പിള്ളയെ പിണക്കിയുള്ള അങ്കത്തിന് നല്‍കേണ്ടി വരുന്നത് കനത്ത വില

22 MARCH 2019 10:35 AM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

കേരളത്തില്‍ ഏറ്റവുമധികം ജയസാധ്യതയുള്ള മണ്ഡലങ്ങളിലൊന്നാണ് പത്തനംതിട്ട. ശബരിമല യുവതീ പ്രവേശനമാണ് പത്തനം തിട്ടയിലെ നിറം മാറ്റിയത്. നവോത്ഥാനം ഉയര്‍ത്തിപ്പിടിച്ച സിപിഎം ആകട്ടെ പത്തനംതിട്ടയില്‍ ഒരു സ്ത്രീയെ തന്നെയാണ് സ്ഥാനാര്‍ത്ഥിയാക്കിയത്. ന്യൂനപക്ഷത്തിന് നിര്‍ണായക സ്വാധീനമുള്ള മണ്ഡലത്തില്‍ ക്രിസ്ത്യന്‍ സമുദായാംഗമായ വീണ ജോര്‍ജിനെ നിര്‍ത്തിയത് വ്യക്തമായ ലക്ഷ്യത്തോടെയാണ്. അതേസമയം പ്രാദേശിക പിന്തുണ കിട്ടാതെ പോയ ആന്റോ ആന്റണിയേയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കിയത്. ഇങ്ങനെ ക്രിസ്ത്യന്‍ വോട്ടുകള്‍ വിഭജിച്ച് പോകുമ്പോള്‍ കരുത്തനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി പത്തനംതിട്ട പിടിക്കാനുള്ള ശ്രമത്തിലാണ് ബിജെപി.

അതിനാല്‍ തന്നെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഒരു പിഴവും പാടില്ലെന്ന് അവര്‍ ഉറപ്പിച്ചു. അങ്ങനെയാണ് പത്തനംതിട്ടയില്‍ പന്തളം കൊട്ടാര പ്രതിനിധി ശശികുമാര വര്‍മ്മ, കുമ്മനം രാജശേഖരന്‍, ശ്രീധരന്‍ പിള്ള, എം.ടി. രമേശ്, കെ. സുരേന്ദ്രന്‍ എന്നീ പേരുകള്‍ വന്നത്. എന്നാല്‍ ശശി കുമാര വര്‍മ്മയുടെ പേര് അധികം നീണ്ടു നിന്നില്ല. പിന്നെ കുമ്മനത്തിന് തിരുവനന്തപുരം ലഭിച്ചതോടെ കുമ്മനവും പത്തനം തിട്ടയില്‍ നിന്ന് മാറി. ഇതിനിടെ കഴിഞ്ഞ തവണത്തെ സ്ഥാനാര്‍ത്ഥി എം.ടി. രമേഷിനെ തഴഞ്ഞു. പിന്നെ വന്നത് സുരേന്ദ്രന് തൃശൂരും ശ്രീധരന്‍ പിള്ളയ്ക്ക് പത്തനംതിട്ടയും എന്നായി.

അതേസമയം എസ്എന്‍ഡിപിയുടെ പിന്തുണ ഉറപ്പിക്കാന്‍ തൃശൂരില്‍ ബിഡിജെസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയ്ക്ക് നല്‍കിയപ്പോള്‍ വീണ്ടും വെട്ടിലായത് സുരേന്ദ്രനാണ്. ഇതിനിടെ ശ്രീധരന്‍ പിള്ള പത്തനംതിട്ട ഉറപ്പിച്ചു. സുരേന്ദ്രന്‍ സീറ്റില്ലാതെ ശബരിമല ഇരയായി അലഞ്ഞു. ഇത് ആര്‍എസ്എസിനേയും ബിജെപി സാധാരണ പ്രവര്‍ത്തകരേയും ഭക്തജനങ്ങളേയും വേദനിപ്പിച്ചു. അതോടെ സംഗതി സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. എന്നു മാത്രമല്ല പിള്ള എന്തിന് മത്സരിക്കുന്നു എന്ന ചോദ്യവും അണികള്‍ ഉയര്‍ത്തി.

ഇത് വിലയിരുത്തിയ ബിജെപി ഹൈടെക് കമ്മിറ്റി സീറ്റ് സുരേന്ദ്രന് നല്‍കണമെന്ന് വാദിച്ചു. എന്നാല്‍ അപ്പോഴും എന്‍എസ്എസിന്റെ ആഗ്രഹം ശ്രീധരന്‍ പിള്ളയായിരുന്നു. പക്ഷെ അമിത്ഷായും മോഡിയും സുരേന്ദ്രന് അനുകൂലമായാണ് വിധിച്ചത്.

ഇതറിഞ്ഞ ശ്രീധരന്‍പിള്ള വല്ലാത്ത നാണക്കേടിലായി. പാര്‍ട്ടി അധ്യക്ഷന് സീറ്റില്ലാത്തതും പോട്ടെ തന്നെ മാറ്റുമെന്ന ധ്വനി കൂടി ഉണ്ടായി. ഇത് സോഷ്യല്‍ മീഡിയ ആഘോഷിച്ചപ്പോള്‍ ശ്രീധരന്‍ പിള്ള വല്ലാത്ത അവസ്ഥയിലായി. അവരെല്ലാം കുമ്മനത്തെ ഭാവി ബിജെപി അധ്യക്ഷനായി കാണുകയും ചെയ്തു. ഇതിനിടെ ശ്രീധരന്‍ പിള്ളയുടെ കണ്ണീര്‍ സുകുമാരന്‍ നായര്‍ കേള്‍ക്കുകയും ചെയ്തു. ശ്രീധരന്‍പിള്ളയെ അപമാനിക്കുന്നത് ശരിയല്ലെന്നാണ് സുകുമാരന്‍ നായരുടെ പക്ഷം.

ഇതോടെയാണ് ശ്രീധരന്‍പിള്ള കടുത്ത നിലപാടിലേക്ക് പോയത്. ബിജെപി കേന്ദ്ര നേതൃത്വത്തോട് തനിക്ക് തുടരാന്‍ താത്പര്യമില്ലെന്നും പുറത്താക്കുന്നതിനേക്കാള്‍ താന്‍ ഇപ്പോഴെ രാജിവയ്ക്കുന്നു എന്നാണ് പറഞ്ഞത്. ഇത് അക്ഷരാര്‍ത്ഥത്തില്‍ ബിജെപിയെ ഞെട്ടിച്ചു. മറ്റ് പാര്‍ട്ടിക്കാരെ ആകര്‍ഷിച്ച് കൊണ്ടിരുന്ന ബിജെപി അധ്യക്ഷന്‍ പിള്ള തന്നെ രാജിവച്ചാല്‍ കേളത്തില്‍ ബിജെപി തകരും. അതും ഇലക്ഷന്‍ സമയത്ത്. ഉടന്‍ തന്നെ അമിത് ഷാ ഇടപെട്ടാണ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്നും പത്തനം തിട്ട ഒഴിവാക്കിയത്. ശ്രീധരന്‍ പിള്ളയെ അനുനയിപ്പിച്ച് അധ്യക്ഷ സ്ഥാനം നഷ്ടപ്പെടുന്നില്ലെന്ന് ബോധ്യപ്പെടുത്തും. അങ്ങനെ മാത്രമേ പത്തനംതിട്ട പ്രഖ്യാപിക്കുകയുള്ളു. അതോടെ പിള്ളയും ഹാപ്പി എല്ലാവരും ഹാപ്പി.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (3 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (3 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (3 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (5 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (5 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (5 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (5 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (5 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (6 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (6 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (6 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (6 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (6 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (6 hours ago)

Malayali Vartha Recommends