Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വാക്കല്ലേ മാറ്റാന്‍ പറ്റൂ... പത്തനംതിട്ടയില്‍ അനിശ്ചിതത്വമായതോടെ തൃശൂര്‍ പിടിക്കാന്‍ ബിജെപിയുടെ ശ്രമം; ഇത് മുന്നില്‍ കണ്ട് മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയെ വഴിയില്‍ തള്ളാതെ കട്ട പിന്തുണയുമായി വെള്ളാപ്പള്ളി നടേശന്‍ രംഗത്ത്; വെള്ളാപ്പള്ളിയുടെ മലക്കം മറിച്ചിലില്‍ ഞെട്ടിയത് സിപിഎം

22 MARCH 2019 11:39 AM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ലോക്‌സഭാ തെരഞ്ഞെടുപ്പ് വല്ലാത്തൊരവസ്ഥയിലേക്ക് മാറുകയാണ്. പത്തനം തിട്ടയില്‍ തുടങ്ങിയ തര്‍ക്കമാണ് കടുത്ത നിലപാടിലേക്ക് ബിജെപി കേന്ദ്ര നേതൃത്വം പോകുന്നത്. തുഷാര്‍ വെള്ളാപ്പള്ളി തോല്‍ക്കുമെന്ന് സ്വന്തം അച്ഛനായ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ തന്നെ പറയുമ്പോള്‍ എന്തിന് തൃശൂര്‍ വിട്ടുനല്‍കണമെന്നാണ് ബിജെപിയുടെ ചോദ്യം. വെള്ളാപ്പള്ളി ഇനിയും ഉരുണ്ടു കളിച്ചാല്‍ ശക്തമായ നിലപാടെടുക്കാനും തൃശൂര്‍ പിടിച്ചെടുക്കാനും അമിത് ഷാ നിര്‍ദേശം നല്‍കി. അതോടെ ശ്രീധരന്‍പിള്ളയ്ക്കും കെ. സുരേന്ദ്രനും സീറ്റ് ലഭിക്കുകയും ചെയ്യും. തൃശൂരില്‍ തുഷാര്‍ മത്സരിച്ചില്ലെങ്കില്‍ സീറ്റ് ഉറപ്പായും ബിജെപി പിടിച്ചെടുക്കും. ഇതാണ് പത്തനംതിട്ട സസ്‌പെന്‍സാക്കി നിര്‍ത്തുന്നത്. ഇത് കണ്ട തുഷാര്‍ സങ്കടം പറഞ്ഞത് അച്ഛനോടാണ്. മകന്റെ അവസ്ഥയറിഞ്ഞ വെള്ളാപ്പള്ളി നടേശന്‍ വാക്ക് മാറ്റാന്‍ തീരുമാനിച്ചു. വാക്കല്ലേ മാറ്റാന്‍ കഴിയൂ... അതാണ് വെള്ളാപ്പള്ളി സ്റ്റൈല്‍...

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തുഷാര്‍ മത്സരിക്കണമെങ്കില്‍ എസ്എന്‍ഡിപിയിലെ സ്ഥാനം രാജിവയ്ക്കണമെന്ന നിലപാടില്‍ മലക്കം മറിഞ്ഞാണ് വെള്ളാപ്പള്ളി നടേശന്‍ രംഗത്തെത്തിയത്. തുഷാര്‍ ലോക്‌സഭയിലേക്ക് മത്സരിക്കുന്നതില്‍ താന്‍ എതിരല്ലെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. തുഷാറിനുള്ളത് ശക്തമായ സംഘടനാ സംസ്‌കാരമാണ്. എസ്എന്‍ഡിപി ഭാരവാഹി സ്ഥാനം രാജിവയ്‌ക്കേണ്ടിവരുമോ എന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

എസ്എന്‍ഡിപിക്ക് ഒരു പാര്‍ട്ടിയോടും പ്രത്യേക സ്‌നേഹമോ വിദ്വേഷമോ ഇല്ല. തുഷാറിനോടും എസ്എന്‍ഡിപിക്ക് ശരിദൂരമായിരിക്കുമെന്നും വെള്ളാപ്പള്ളി നടേശന്‍ കൂട്ടിച്ചേര്‍ത്തു.

ലോക്‌സഭയിലേക്ക് തുഷാര്‍ മത്സരിക്കുകയാണെങ്കില്‍ എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കണമെന്ന് വെള്ളാപ്പള്ളി നടേശന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. തുഷാര്‍ മത്സരിച്ചാല്‍ തോല്‍ക്കുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.

എസ്എന്‍ഡിപിക്കു രാഷ്ട്രീയമില്ല. അതുകൊണ്ടു തന്നെ നേതാക്കള്‍ രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിനിധീകരിച്ചു മത്സരിക്കുന്നതിനോടു യോജിപ്പില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം ലോക്‌സഭയിലേക്ക് തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമായില്ല. ബിഡിജെഎസ് പ്രവര്‍ത്തകരുമായി ചര്‍ച്ച നടത്തിയശേഷമേ ഇക്കാര്യം തീരുമാനിക്കുകയുള്ളുവെന്ന് തുഷാര്‍ കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍വച്ച് പറഞ്ഞിരുന്നു.

എന്‍ഡിഎ മുന്നണിക്കൊപ്പമാണ് ബിഡിജെഎസ് ലോക്‌സഭയിലേക്ക് മത്സരിക്കുന്നത്. വയനാട്, ആലത്തൂര്‍, ഇടുക്കി, തൃശൂര്‍, മാവേലിക്കര സീറ്റുകളില്‍ ബിഡിജെഎസ് ജനവിധി തേടുന്നത്. തൃശൂരില്‍ തുഷാര്‍ മത്സരിക്കണമെന്ന് ആവശ്യം ഉയര്‍ന്നുവന്നിരുന്നു.

അതേസമയം പത്തനംതിട്ടയെചൊല്ലി തര്‍ക്കം മുറുകുകയാണ്. കേരളത്തിലെ 13 മണ്ഡലങ്ങളിലെ ചിത്രം തെളിഞ്ഞിട്ടും വിജയസാധ്യതയുണ്ടെന്നു പാര്‍ട്ടി വിലയിരുത്തുന്ന പത്തനംതിട്ടയില്‍ മാത്രം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാത്തത് എന്തുകൊണ്ടാണെന്നു മനസ്സിലാകാതെ സംസ്ഥാന ബിജെപി നേതൃത്വം അലയുകയാണ്.

ഇതുസംബന്ധിച്ച ചോദ്യത്തില്‍നിന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള ഒഴിഞ്ഞുമാറി. എല്ലാ ചര്‍ച്ചകളും കഴിഞ്ഞതാണെന്നും തീരുമാനിക്കേണ്ടതു കേന്ദ്രനേതൃത്വം ആണെന്നും അദ്ദേഹം പറഞ്ഞു.

സ്വാഗതാര്‍ഹമായ പട്ടികയാണു ബിജെപി ദേശീയ നേതൃത്വം പുറത്തുവിട്ടത്. സ്ഥാനാര്‍ത്ഥി പട്ടികയില്‍ എല്ലാ വിഭാഗങ്ങള്‍ക്കും പ്രാതിനിധ്യമുണ്ട്. കേരളത്തില്‍ ഇരുമുന്നണികളുടെയും ശക്തമായ വെല്ലുവിളികളെ അതിജീവിക്കാന്‍ എന്‍ഡിഎയ്ക്ക് കഴിയും. ബിജെപി സ്ഥാനാര്‍ത്ഥികളെ ഉള്‍ക്കൊളളാന്‍ കേരളത്തിലെ ജനം തയാറാകും ശ്രീധരന്‍പിള്ള അവകാശപ്പെട്ടു.

രണ്ടു മുന്നണികള്‍ക്കുമെതിരെ ജയിച്ചു മുന്നേറാന്‍ എന്‍ഡിഎയ്ക്ക് കഴിയും. നാല് സ്ഥാനാര്‍ത്ഥികള്‍ ന്യൂനപക്ഷ സമുദായംഗങ്ങളാണു ശക്തമായി മല്‍സരിച്ച് രണ്ട് മുന്നണികളെ ചെറുത്ത് തോല്‍പ്പിച്ച് ഒട്ടേറെ മണ്ഡലങ്ങളില്‍ ബിജെപിക്ക് ജയിക്കാന്‍ കഴിയും. പത്തനംതിട്ടയിലെ സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് തര്‍ക്കമില്ല. അതുമായി ബന്ധപ്പെട്ട് ചര്‍ച്ച എല്ലാ തീര്‍ന്നതാണ്. ഭേദഗതി ഉണ്ടായിട്ടില്ലെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

പത്തനംതിട്ടയില്‍ സംസ്ഥാനം നിര്‍ദേശിച്ചത് ഒറ്റപ്പേരു മാത്രമെന്ന് എം.ടി.രമേശ് പറഞ്ഞു. കേന്ദ്രം ആ പേര് പ്രഖ്യാപിക്കാത്തതെന്തെന്ന് അറിയില്ല. പത്തനംതിട്ട വിജയസാധ്യതയുള്ള മണ്ഡലമാണ്. അതുകൊണ്ടാകാം കേന്ദ്രനേതൃത്വം കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്നത്. താന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ മാറിനിന്നത് പാര്‍ട്ടി നിര്‍ദേശപ്രകാരമെന്നും എം.ടി.രമേശ് പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ അങ്ങേയറ്റം വിജയപ്രതീക്ഷയിലാണെന്ന് തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ പറഞ്ഞു. തലസ്ഥാനത്ത് തീപാറുന്ന മല്‍സരം നടക്കും. ഇരുമുന്നണികളും ആശങ്കയിലാണ്. തിരുവനന്തപുരത്ത് തനിക്കെതിരെ വോട്ടുകച്ചവടം നടന്നേക്കുമെന്നും കുമ്മനം പറഞ്ഞു. ഇങ്ങനെ വാക്‌പോര് മുറുകുന്നതിനിടേയാണ് വെള്ളാപ്പള്ളി വരുന്നത്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (3 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (3 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (3 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (5 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (5 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (5 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (5 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (6 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (6 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (6 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (6 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (6 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (6 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (6 hours ago)

Malayali Vartha Recommends