Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കട്ടച്ചിറയില്‍ പള്ളിയുടെ നിയന്ത്രണം ജില്ലാ ഭരണകൂടം ഏറ്റെടുത്തു, യാക്കോബായ വിഭാഗത്തിന്റെ പ്രതിഷേധ സമരം മൂന്നാം ദിവസത്തിലേക്ക്

22 MARCH 2019 12:56 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

കായംകുളത്ത് തര്‍ക്കം നിലനില്‍ക്കുന്ന കറ്റാനം കട്ടച്ചിറ സെന്റ് മേരീസ് പള്ളിയുടെ വാതില്‍ തകര്‍ത്ത് ഓര്‍ത്തഡോക്‌സ് വിഭാഗം പള്ളിക്കുള്ളില്‍ കയറി പ്രാര്‍ത്ഥന നടത്തിയ സംഭവത്തില്‍ യാക്കോബായ വിഭാഗം വൈദികരും വിശ്വാസികളും നടത്തുന്ന പ്രതിഷേധ സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. ബുധനാഴ്ച രാവിലെ പത്തിന് ആരംഭിച്ച പ്രതിഷേധം ഇപ്പോഴും തുടരുകയാണ്.

യാക്കോബായ ഇടവക വിശ്വാസികള്‍ക്കും ട്രസ്റ്റി ഉള്‍പ്പെടുന്ന ഭരണസമിതിക്കും കോടതി ഉത്തരവിലൂടെ പള്ളിയില്‍ നല്‍കിയ അവകാശം നടപ്പിലായി കിട്ടുംവരെയും കഴിഞ്ഞദിവസം പള്ളിയില്‍ അതിക്രമിച്ചു കയറി പ്രശ്‌നം സൃഷ്ടിച്ച ഓര്‍ത്തഡോക്‌സ് വിഭാഗത്തിനെതിരെ നിയമനടപടി സ്വീകരിക്കും വരെയും പ്രതിഷേധ സമരവും പ്രാര്‍ത്ഥനായജ്ഞവും തുടരുമെന്ന് യാക്കോബായ വിഭാഗം വൈദിക സെക്രട്ടറി സ്ലീബാ വട്ടവേലില്‍ കോര്‍ എപ്പിസ്‌ക്കോപ്പ വ്യക്തമാക്കി.

സ്ത്രീകള്‍ അടക്കമുള്ള വിശ്വാസികളും വിവിധ ഇടങ്ങളില്‍ നിന്നെത്തിയ ബിഷപുമാരും വൈദികരും പള്ളിക്ക് സമീപം പ്രാര്‍ത്ഥനാ യജ്ഞവുമായി നിലയുറപ്പിച്ചിച്ചിരിക്കുകയാണ്. ഇതിനിടയില്‍ കട്ടച്ചിറ സെന്റ് മേരീസ് പള്ളിയുടെ നിയന്ത്രണം രണ്ട് മാസത്തേക്ക് താത്ക്കാലികമായി ജില്ലാഭരണകൂടം ഏറ്റെടുത്തതായി ജില്ലാ കളക്ടര്‍ എസ് സുഹാസ് ഉത്തരവിട്ടു. ഇരുവിഭാഗവുമായി ഇന്നലെ ഉച്ചയോടെ ആലപ്പുഴ കളക്ട്രേറ്റില്‍ ചര്‍ച്ച നടത്തിയശേഷമാണ് പള്ളിയുടെ നിയന്ത്രണം ഏറ്റെടുത്ത് കളക്ടര്‍ ഉത്തരവിട്ടത്.

ഈ കാലയളവില്‍ ഇരു വിഭാഗത്തിനും പള്ളിയില്‍ കയറി ആരാധന നടത്താന്‍ അവകാശമില്ല. ഇടവക അംഗങ്ങളില്‍ ആരെങ്കിലും മരണപ്പെട്ടാല്‍ സംസ്‌ക്കാരത്തിന് പള്ളി തുറന്ന് നല്‍കും. അടുത്ത ബന്ധുക്കളായ 20 പേര്‍ക്ക് പള്ളിയില്‍ പ്രവേശിച്ച് സംസ്‌ക്കാര ശുശ്രൂഷയില്‍ പങ്കെടുക്കാന്‍ അനുവാദം നല്‍കും. പ്രദേശത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന നിരോധനാജ്ഞ തുടരും.

കളക്ടര്‍ നടത്തിയ ചര്‍ച്ചയില്‍ ഇരു വിഭാഗവും നിലപാടില്‍ വിട്ടുവീഴ്ചയില്ലാതെ ഉറച്ച് നിന്നതോടെയാണ് തെരഞ്ഞടുപ്പ് കാലമായതിനാല്‍ സംഘര്‍ഷ സാധ്യത ഒഴിവാക്കാന്‍ ജില്ലാ കളക്ടര്‍ നടപടി കൈക്കൊണ്ടത്.

നിരോധനാജ്ഞ നിലനില്‍ക്കവേ 150 ഓളം വരുന്ന ഓര്‍ത്തഡോക്‌സ് സംഘം പള്ളിയുടെ വാതില്‍ തകര്‍ത്ത് അകത്തുകയറി യാക്കോബായ വിഭാഗം സ്ഥാപിച്ച വിശുദ്ധരുടെ ചിത്രങ്ങള്‍ തകര്‍ക്കുകയും കൊടികളും ചിത്രങ്ങളും തീയിട്ട് നശിപ്പിച്ച് അക്രമം കാണിക്കുകയും ചെയ്തത് അംഗീകരിക്കാന്‍ കഴിയില്ല. അതിനാല്‍ അതിക്രമം കാട്ടിയവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും യാക്കോബായ വിഭാഗം ആവശ്യപ്പെട്ടു.

ഇന്നലെ യു കെ ഭദ്രാസനാധിപന്‍ ബിഷപ്പ് മാത്യുസ് മാര്‍ അന്തിമോസ്, ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ ദിവന്നാസിയോസ് സഭാ വര്‍ക്കിംഗ് കമ്മിറ്റി അംഗം കെ ഏലിയാസ് എന്നിവരും പ്രാര്ഥനായജ്ഞത്തില്‍ പങ്കെടുത്തു. ചെങ്ങന്നൂര്‍ ഡിവൈഎസ്പി അനീഷ് വി കോര, കായംകുളം ഡിവൈഎസ്പി ആര്‍ ബിനു എന്നിവരുടെ നേതൃത്വത്തില്‍ സ്ഥലത്ത് ഇപ്പോഴും വന്‍ പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട് .

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (3 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (3 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (3 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (5 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (5 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (5 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (5 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (6 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (6 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (6 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (6 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (6 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (6 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (6 hours ago)

Malayali Vartha Recommends