Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

പത്തനംതിട്ടയില്‍ ഏവരെയും ഞെട്ടിച്ച് ബി.ജെ.പി കേന്ദ്രനേതൃത്വത്തിന്റെ കിടിലം ട്വിസ്റ്റ് ഉണ്ടായേക്കുമെന്ന് സൂചന, കെ.സുരേന്ദ്രനും പി.എസ് ശ്രീധരന്‍പിള്ളയും സീറ്റിനായി വടംവടി നടത്തുമ്പോള്‍ അത് എന്‍.എസ്.എസ് - എസ്.എന്‍.ഡി.പി പോരായി മാറി

22 MARCH 2019 03:08 PM IST
മലയാളി വാര്‍ത്ത

പത്തനംതിട്ടയില്‍ ഏവരെയും ഞെട്ടിച്ച് ബി.ജെ.പി കേന്ദ്രനേതൃത്വത്തിന്റെ കിടിലം  ട്വിസ്റ്റ് ഉണ്ടായേക്കുമെന്ന് സൂചന. കെ.സുരേന്ദ്രനും പി.എസ് ശ്രീധരന്‍പിള്ളയും സീറ്റിനായി വടംവടി നടത്തുമ്പോള്‍ അത് എന്‍.എസ്.എസ് - എസ്.എന്‍.ഡി.പി പോരായി മാറിയ സഹചര്യത്തിലാണ് പുതിയ തന്ത്രം. ബി.ജെ.പി പൊതുസ്വതന്ത്രനായി മുന്‍ദേവസ്വം പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനെ സ്ഥാനാര്‍ത്ഥിയാക്കുമെന്ന് അറിയുന്നു. ഇടഞ്ഞ് നില്‍ക്കുന്ന എന്‍.എസ്.എസിനെ അനുനയിപ്പിക്കുകയും കോണ്‍ഗ്രസിന് തിരിച്ചടിനല്‍കുകയുമാണ് ഇതിലൂടെ ബി.ജെ.പി കേന്ദ്രനേതൃത്വം ഉദ്ദേശിക്കുന്നത്. കോണ്‍ഗ്രസ് നേതാവായ പ്രയാര്‍ ഗോപാലകൃഷ്ണന്‍ ശബരിമല വിഷയത്തില്‍ മനസുകൊണ്ട് ബി.ജെ.പിക്ക് ഒപ്പമായിരുന്നു. മാത്രമല്ല കോണ്‍ഗ്രസിന് വേണ്ടി സുപ്രീംകോടതിയില്‍ പുനപ്പരിശോധനാ ഹര്‍ജി നല്‍കിയത് പ്രയാറാണ്.

പ്രയാറിനെ അനുനയിപ്പിച്ച് പൊതുസ്വതന്ത്രനായി മത്സരിപ്പിക്കാനുള്ള നീക്കം നടക്കുന്നുണ്ട്. മറ്റെല്ലാ സീറ്റുകളും സംസ്ഥാനത്ത് പ്രഖ്യാപിച്ചിട്ടും പത്തനംതിട്ട ഒഴിച്ചിട്ടിരിക്കുന്നത് അതുകൊണ്ടാണെന്ന് അറിയുന്നു. പ്രയാര്‍ സ്ഥാനാര്‍ത്ഥിയായാല്‍ എന്‍.എസ്.എസിനും എതിര്‍പ്പുണ്ടാകില്ല. ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ സ്ഥാനാര്‍ഥി ആക്കുന്നതില്‍ എന്‍.എസ്എസിന് കടുത്ത എതിര്‍പ്പുണ്ടെന്നാണ് അറിയാന്‍ കഴിയുന്നത്. സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയെ മത്സരിപ്പിക്കണമെന്നാണ് എന്‍.എസ്.എസിന്റെ ആവശ്യം. എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് കെ.സുരേന്ദ്രന് സീറ്റ് നല്‍കാന്‍ കേന്ദ്രനേതൃത്വം ആദ്യം തീരുമാനിച്ചതെന്നും അറിയുന്നു.

പ്രശ്‌ന പരിഹാരത്തിനായി കേന്ദ്ര നേതൃത്വം നാഷണല്‍ എക്‌സക്യൂട്ടീവ് അംഗം രാധാകൃഷ്ണ മേനോനെ എന്‍.എസ്് എസ് ആസ്ഥാനത്തേക്ക് പറഞ്ഞ് വിട്ടിട്ടുണ്ടെന്ന് പാര്‍ട്ടിവൃത്തങ്ങള്‍ അനൗദ്യോഗികമായി പറയുന്നു. രാധാകൃഷ്ണമേനോനൊപ്പം മുന്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും പോകും. ചര്‍ച്ചയില്‍ പ്രയാറിന്റെ കാര്യം മുന്നോട്ട് വെയ്ക്കുമെന്നാണ് അറിയുന്നത്. പ്രയാറിനെ സ്ഥാനാര്‍ഥി ആക്കിയാല്‍ കോണ്‍ഗ്രസ് വേട്ടുകള്‍ കൂടി നേടാമെന്ന് ബി.ജെ.പി കരുതുന്നു. കോണ്‍ഗ്രസ് വിടില്ലെന്ന് പ്രയാര്‍ ആവര്‍ത്തിക്കുമ്പോഴും എന്‍.എസ് എസ് നിര്‍ദ്ദേശിക്കുകയാണെങ്കില്‍ അദ്ദേഹം മത്സരത്തിനിറങ്ങിയേക്കും. സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകുന്നത് ജയസാധ്യതയെ ബാധിക്കുമെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍. ഇക്കാര്യം കേന്ദ്രനേതൃത്വത്തെ അറിയിച്ചിട്ടില്ല.

കെ.സുരേന്ദ്രന് ഏറ്റവും അനുയോജ്യമായ മണ്ഡലം തൃശൂരായിരുന്നു. എന്നാല്‍ ശ്രീധരന്‍പിള്ള അത് മുന്‍കൂട്ടി കണ്ട് ആ സീറ്റ് ബി.ഡി.ജെ.എസിന് നല്‍കി. അതോടെ പത്തനംതിട്ട സീറ്റ് വേണമെന്നും ഇല്ലെങ്കില്‍ മത്സരിക്കില്ലെന്നും സുരേന്ദ്രന്‍ വ്യക്തമാക്കിയതോടെ ആര്‍.എസ്.എസ് ഇടപെട്ടു. ഇന്നലെ കൊച്ചിയില്‍ നടന്ന സമന്വയ ബൈടെക്കില്‍ ശ്രീധരന്‍പിള്ളയെ വിളിച്ചുവരുത്തി പത്തനംതിട്ടയില്‍ സുരേന്ദ്രനെ നിര്‍ത്തണമെന്ന് നിര്‍ദ്ദേശിച്ചു. ഏറെ അതൃപിതിയോടെയാണെങ്കിലും അദ്ദേഹമതിന് വഴങ്ങിയെന്നായിരുന്നു സൂചന. എന്നാല്‍ എന്‍.എസ്.എസ് എതിര്‍പ്പുമായി രംഗത്തെത്തിയതോടെ കാര്യങ്ങള്‍ വീണ്ടും കുഴഞ്ഞുമറിയുകയായിരുന്നു. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാലു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ 65 വയസ്സുകാരന്‍ അറസ്റ്റില്‍  (4 hours ago)

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടെന്ന് ആരോപണം; ഫാള്‍ട്ടയില്‍ മേയ് 21ന് റീ പോളിങ്  (4 hours ago)

ഒരു ടാങ്കര്‍ കൂടി ഹോര്‍മൂസ് കടലിടുക്ക് കടന്ന് ഇന്ത്യയിലേക്ക്  (4 hours ago)

ക്രൂസ് ബോട്ട് അപകടത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്., ലൈഫ് ജാക്കറ്റ് നല്‍കിയത് മുങ്ങിത്തുടങ്ങുമ്പോള്‍  (5 hours ago)

ആലപ്പുഴയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നഴ്‌സ് മരിച്ചു  (5 hours ago)

ഡല്‍ഹിയിലെ വസതിയില്‍ ജഡ്ജി ജീവനൊടുക്കിയ നിലയില്‍  (5 hours ago)

ഛത്തീസ്ഗഡില്‍ കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്‌ഫോടനം  (5 hours ago)

പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നെന്ന യുഡിഎഫ് ആരോപണം തള്ളി ജില്ലാ കളക്ടര്‍  (7 hours ago)

വേളാങ്കണ്ണി പള്ളിക്കുള്ളില്‍ മുദ്രാവാക്യം വിളിച്ച് ടിവികെ പ്രവര്‍ത്തകര്‍; പള്ളിയിലെ ശുശ്രൂഷകള്‍ തടസ്സപ്പെട്ടു  (7 hours ago)

വോട്ടിങ് കേന്ദ്രത്തിലെ മെറ്റീരിയല്‍ റൂം തുറന്ന സംഭവത്തില്‍ കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്  (8 hours ago)

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ  (8 hours ago)

ഇടുക്കിയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത അരി വിതരണം ചെയ്ത സംഭവത്തില്‍ റേഷന്‍കടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (9 hours ago)

വിഐപി ഡ്യൂട്ടിക്ക് 5 ഡോക്ടര്‍മാരെങ്കിലും വേണം; താമസവും ഭക്ഷണവും ഒരുക്കണമെന്ന് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കണമെന്ന് കമ്മിഷന്‍  (9 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (9 hours ago)

വാല്‍പ്പാറ ബസ് അപകടത്തില്‍ മരിച്ച ഇന്‍ഷുറന്‍സ് ഇല്ലാത്ത 5 പേരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതം  (9 hours ago)

Malayali Vartha Recommends