പത്തനംതിട്ടയില്‍ പൊട്ടിത്തെറി ; പത്തനംതിട്ട മണ്ഡലത്തിലെ ബി ജെ പി സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകുന്നതില്‍ അതൃപ്തിയുമായി മുരളീധരപക്ഷം

പത്തനംതിട്ട മണ്ഡലത്തിലെ ബി ജെ പി സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകുന്നതില്‍ അതൃപ്തിയുമായി മുരളീധരപക്ഷം. സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകുന്നത് ജയസാധ്യതയെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഇത് പരാതിയായി കേന്ദ്രനേതൃത്വത്തെ അറിയിച്ചിട്ടില്ല. അതേസമയം പത്തനംതിട്ടയിലെ സ്ഥാനാര്‍ഥിയെ ബി ജെ പി ഇന്നു പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന.
വ്യാഴാഴ്ച കേരളത്തിലെ സ്ഥാനാര്‍ഥിപ്പട്ടിക ദേശീയനേതൃത്വം പ്രഖ്യാപിച്ചെങ്കിലും പത്തനംതിട്ട ഉള്‍പ്പെടെയുള്ള ചില മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നില്ല. ഇതില്‍ കടുത്ത വിഷമത്തിലാണ് കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള മുരളീധരപക്ഷം. അതേസമയം തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനം ആകാത്തതിനാലാണ് പത്തനംതിട്ടയിലെ സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകുന്നതെന്നാണ് നേതൃത്വം നല്‍കുന്ന വിശദീകരണം.
തൃശ്ശൂര്‍ ലോക്‌സഭാ മണ്ഡലമാണ് ബി ഡി ജെ എസിന് നല്‍കിയിരിക്കുന്നത്. തുഷാര്‍ മത്സരിക്കുകയാണെങ്കില്‍ മാത്രം തൃശ്ശൂര്‍ മണ്ഡലം ബി ഡി ജെ എസിന് നല്‍കാമെന്ന നിലപാടാണ് ബി ജെ പിയുടേത്. എന്നാല്‍ തുഷാര്‍ മത്സരിക്കുന്ന കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല. ബി ഡി ജെ എസ് യോഗത്തിനു ശേഷം മാത്രമേ തുഷാറിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ വ്യക്തത വരികയുള്ളു.
തൃശ്ശൂരില്‍ തുഷാര്‍ മത്സരിക്കുകയാണെങ്കില്‍ പത്തനംതിട്ട സീറ്റ് സുരേന്ദ്രന് നല്‍കാനും അല്ലാത്തപക്ഷം സുരേന്ദ്രന് തൃശ്ശൂര്‍ സീറ്റ് നല്‍കാനുമാണ് ബി ജെ പി നേതൃത്വം ആലോചിക്കുന്നത്. അതിനാല്‍ തന്നെ തുഷാര്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനം ആയതിനു ശേഷം മാത്രമേ പത്തനംതിട്ടയിലെ സ്ഥാനാര്‍ഥി പ്രഖ്യാപനമുണ്ടാകാന്‍ സാധ്യതയുള്ളു.
https://www.facebook.com/Malayalivartha
























