Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ സ്വന്തം സ്ഥാനാര്‍ത്ഥിയെ കാലുവാരി തോല്‍പ്പിച്ച് മൂന്നാംസ്ഥാനത്ത് എത്തിച്ച സി.പി.എമ്മുകാരാണ് ഇപ്പോള്‍ കോണ്‍ഗ്രസ് -ബി.ജെ.പി ബന്ധം ആരോപിക്കുന്നതെന്ന് കുമ്മനം രാജശേഖരന്‍

22 MARCH 2019 06:53 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ലോക്‌സഭാ തെരഞ്ഞെടുപ്പ് പരാജയം മുന്നില്‍ കണ്ടാണ് കോണ്‍ഗ്രസും ബി.ജെ.പിയും തമ്മില്‍ കൂട്ടുകെട്ടുണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അടക്കമുള്ളവര്‍ ആരോപിക്കുന്നതെന്ന് തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ പറഞ്ഞു. തന്നെ പരാജയപ്പെടുത്താന്‍ സ്വന്തം സ്ഥാനാര്‍ത്ഥിയെ കാലുവാരി തോല്‍പ്പിച്ച് മൂന്നാംസ്ഥാനത്ത് എത്തിച്ചവരാണ് സി.പി.എമ്മുകാര്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ നിന്ന് കുമ്മനം ജയിക്കാതിരിക്കാന്‍ സി.പി.എം കെ.മുരളീധരന് വോട്ട് മറിച്ചുകൊടുത്ത സംഭവം ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്.

പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ച സ്ഥാനാര്‍ത്ഥിയെ കാലുവാരി തോല്‍പ്പിച്ച ശേഷം അതേ പറ്റി അന്വേഷണം നടത്താന്‍ കമ്മീഷനെ നിയമിച്ച കാര്യം ജനങ്ങള്‍ മറന്നിട്ടില്ലെന്നും കുമ്മനം ചൂണ്ടിക്കാട്ടി. കഴിഞ്ഞ ലോകസഭാ തെരെഞ്ഞെടുപ്പില്‍ സീറ്റ് കച്ചവടം നടത്തിയതിന്റെ പേരില്‍ അച്ചടക്ക നടപടി നേരിട്ട നേതാവിനെ തിരുവനന്തപുരം ലോകസഭാ സീറ്റില്‍ ഇത്തവണ മത്സരിക്കാന്‍ നിയോഗിച്ച ഇടത് മുന്നണി ഇപ്പോള്‍ ഇത്തരം വിലകുറഞ്ഞ ആരോപണവുമായി രംഗത്തെത്തിയത് ജാള്യം മറയ്ക്കാനാണെന്നും കുമ്മനം പറഞ്ഞു. സി.പി.ഐയുടെ സീറ്റായ തിരുവനന്തപുരത്ത് കഴിഞ്ഞതവണ സി.എസ്.ഐ സഭാ നേതാവ് ബെനറ്റ് ഏബ്രഹാമിനെ മത്സരിപ്പിച്ചത് പേമന്റ് സീറ്റാണെന്ന് പാര്‍ട്ടി അന്വേഷിച്ച് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ജില്ലാ സെക്രട്ടറിയായിരുന്ന ആര്‍. രാമചന്ദ്രന്‍ നായരെ പുറത്താക്കിയിരുന്നു. കൂട്ട് നിന്ന സി.ദിവാകരനെതിരെ അച്ചടക്ക നടപടി എടുത്തിരുന്നു. രാമചന്ദ്രന്‍ നായര്‍ ഇപ്പോള്‍ സി.പി.എമ്മിലാണ്.

നരേന്ദ്ര മോദിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരമെന്നും കുമ്മനം പറഞ്ഞു. നരേന്ദ്രമോദിയെ പരാജയപ്പെടുത്താന്‍ രാജ്യത്തെ മുഴുവന്‍ സ്ഥലങ്ങളിലും ഇടത് വലത് മുന്നണികള്‍ കൈകോര്‍ത്തിരിക്കുകയാണ്. കോണ്‍ഗ്രസ് പ്രസിഡന്റിനെ പ്രധാനമന്ത്രിയാക്കാന്‍ നടക്കുന്ന സിപിഎം നേതാവിന്റെ തരംതാണ പ്രസ്താവന സ്വയം അപഹസ്യനാവാനെ സഹായിക്കൂ എന്നും കുമ്മനം കുറ്റപ്പെടുത്തി. വടകരയില്‍ കെ.മുരളീധരന്‍ സ്ഥാനാര്‍ത്ഥിയായതോടെയാണ് സി.പി.എം, കോണ്‍ഗ്രസ് - ബി.ജെ.പി രഹസ്യ സഖ്യമെന്ന ആരോപണം ഉന്നയിച്ചത്. സംസ്ഥാനത്തെ അഞ്ച് ലോക്‌സഭാ മണ്ഡലങ്ങളില്‍ ഇരുവരും തമ്മില്‍ ധാരണയുണ്ടെന്നാണ് കോടിയേരി ആരോപിച്ചത്.

അതേസമയം മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തില്‍ ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ വര്‍ഷങ്ങളായി സി.പി.എം യു.ഡി.എഫിന് വോട്ട് മറിച്ച് നല്‍കുകയാണ്. ഒ. രാജഗോപാല്‍ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിച്ചപ്പോഴും സി.പി.എം ഇത്തരത്തില്‍ വോട്ട് മാറ്റിക്കുത്തിയിരുന്നു. നേമത്ത് അങ്ങനെയൊരു നീക്കം നടന്നെങ്കിലും കോണ്‍ഗ്രസ് വോട്ടുകള്‍ ഒ. രാജഗോപാലിന് വീണു. അങ്ങനെയാണ് അദ്ദേഹം ജയിച്ചത്. അത് സി.പി.എമ്മിന് വലിയ തിരിച്ചടിയായിരുന്നു. ആ സമയത്ത് തന്നെയാണ് വട്ടിയൂര്‍ക്കാവില്‍ കുമ്മനത്തെ തോല്‍പ്പിക്കാന്‍ സി.പി.എം ടി.എന്‍ സീമയെ തോല്‍പ്പിച്ചത്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (3 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (3 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (3 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (5 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (6 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (6 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (6 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (6 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (6 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (6 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (6 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (6 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (6 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (6 hours ago)

Malayali Vartha Recommends