Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബാലാകോട്ട് പ്രത്യാക്രമണത്തിന് തെളിവ് എവിടെയെന്ന ചോദ്യം ഉന്നയിച്ച കോണ്‍ഗ്രസ് നേതാവ് സാം പിത്രോദയ്ക്ക് എതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്ത്

22 MARCH 2019 05:41 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ബാലാകോട്ട് പ്രത്യാക്രമണത്തിന് തെളിവ് എവിടെയെന്ന ചോദ്യം ഉന്നയിച്ച കോണ്‍ഗ്രസ് നേതാവ് സാം പിത്രോദയ്ക്ക് എതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്ത്. 'റോയല്‍ കോണ്‍ഗ്രസിന്‍റെ വിശ്വസ്ത അനുയായി' എന്ന് പിത്രോദയെ പരിഹസിച്ചുകൊണ്ടാണ് ട്വീറ്റിലൂടെ നരേന്ദ്രമോദി പ്രതികരിച്ചത്.

'തീവ്രവാദശക്തികളെ എതിരിടാന്‍ കോണ്‍ഗ്രസിന് കഴിയില്ല എന്ന കാര്യം രാജ്യത്തിന് മുഴുവനുമറിയാം. ഈ പ്രസ്താവനയോടെ രാജ്യത്തിന് അക്കാര്യം ഒന്നു കൂടി ബോധ്യമായിരിക്കുന്നു' എന്നാണ് സാം പിത്രോദയുടെ പ്രസ്താവനയെ ഉദ്ധരിച്ച്‌ നരേന്ദ്രമോദി ട്വീറ്റ് ചെയ്തത്. ''പുതിയ ഇന്ത്യയില്‍ തീവ്രവാദികള്‍ക്ക് അവര്‍ക്ക് മനസ്സിലാകുന്ന ഭാഷയിലാണ് മറുപടി നല്‍കുന്നത്'' എന്നും മോദി തിരിച്ചടിക്കുന്നു.

പുല്‍വാമ ഭീകരാക്രമണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച എസ് പി നേതാവ് രാംഗോപാല്‍ യാദവിന്‍റെ പ്രതികരണത്തിനെതിരെയും മോദി രൂക്ഷവിമര്‍ശനമാണ് ഉന്നയിക്കുന്നത്. ''പ്രതിപക്ഷം തീവ്രവാദികളെ പിന്തുണക്കുന്നവരുടെ സ്ഥിരം താവളമായി മാറി. കശ്മീരിനെ സംരക്ഷിക്കാന്‍ ജീവന്‍ ബലി നല്‍കിയ എല്ലാ സൈനികരെയും അപമാനിക്കുന്നതാണിത്.''എന്ന് മോദി ആരോപിച്ചു. പ്രതിപക്ഷത്തിന് 130 കോടി ഇന്ത്യക്കാര്‍ മറുപടി നല്‍കും. സൈന്യത്തെ പ്രതിപക്ഷം വീണ്ടും വീണ്ടും അപമാനിക്കുന്നു എന്നും മോദി ട്വീറ്റ് ചെയ്തു.

ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ വിവാദ പരാമർശവുമായി കോണ്‍ഗ്രസ് നേതാവ് സാം പിത്രോദ രംഗത്ത് എത്തിയത്. ബാലാകോട്ട് വ്യോമാക്രമണത്തില്‍ എത്ര പേര്‍ മരിച്ചെന്ന് വ്യക്തമാക്കാന്‍ കേന്ദ്രസര്‍ക്കാരിന് ഉത്തരവാദിത്തമുണ്ടെന്ന് സാം പിത്രോദ പറഞ്ഞു. അന്താരാഷ്ട്രമാധ്യമങ്ങള്‍ ബാലാകോട്ടില്‍ ഒരു നാശനഷ്ടവുമുണ്ടായില്ല എന്നാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇത് ഇന്ത്യക്കാരനെന്ന നിലയില്‍ എന്നെ നാണം കെടുത്തുന്നതാണെന്നും സാം പിത്രോദ പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ആണ്‌ സാം പിത്രോദയുടെ വിവാദ പ്രസ്താവന.

സാം പിത്രോദ പറയുന്നതിങ്ങനെ: ''ന്യൂയോര്‍ക്ക് ടൈംസ് അടക്കമുള്ള വിവിധ വാര്‍ത്താ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ ഞാന്‍ വായിച്ചു. അത് വായിച്ചപ്പോള്‍ എന്‍റെ മനസ്സിലുയര്‍ന്ന ചോദ്യങ്ങളിതാണ്. നമ്മള്‍ ശരിക്ക് ബാലാകോട്ടില്‍ ആക്രമണം നടത്തിയോ? ശരിക്ക് 300 പേരെ വധിച്ചോ? എനിക്കറിയില്ല. ഇത് എനിക്കറിയാന്‍ അവകാശമുണ്ട്. ഈ വിവരങ്ങള്‍ ചോദിക്കുന്നു എന്ന പേരില്‍ ഞാന്‍ രാജ്യവിരുദ്ധനാകില്ല.'' എന്നും പിത്രോദ പറയുന്നു.

നേരത്തേ ബാലാകോട്ട് ആക്രമണത്തില്‍ ജെയ്ഷെ മുഹമ്മദ് ഭീകരരെ ഇന്ത്യന്‍ വ്യോമസേന വധിച്ചു എന്നതിന് എന്താണ് തെളിവ് എന്ന ചോദ്യവുമായി പുല്‍വാമ ഭീകരാക്രമണത്തില്‍ മരിച്ച ധീരസൈനികരുടെ കുടുംബങ്ങളും രംഗത്തെത്തിയിരുന്നു.


അതേസമയം പുല്‍വാമ ഭീകരാക്രമണത്തില്‍ പങ്കുണ്ടെന്നു സംശയിക്കുന്ന ജെയ്ഷെ മുഹമ്മദ് കമാണ്ടര്‍ സജ്ജദ് ഖാന്‍ അറസ്റ്റില്‍. പുല്‍വാമ ആക്രമണത്തിന്‍റെ മുഖ്യസൂത്രധാരന്‍ മുദ്ദസിര്‍ അഹമ്മദ് ഖാന്‍റെ അടുത്ത അനുയായിയാണ് സജ്ജദ് ഖാന്‍. ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു.

തന്ത്രപ്രധാന മേഖലയായ റെഡ് ഫോര്‍ട്ടിന്‍റെ സമീപത്തു നിന്നുമാണ് സജ്ജദ് ഖാനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. 40 സുരക്ഷാ സൈനികരുടെ ജീവനെടുത്ത പുല്‍വാമ ഭീകരാക്രമണത്തിന്‍റെ മുഖ്യസൂത്രധാരന്‍ മുദ്ദസിര്‍ അഹമ്മദ് ഖാന്‍റെ അടുത്ത അനുയായിയാണ് സജ്ജദ് ഖാന്‍. മുദ്ദസിര്‍ ഒരുക്കിയ വണ്ടിയിലാണ് പുല്‍വാമയില്‍ ചാവേര്‍ ആക്രമണം നടത്തിയത്. മാര്‍ച്ച് 11 ന് നടന്ന ഏറ്റുമുട്ടലില്‍ സൈന്യം മുദ്ദസിറിനെ വധിച്ചിരുന്നു.

പുതപ്പ് വില്‍പ്പനക്കാരനായി ഡല്‍ഹിയില്‍ കഴിയുകയായിരുന്നു അറസ്റ്റിലായ സജ്ജദ് ഖാനെന്ന് പൊലീസ് അറിയിച്ചു. ദേശീയ അന്വേഷണ ഏജന്‍സിയും ഇന്‍റലിജന്‍സ് ബ്യൂറോയും സജ്ജ്ദ് ഖാനെ ചോദ്യം ചെയ്തു. നിര്‍ണായക വിവരങ്ങള്‍ സജ്ജദ് ഖാനില്‍ നിന്നും പുറത്തു വരുമെന്നാണ് പൊലീസ് കരുതുന്നത്. അതേസമയം ഷോപ്പിയാനില്‍ ഭികരരും സുരക്ഷസേനയും തമ്മിലുള്ള ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (3 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (3 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (3 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (5 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (5 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (5 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (6 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (6 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (6 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (6 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (6 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (6 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (6 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (6 hours ago)

Malayali Vartha Recommends