ഡിജിപി ജേക്കബ് തോമസ് ഐപിഎസ് പദവിയില്‍നിന്നും സ്വയം വിരമിച്ചു; നടപടിക്രമങ്ങളെല്ലാം വേഗത്തിൽ പൂര്‍ത്തീകരിക്കാനായാല്‍ ഞായറാഴ്ച സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടായേക്കും

ഡിജിപി ജേക്കബ് തോമസ് ഐപിഎസ് പദവിയില്‍നിന്നും വിരമിച്ചു. ചീഫ് സെക്രട്ടറിക്കും കേന്ദ്രസര്‍ക്കാരിനും അദ്ദേഹം സ്വയം വിമരമിക്കലിനുള്ള അപേക്ഷ നല്കി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ട്വന്റി 20 കൂട്ടായ്മയുടെ ചാലക്കുടിയിലെ സ്ഥാനാര്‍ഥിയായി മത്സരിക്കാനാണ് അദ്ദേഹം രാജിവച്ചിരിക്കുന്നത്. രാജിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളെല്ലാം പൂര്‍ത്തീകരിക്കാനായാല്‍ ഞായറാഴ്ച ജേക്കബ് തോമസിന്റെ പേര് പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്.
2017 ഡിസംബര്‍ 30 മുതല്‍ അദ്ദേഹം സസ്പെന്‍ഷനിലാണ്. ജേക്കബ് തോമസ് ഇപ്പോള്‍ വിജിലന്‍സ് അന്വേഷണവും നേരിടുന്നുണ്ട്. മുപ്പത്തിമൂന്നു വര്‍ഷത്തെ സര്‍വീസിനു ശേഷമാണ് അദ്ദേഹം സര്‍വീസില്‍നിന്നും വിരമിക്കുന്നത്. ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെ വിമര്‍ശിച്ചതാണ് ജേക്കബ് തോമസിനെ സസ്പെന്ഷന് ലഭിക്കാന്‍ ഇടയാക്കിയത്. പിന്നീട് സര്‍ക്കാരിന്റെ അനുമതിയില്ലാതെ പുസ്കമെഴുതിയതിന് സസ്പെന്ഷന് ദീര്‍ഘിപ്പിച്ചു.
അരാഷ്ട്രീയ കൂട്ടായ്മയായ ട്വന്റി 20 യുടെ സ്ഥാനാര്‍ഥിയായി ചാലക്കുടിയില്‍ ജേക്കബ് തോമസ് എത്തുമ്ബോള്‍ ഇരുമുന്നണികള്‍ക്കും വെല്ലുവിളിയാകുമെന്നാണ് കരുതുന്നത്. വിജിലന്‍സ് ഡയറക്ടറായിരിക്കെ നടത്തിയ പ്രവര്‍ത്തനങ്ങളിലൂടെ നേടിയ അഴിമതി വിരുദ്ധ പ്രതിച്ഛായയാണ് ജേക്കബ് തോമസിനെ തെരഞ്ഞെടുപ്പ് ഗോദയിലെ ശക്തനായ പോരാളിയാക്കുന്നത്.
https://www.facebook.com/Malayalivartha
























