Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പണമൊഴുക്ക് തടയാന്‍ സംസ്ഥാനത്ത് പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം; മൂന്നു മാസത്തിനിടെ പിടിച്ചെടുത്തത് അഞ്ചു കോടിയിലേറെ രൂപയും രണ്ടു കോടിയോളം വിലമതിക്കുന്ന സ്വർണ്ണവും; എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആറുമാസത്തിനിടെ തിരുവനന്തപുരം സര്‍ക്കിളില്‍ മാത്രം പിടികൂടിയത് 45 കോടിയുടെ ഹാഷിഷ് ഓയിൽ

22 MARCH 2019 07:51 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

തെരഞ്ഞെടുപ്പിന്റെ ഭാഗമായി സംസ്ഥാനത്ത് അനധികൃതമായി പണം വിനിയോഗിക്കുന്നത് കണ്ടെത്താന്‍ പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ 14 ടീമുകളാണ് പ്രവര്‍ത്തിക്കുക. ഒരു യൂണിറ്റില്‍ 15 അംഗങ്ങളുണ്ടാവും. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ഡി.ജി.പി ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ക്ക് നല്‍കി. രേഖകളില്ലാത്ത പണവും സ്വര്‍ണവും സംഘം പിടികൂടും. പത്ത് ലക്ഷം രൂപയ്ക്ക് മുകളില്‍ മൂല്യമുള്ള പണവും മറ്റു വസ്തുക്കളും കണ്ടെത്താന്‍ ആദായനികുതി വകുപ്പും പ്രത്യേക സംഘം രൂപീകരിച്ചിരുന്നു. ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ക്ക് പൊലീസ് നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ ജനുവരി മുതല്‍ ഇതുവരെ അനധികൃതമായി സൂക്ഷിച്ച 5,71,26,200 രൂപ പിടികൂടിയിട്ടുണ്ട്. 1.73കോടി രൂപ വിലമതിക്കുന്ന 5799 ഗ്രാം സ്വര്‍ണവും പിടികൂടി. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നാണ് റെയ്ഡ് നടത്തി പിടികൂടിയത്.

സംസ്ഥാനത്തെ ക്രമസമാധാനനില സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി എല്ലാ ദിവസവും ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുന്നുണ്ട്. 1177 അനധികൃത ആയുധം പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ 7898 ആയുധ ലൈസന്‍സുകള്‍ പൊലീസ് കരുതലില്‍ ലഭിച്ചിട്ടുണ്ട്. സുരക്ഷാ മുന്‍കരുതല്‍ എന്ന നിലയില്‍ 32 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ പ്രശ്നങ്ങളുണ്ടാക്കാന്‍ സാധ്യതയുള്ള 1648 പേരെ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ 381 പേര്‍ക്കെതിരെ നടപടിയെടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊലീസിന്റെ പ്രവര്‍ത്തനത്തില്‍ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ തൃപ്തി രേഖപ്പെടുത്തി.

അതേസമയം തലസ്ഥാന നഗരയില്‍ വന്‍ മയക്കുമരുന്നു വേട്ടയും നടന്നു. എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ വാഹന പരിശോധനയില്‍ പതിമൂന്നരക്കിലോ ഹാഷിഷ് ഓയില്‍ പിടികൂടി. അന്താരാഷ്ട്ര വിപണിയില്‍ 13 കോടി രൂപ വിലവരുന്നതാണ് ഹാഷിഷ് ഓയില്‍. ആക്കുളം കേന്ദ്രീയ വിദ്യാലയത്തിനു സമീപത്തുനിന്നാണ് തിരുവനന്തപുരം എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അനികുമാറും സംഘവും വാഹനം പിടികൂടിയത്. കാറിന്റെ ഡോര്‍ പാനലില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഹാഷിഷ് ഓയില്‍. 8.40 ലക്ഷം രൂപയും പിടികൂടി. എട്ട് മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. കാറിലുണ്ടായിരുന്ന ഇടുക്കി സ്വദേശികളായ അനില്‍ കുമാര്‍, ബാബു, തിരുവനന്തപുരം സ്വദേശികളായ ഷാജന്‍, ഷെഫീഖ്, ആന്ധ്രാ സ്വദേശി റാം ബാബു എന്നിവരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.

ആന്ധ്രയില്‍ നിന്ന് എത്തിച്ചതാണ് ഹാഷിഷ് ഓടിയില്‍ എന്നാണ് പ്രാധമിക വിലയിരുത്തില്‍. ആറുമാസത്തിനിടെ തിരുവനന്തപുരം സര്‍ക്കിളില്‍ മാത്രം പിടികൂടിയത് 45 കോടിയുടെ ഹാഷിഷ് ഓയിലാണ്. പ്രതികളെ അസിസ്റ്റന്റ് എക്സൈസ് കമ്മിഷണര്‍ സുല്‍ഫിക്കര്‍, ഡെപ്യൂട്ടി എക്സൈസ് കമ്മിഷണര്‍ ഉഉബൈദ്, അഡിഷണല്‍ എക്സൈസ് കമ്മിഷണര്‍ വിജയന്‍, എക്സൈസ് കമ്മിഷണര്‍ ഋഷി രാജ് സിംഗ് എന്നിവര്‍ ചോദ്യം ചെയ്തു. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തേക്കുള്ള ലഹരി കടത്തു തടയാന്‍ പ്രത്യേക പരിശോധന ആരംഭിച്ചൂവെന്ന് എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (3 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (3 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (3 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (5 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (6 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (6 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (6 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (6 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (6 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (6 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (6 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (6 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (6 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (6 hours ago)

Malayali Vartha Recommends