Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

നിറംമങ്ങി പരാതികളോടെ ഇ.ടി.... തെരഞ്ഞടുപ്പ് പ്രചാരണം തുടങ്ങുന്നതിന് മുമ്പേ പൊന്നാനിയിലെ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി ഇ.ടി. മുഹമ്മദ് ബഷീറിനെതിരെ പരാതി പ്രവാഹം; പൊന്നാനിയില്‍ തളയ്ക്കാന്‍ നീക്കമോ?

23 MARCH 2019 11:59 AM IST
മലയാളി വാര്‍ത്ത

തെരഞ്ഞടുപ്പ് പ്രചാരണം തുടങ്ങുന്നതിന് മുമ്പേ പൊന്നാനിയിലെ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി ഇ ടി മുഹമ്മദ് ബഷീറിനെതിരെ മാത്രം നിരന്തരം പരാതികളും ആരോപണങ്ങളും ഉയര്‍ത്തുന്നതിന് പിന്നില്‍ മുസ്ലീം ലീഗിലെ ഒരു വിഭാഗമാണെന്നു ഇ.ടി ക്യാമ്പിന് സംശയം.

പി.കെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള ലീഗിന്റെ പ്രധാന നേതാക്കളുമായി അടുപ്പം പുലര്‍ത്താത്ത ഇടിയെ പൊന്നാനിയില്‍ തളയ്ക്കുമോ എന്ന് കണ്ടറിയണം. മലപ്പുറത്ത് ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കിയ സി പി എം പൊന്നാനിയില്‍ ശക്തനായ സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കിയതിലും ഇ റ്റിക്ക് സംശയമുണ്ട്. ഇടത് സ്ഥാനാര്‍ത്ഥി പി.വി. അന്‍വറിന്റെ സ്വാധീനം എല്ലാവര്‍ക്കും അറിയാം.

അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ്, നാഷണല്‍ ഇലക്ഷന്‍ വാച്ച് എന്നീ സംഘടനകള്‍ എം.പിമാരുടെ സ്വത്തിനെ കുറിച്ച് നടത്തിയ സര്‍വേയാണ് പുതുതായി ഇ ടിക്ക് വിനയായത്. 153 സിറ്റിംഗ് എം പിമാരുടെ സ്വത്ത് വിവരമാണ് ഇവര്‍ അന്വേഷിച്ചത്. 2009 മുതല്‍ 2014 വരെയുള്ള സ്വത്താണ് പരിശോധിച്ചത്.

ഇന്ത്യയില്‍ ഏറ്റവുമധികം സ്വത്ത് വര്‍ധനയാണ് ഇടിക്ക് ഉണ്ടായിരിക്കുന്നത്. 2018 ശതമാനം വര്‍ധനവാണ് സംഭവിച്ചത്. തവണ എം. പി. ശിശിര്‍കുമാറാണ് രണ്ടാം സ്ഥാനത്ത്. കൊടിക്കുന്നില്‍ സുരേഷിന്റെ സ്വത്ത് 702 ശതമാനമാണ് വര്‍ധിച്ചത്.

ഇ.ടി. മുഹമ്മദ് ബഷീര്‍ അഴിമതിക്കാരനാണെന്ന് അദ്ദേഹത്തിന്റെ ശുത്രുക്കള്‍ പോലും പറയില്ല. എന്നിട്ടും അഴിമതിയുടെ നിറമുള്ള ആരോപണങ്ങള്‍ വരുന്നതില്‍ അദ്ദേഹത്തിന്റെ ക്യാമ്പിന് ആശങ്കയുണ്ട്. താന്‍ നടത്തിയ ഒരു അഴിമതിയെങ്കിലും തെളിയിക്കാന്‍ അദ്ദേഹം ആരോപണ വീരന്‍മാരെ വെല്ലുവിളിക്കുകയും ചെയ്തു. സത്യസന്ധമായി താന്‍ നല്‍കിയ കണക്കുകള്‍ വളച്ചൊടിച്ചതിലും അദ്ദേഹത്തിന് പ്രതിഷേധമുണ്ട് .

പൊന്നാനി മാറ്റിയെടുക്കാന്‍ അദ്ദേഹം ശ്രമിച്ചതാണ്. കുഞ്ഞാലിക്കുട്ടിയെ പൊന്നാനിയിലേക്ക് മാറ്റാനായിരുന്നു ശ്രമം. എന്നാല്‍ അത് കുഞ്ഞാലിക്കുട്ടി സമ്മതിച്ചില്ല. പാണക്കാട് തങ്ങള്‍ പോലും ഇക്കാര്യത്തില്‍ ഇടപെട്ടതാണ്. പക്ഷേ ഇടിയെക്കാള്‍ സ്വാധീനം കുഞ്ഞാലികുട്ടിക്കുള്ളതു കൊണ്ട് വിജയിച്ചില്ല. അങ്ങനെയാണ് പോപ്പുലര്‍ ഫ്രണ്ട്, എസ് ഡി പി ഐ സംഘടനകളുടെ നേതാക്കളെ കുഞ്ഞാലിക്കുട്ടിയും മുഹമ്മദ് ബഷീറും കണ്ടത്. അതിന്റെ ദൃശ്യങ്ങള്‍ ഹോട്ടലില്‍ നിന്നു തന്നെ പുറത്തു പോയതിന് പിന്നിലും ഇ റ്റിക്ക് ചില സംശയങ്ങളുണ്ട്. മറ്റ് സംഘടനാ നേതാക്കള്‍ കുഞ്ഞാലിക്കുട്ടിയുമായി അടുപ്പം പുലര്‍ത്തുന്നവരാണ്.

ഇ ടടിയും മുനീറും എക്കാലവും കുഞ്ഞാലിക്കുട്ടിയുടെ എതിര്‍പക്ഷത്ത് സ്ഥാനം ഉറപ്പിച്ചവരാണ്. കുഞ്ഞാലിക്കുട്ടിയെ ഇരുവരും ഒരു കാലത്ത് നന്നായി ഉപദ്രവിച്ചിട്ടുണ്ട്. റെജീന സംഭവം കുത്തി പൊക്കി വാര്‍ത്തയാക്കിയത് മുനീറിന്റെ ചാനലായ ഇന്ത്യാവിഷന്‍ ആയിരുന്നു. അങ്ങനെയാണ് കുഞ്ഞാലിക്കുട്ടി ചാനല്‍ പൂട്ടിച്ചതെന്ന് ഒരു ആരോപണം നിലനില്‍ക്കുന്നുണ്ട്. അതെന്തായാലും ഇന്ത്യാവിഷന്‍ കുഞ്ഞാലിക്കുട്ടിയുടെ ജീവിതം ഒരു പരിധിവരെ ഇല്ലാതാക്കിയിട്ടുണ്ട്. മുതലാക്ക് ചര്‍ച്ചയില്‍ കുഞ്ഞാലിക്കുട്ടി പങ്കെടുക്കാത്തത് വാര്‍ത്തയാക്കിയത് ഇടിയാണ്. അത് കുഞ്ഞാലികുട്ടിക്ക് ഏറെ ദേഷം ചെയ്തു.

നിര്‍ണായക ഘട്ടങ്ങളിലൊന്നും ലീഗ് നേതാക്കള്‍ തന്നെ സഹായിച്ചില്ലെന്ന പരിഭവം കുഞ്ഞാലിക്കുട്ടിക്കുണ്ട്. എന്നാല്‍ ഇന്ന് ഭരണം തന്റെ കൈയിലാണ്. പാണക്കാടുമായി തനിക്ക് ദൃഢതരമായ ബന്ധമുണ്ട്. ഇ.ടിയോടി ഇടഞ്ഞ് നില്‍ക്കുന്ന കോണ്‍ഗ്രസുമായി കുഞ്ഞാലിക്കുട്ടി മികച്ച ബന്ധം സൂക്ഷിക്കുന്നു. വടകര തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചതില്‍ പോലും കുഞ്ഞാലികുട്ടിക്ക് നിര്‍ണായക സ്വാധീനം ഉണ്ടായിരുന്നു. ഇതാണ് സാഹചര്യമെന്നിരിക്കെ കുഞ്ഞാലിക്കുട്ടി വിചാരിച്ചാല്‍ പൊന്നാനിയില്‍ ഇടഞ്ഞ് നില്‍ക്കുന്ന കോണ്‍ഗ്രസുകാരെ സ്വാധീനിക്കാന്‍ കഴിയുമെന്ന് ഇ.റ്റി കരുതിയാല്‍ അതില്‍ കുറ്റം പറയാനാവില്ല. ഐസ്‌ക്രീം കേസ് പിണറായി ഒത്തു തീര്‍ത്തതിന് പിന്നിലും ഇടിക്ക് സംശയങ്ങള്‍ ബാക്കിയുണ്ട്. അതായത് കണക്കു തീര്‍ക്കാനുള്ള മുഹൂര്‍ത്തമാണോ കുഞ്ഞാപ്പ കാത്തിരിക്കുന്നത്?

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (31 minutes ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (44 minutes ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (1 hour ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (1 hour ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (2 hours ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (2 hours ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (2 hours ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (5 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (5 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (5 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (5 hours ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (6 hours ago)

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ഡി.എയും ഡി.ആറും അനുവദിച്ചു...ജീവനക്കാർക്ക് ഒക്ടോബർ മാസത്തെ ശമ്പളത്തിനൊപ്പവും പെൻഷൻകാർക്ക് നവംബറിലെ പെൻഷനൊപ്പവും ലഭിക്കും  (6 hours ago)

സി.എം.ആർ.എൽ കമ്പനിയും വീണാവിജയന്റെ എക്സാലോജിക് സൊല്യൂഷൻസും തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ അഴിമതിക്കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഹാജരായേ തീരൂവെന്ന നിലപാടിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ്  (7 hours ago)

Malayali Vartha Recommends