മലയാളി താരങ്ങളായ ട്രീസ ജോളി, വി. മുഹമ്മദ് അജ്മൽ എന്നിവരുൾപ്പെടെ 17 പേർക്ക് ദേശീയ കായിക പുരസ്കാരമായ അർജുന അവാർഡ്

മലയാളി താരങ്ങളായ ട്രീസ ജോളി, വി. മുഹമ്മദ് അജ്മൽ എന്നിവരുൾപ്പെടെ 17 പേർക്ക് ദേശീയ കായിക പുരസ്കാരമായ അർജുന അവാർഡ്. കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ 4-400 മീറ്റർ പുരുഷ റിലേയിൽ സ്വർണവും മിക്സഡ് റിലേയിൽ വെള്ളിയും നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു പാലക്കാട് സ്വദേശിയായ അജ്മൽ.
ബാഡ്മിന്റൺ ഡബിൾസ് താരമായ ട്രീസ ജോളി 2022 കോമൺവെൽത്ത് ഗെയിംസിൽ വെള്ളിയും വെങ്കലവും കരസ്ഥമാക്കിയിട്ടുണ്ട്. ഡബിൾസിൽ ട്രീസയുടെ പാർട്ണറായ കോച്ച് പുല്ലേല ഗോപിചന്ദിന്റെ മകൾ ഗായത്രി ഗോപിചന്ദിനും അർജുന പുരസ്കാരമുണ്ട്. പരമോന്നത കായിക പുരസ്കാരമായ ഖേൽരത്നയ്ക്ക് ഇത്തവണ ആരും അർഹരായില്ല.
"
https://www.facebook.com/Malayalivartha

























