സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 160 രൂപയുടെ വർദ്ധനവ്

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്. പവന് 160 രൂപ വർധിച്ച് 1,14,320 രൂപയായി. ഗ്രാമിന് ആനുപാതികമായി 20 രൂപയാണ് ഉയർന്നത്. 14,290 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.
രണ്ടാഴ്ചയ്ക്കിടെ പവന് ഏകദേശം 9000 രൂപയാണ് വർദ്ധിച്ചത്. ആഗോള സമ്പദ് വ്യവസ്ഥയിൽ നിലനിൽക്കുന്ന അനിശ്ചിതത്വം ഉൾപ്പെടെയുള്ള ഘടകങ്ങളാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്. ഇതേത്തുടർന്ന് കഴിഞ്ഞ കുറച്ചുദിവസങ്ങളായി സ്വർണവിലയിൽ ഏറ്റക്കുറച്ചിലുകൾ തുടരുന്നു.
വരും ദിവസങ്ങളിലും അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങൾക്കനുസരിച്ച് സംസ്ഥാനത്തെ വിലയിൽ വ്യതിയാനങ്ങൾ തുടരാനായി സാധ്യതയേറെയാണ്.
"
https://www.facebook.com/Malayalivartha


























