Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്


ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...

ചാലക്കുടി ലോക്‌സഭാ മണ്ഡലത്തില്‍ ഇക്കുറി അടുയൊഴുക്ക് ശക്തമാണ്. സിറ്റിംഗ് എം.പി ഇന്നസെന്റ് രണ്ടാമൂഴത്തില്‍ സി.പി.എം ചിഹ്നത്തില്‍ മത്സരിക്കുമ്പോള്‍ യു.ഡി.എഫ് കണ്‍വീനര്‍ ശക്തമായ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്

29 MARCH 2019 05:24 PM IST
മലയാളി വാര്‍ത്ത

More Stories...

ബെഡ്ഷീറ്റിൽ പൊതിഞ്ഞ് ആംബുലൻസിലേക്ക്! തണ്ണിമത്തൻ കഴിച്ച കുടുംബത്തിന് സംഭവിച്ചത്...

ബഹുമാനിക്കാൻ പറ്റിയില്ലെങ്കിൽ നീ വീട്ടിൽ പോയി പഠിക്ക്.... ഡ്രൈവറിനെ തൂക്കി അടിച്ച് അന്നനാളത്തിൽ പൊട്ടിച്ച് ചേച്ചി

വോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞയിൽ ഇളവ്....

ആ യാത്ര അന്ത്യയാത്രയായി.... ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ മലയാളികളുടെ കാർ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം

ക്ഷേത്രോത്സവങ്ങളിലും പള്ളിപ്പെരുന്നാളുകളിലും തിരക്ക് നിയന്ത്രിക്കാനും ഗതാഗത തടസം ഒഴിവാക്കാനും മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഹൈക്കോടതി

ചാലക്കുടി ലോക്‌സഭാ മണ്ഡലത്തില്‍ ഇക്കുറി അടുയൊഴുക്ക് ശക്തമാണ്. സിറ്റിംഗ് എം.പി ഇന്നസെന്റ് രണ്ടാമൂഴത്തില്‍ സി.പി.എം ചിഹ്നത്തില്‍ മത്സരിക്കുമ്പോള്‍ യു.ഡി.എഫ് കണ്‍വീനര്‍ ബെന്നിബഹാന്‍ ശക്തമായ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. രണ്ട് പേരുടെയും വോട്ടില്‍ വിള്ളല്‍ വീഴ്ത്താന്‍ ട്വന്റി ട്വന്റി സ്ഥാനാര്‍ത്ഥിയായി മുന്‍ ഡി.ജി.പി ജേക്കബ് തോമസും എത്തുന്നു. അതിന് പുറമേ എന്‍.ഡി.എയും മത്സരരംഗത്തുണ്ട്. പനമ്പിള്ളി ഗോവിന്ദമേനോനും ശിഷ്യന്‍ കെ. കരുണാകരനും ഉള്‍പ്പെടെ പ്രമുഖര്‍ ജയിച്ച പഴയ മുകുന്ദപുരം മണ്ഡലമാണ് ഇപ്പോഴത്തെ ചാലക്കുടി. ആലുവാ പുഴയുടെയും ചാലക്കുടി പുഴയുടെയും തീരഭൂമി.

തൃശൂര്‍ ജില്ലയിലാണ് ചാലക്കുടിയെങ്കിലും ഭൂരിഭാഗം മണ്ഡലങ്ങളും എറണാകുളത്താണ്. എറണാകുളത്തെ നാല് അസംബ്ലി മണ്ഡലങ്ങളും തൃശൂരിലെ മൂന്ന് മണ്ഡലങ്ങളും ഉള്‍ക്കൊള്ളുന്നതാണ് ചാലക്കുടി. കയ്പമംഗലം, കൊടുങ്ങല്ലൂര്‍, ചാലക്കുടി. അങ്കമാലി, ആലുവ, പെരുമ്പാവൂര്‍, കുന്നത്തുനാട് അസംബ്ലി മണ്ഡലങ്ങളില്‍ ഏഴില്‍ നാലും യു.ഡി.എഫിന്റെ കയ്യിലാണ്. കോണ്‍ഗ്രസിന് ആഴത്തില്‍ വേരോട്ടമുള്ള ചാലക്കുടിയില്‍ 2014ലെ തെരഞ്ഞെടുപ്പില്‍ ഇടത് സ്വതന്ത്രനായി ഇറങ്ങിയ ഇന്നസെന്റ് പി.സി ചാക്കോടെ തോല്‍പ്പിച്ച് അട്ടിമറി ജയം നേടുകയായിരുന്നു. 13884 വോട്ടിന്റെ ഭൂരിപക്ഷമാണ് ഇന്നസെന്റിന് ലഭിച്ചത്. 

പാര്‍ലമെന്റിലെ ചര്‍ച്ചകളിലും മറ്റും ഇന്നസെന്റ് അത്ര സജ്ജീവമല്ലായിരുന്നെങ്കിലും മണ്ഡലത്തിലെ വികസനപ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം ഏറെ മുന്നിലാണ്. മുന്‍.എം.പി പാഴാക്കിയ ഫണ്ട് വരെ അദ്ദേഹം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ചെലവഴിച്ചു. ഇന്നസെന്റ് ഇങ്ങിനെ പോയാല്‍ സ്ഥിരംകുറ്റിയാകുമോ എന്ന് ചാലക്കുടിയിലെ സി.പി.എമ്മുകാര്‍ ഭയന്നു. അങ്ങനെയാണ് ഇന്നസെന്റിന് വിജയസാധ്യതയില്ലെന്ന നിലപാടില്‍ അവരെത്തിയത്. ഇന്നസെന്റ് ജയിച്ചാലും തോറ്റാലും ഉത്തരവാദിത്വം നേതൃത്വത്തിനായിരിക്കുമെന്നും അവര്‍ ഒരുമുഴം മുന്നേ എറിഞ്ഞു. പാര്‍ട്ടി സംസ്ഥാന നേതൃത്വം ഇതൊന്നും വകവെക്കാതെ അരിവാള്‍ ചുറ്റിയ നക്ഷത്രം ചിഹ്‌നത്തില്‍ ഇന്നസെന്റിന് സീറ്റ് നല്‍കി. 

മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറി കൊടിയേരിയും മണ്ഡലത്തില്‍ പ്രത്യേകം ഓടിയെത്തി പ്രവര്‍ത്തകരെ വിളിച്ചുകൂട്ടി ഇന്നസെന്റിനെതിരെ സഖാക്കള്‍ സംസാരിക്കരുതെന്നും പ്രവര്‍ത്തിക്കരുതെന്നും അന്ത്യശാസനം നല്‍കിയിരിക്കുകയാണെന്നും ആക്ഷേപമുണ്ട്. മുന്‍രാജ്യസഭാംഗം പി. രാജീവിനെയും മുന്‍ എം.എല്‍.എ സാജുപോളിനെയുമാണ് സി.പി.എം സ്ഥാനാര്‍ത്ഥിയായി മണ്ഡലം കമ്മിറ്റി ശുപാര്‍ശ ചെയ്തത്. ഈ പേരുകള്‍ വെട്ടിയ സി.പി.എം സംസ്ഥാന കമ്മിറ്റിയുടെ തീരുമാനത്തോടെ, കയ്ച്ചിട്ട് ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും കഴിയാത്ത പരുവത്തിലാണ് സഖാക്കള്‍. എല്‍.ഡി.എഫിലെ ഇ. ബാലാനന്ദന്‍, ടി.സി.എന്‍ മേനോന്‍, ലോനപ്പന്‍ നമ്പാടന്‍ എന്നിവരാണ് ഇതിന് മുമ്പ് ഇവിടെ ജയിച്ചിട്ടുണ്ട്. കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിലെ കെ. മോഹന്‍ദാസും ഒരിക്കല്‍ മുകുന്ദപുരം യു.ഡി.എഫ് എം.പിയായിട്ടുണ്ട്.

കോണ്‍ഗ്രസിലെ പനമ്പിള്ളി ഗോവിന്ദമേനോനും കെ. കരുണാകരനും എ.സി. ജോര്‍ജും സാവിത്രി ലക്ഷ്മണനും പി.സി. ചാക്കോയും എ.സി. ജോസും വിജയിച്ചിട്ടുള്ള മണ്ഡലത്തില്‍, സോളാര്‍ വിവദത്തെ തുടര്‍ന്ന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ച ബെന്നിബഹാന്‍ മത്സരത്തിനെത്തുമ്പോള്‍ കടുത്തവെല്ലുവിളിയാണ് നേരിടുന്നത്. സിറ്റിംഗ് എം.പിമാരായിരുന്ന കെ.പി. ധനപാലനെ തൃശൂരിലേക്കും പി.സി. ചാക്കോയെ ചാലക്കുടിയിലേക്കും മാറ്റിയുള്ള സ്ഥാനാര്‍ത്ഥി പരീക്ഷണം യു.ഡി.എഫിന് കഴിഞ്ഞതവണ വലിയ തിരിച്ചടിയാണ് നല്‍കിയത്. 

മൊത്തം പതിനൊന്ന് ലക്ഷത്തില്‍ പരം (11,85,268) വോട്ടര്‍മാരില്‍ പകുതിയിലേറെയും (6,07,646) സ്ത്രീകളാണ്. പുരുഷ വോട്ടര്‍മാര്‍ 5,77,615 പേരുമുണ്ട്. ട്രാന്‍സ്‌ജെന്റര്‍മാര്‍ ഏഴുപേര്‍. 35894 പുതിയ വോട്ടര്‍മാര്‍്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പ് വിജയം യു.ഡി.എഫിന് അനുകൂലമാണ്. ഇന്നസെന്റിന് 2014ല്‍ ലീഡ് നല്‍കിയ പെരുമ്പാവൂര്‍, കുന്നത്തുനാട് നിയമസഭാ മണ്ഡലങ്ങളില്‍ ഇക്കുറി യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളാണ് വന്‍ ഭൂരിപക്ഷത്തില്‍ ജയിച്ചത്. അങ്കമാലി, ആലുവ മണ്ഡലങ്ങളിലും യു.ഡി.എഫിന് വന്‍ഭൂരിപക്ഷമുണ്ട്. തൃശൂര്‍ ജില്ലയിലെ മൂന്ന് അസംബ്ലി മണ്ഡലങ്ങളും ഇടതുപക്ഷത്തിനനുകൂലമാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബെഡ്ഷീറ്റിൽ പൊതിഞ്ഞ് ആംബുലൻസിലേക്ക്! തണ്ണിമത്തൻ കഴിച്ച കുടുംബത്തിന് സംഭവിച്ചത്...  (18 minutes ago)

ബഹുമാനിക്കാൻ പറ്റിയില്ലെങ്കിൽ നീ വീട്ടിൽ പോയി പഠിക്ക്.... ഡ്രൈവറിനെ തൂക്കി അടിച്ച് അന്നനാളത്തിൽ പൊട്ടിച്ച് ചേച്ചി  (2 hours ago)

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ  (3 hours ago)

സംസ്ഥാനത്തെ സ്‌കൂളുകളിലെ 2026–27 അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾക്ക്‌ തുടക്കം....ജൂൺ ഒന്നിന് ക്ലാസ്‌ തുടങ്ങും  (3 hours ago)

വോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞയിൽ ഇളവ്....  (3 hours ago)

ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ എ​ഫ്സി ബാ​ഴ്സ​ലോ​ണ​യ്ക്ക് ആ​വേ​ശ ജ​യം...  (3 hours ago)

മാസം ലക്ഷങ്ങൾ ശമ്പളം 30-ാം വയസ്സിൽ ജഡ്ജിയായി രണ്ടു ദിവസമായി അസ്വസ്ഥൻ ഒടുവിൽ തൂങ്ങി നിന്നു..!  (3 hours ago)

ഗുരുഗ്രാമിൽ ഭാര്യയെയും നാല് മക്കളെയും കൊലപ്പെടുത്തിയ ശേഷം യുവാവിന്റെ ആത്മഹത്യാശ്രമം  (3 hours ago)

കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാരുടെ സംയുക്തസമിതി അനിശ്ചകാല സമരം ഈ മാസം 20 മുതൽ  (4 hours ago)

കർണാടകയിൽ വാഹനാപകടം... ഊട്ടിയിലേക്ക് വിനോദയാത്ര പോവുകയായിരുന്ന ഏഴംഗ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു.. മരണം മൂന്നായി  (4 hours ago)

ആ യാത്ര അന്ത്യയാത്രയായി.... ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ മലയാളികളുടെ കാർ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം  (5 hours ago)

ക്ഷേത്രോത്സവങ്ങളിലും പള്ളിപ്പെരുന്നാളുകളിലും തിരക്ക് നിയന്ത്രിക്കാനും ഗതാഗത തടസം ഒഴിവാക്കാനും മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഹൈക്കോടതി  (5 hours ago)

ഡൽഹിയിൽ നാലു ഫ്ളാറ്റിൽ വൻ അഗ്നിബാധ...  (6 hours ago)

കൊട്ടിയൂർ വൈശാഖോത്സവം ഈ മാസം 28ഓടെ ആരംഭിക്കും....  (6 hours ago)

എടച്ചേരിയിൽ 35-കാരിയെ കൊലപ്പെടുത്തിയ കേസ്... ഒളിവിലായിരുന്ന ഭർത്താവ് 24 വർഷത്തിനുശേഷം പിടിയിൽ  (6 hours ago)

Malayali Vartha Recommends