പാക്കിസ്ഥാന് ഇപ്പോഴും ഭീകരരുടെ മൃതദേഹങ്ങള്‍ തെരയുന്ന തിരിക്കിൽ ; ഭീകരരുടെ മൃതദേഹങ്ങള്‍ ഇപ്പോഴും പാക്കിസ്ഥാന് എണ്ണിക്കൊണ്ടിരിക്കുമ്പോള്‍ ഇന്ത്യയിലെ പ്രതിപക്ഷം ഇതിന് തെളിവ് അന്വേഷിക്കുകയാണെന്ന് നരേന്ദ്ര മോദി

ബാലോകോട്ടിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരരുടെ മൃതദേഹങ്ങള്‍ പാക്കിസ്ഥാന് ഇപ്പോഴും എണ്ണിത്തീര്‍ന്നിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരരുടെ മൃതദേഹങ്ങള്‍ ഇപ്പോഴും പാക്കിസ്ഥാന് എണ്ണിക്കൊണ്ടിരിക്കുമ്പോള്‍ ഇന്ത്യയിലെ പ്രതിപക്ഷം ഇതിന് തെളിവ് അന്വേഷിക്കുകയാണെന്നും മോദി പറഞ്ഞു. ഒഡീഷയില്‍ തെരഞ്ഞെടുപ്പ് പ്രചരണ റാലയിലാണ് മോദിയുടെ അവകാശവാദം.
വ്യോമാക്രമണം കഴിഞ്ഞ് ഒരു മാസമായി, പാക്കിസ്ഥാന് ഭീകരരുടെ മൃതദേഹങ്ങള്‍ തെരയുന്ന തിരിക്കിലാണ് ഇപ്പോഴും. എന്നാല്‍ ഇവിടുത്തെ ആളുകള്‍ ഇപ്പോഴും ഇതിന് തെളിവ് തെരഞ്ഞുകൊണ്ടിരിക്കുകയാണെന്നും മോദി പരിഹസിച്ചു. ഇന്ത്യ എപ്പോള്‍ ഭീകരതയ്ക്കെതിരെ പ്രവര്‍ത്തിച്ചാലും ശത്രുവിന്റെ വീട്ടില്‍ക്കയറി ആക്രമിക്കും. ഈ ആളുകള്‍ തെളിവ് തെരഞ്ഞുകൊണ്ടിരിക്കുകയും ചെയ്യും എന്നും മോദി പറഞ്ഞു.
ഇന്ത്യ ഇപ്പോള്‍ ബഹിരാകാശ ശക്തിയായി മാറിക്കഴിഞ്ഞിരിക്കുകയാണ്. ലോകം ഇപ്പോള്‍ ഇന്ത്യയെ ശ്രദ്ധിക്കാന്‍ തുടങ്ങി. ഇന്ത്യ ഇപ്പോള്‍ ബഹിരാകാശത്തും കാവല്‍ തുടങ്ങിയിരിക്കുന്നു. നമ്മള് നമ്മുടെ ശാസ്ത്രജ്ഞന്മാരില് അഭിമാനം കൊള്ളുകയാണ്. എന്നാല്‍ വളരെക്കുറച്ച് ആള്ക്കാര് എല്ലായ്പ്പോഴും ഇത്തരം നേട്ടങ്ങളെ കുറ്റപ്പെടുത്തുകയും ചോദ്യം ചെയ്യുകയും വിമര്‍ശിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുകയാണെന്നും മോദി ആരോപിച്ചു.
https://www.facebook.com/Malayalivartha
























