Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം ബി.ജെ.പി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു, അയ്യങ്കാളി പ്രതിമയിലും വിവേകാനന്ദ പ്രതിമയിലും പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് കളക്ടറേറ്റിലേക്ക് പോയത് 

29 MARCH 2019 06:16 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം ബി.ജെ.പി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ ക്യാമ്പസുകളില്‍ മാസ്സാകുന്നു. ഇന്ന് ഉച്ചയ്ക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.അതിന് മുമ്പാണ് മണ്ഡലത്തിലെ ചില ക്യാമ്പസുകളില്‍ സന്ദര്‍ശനം നടത്തി. രാവിലെ കഴക്കൂട്ടം മഹാദേവര്‍ ക്ഷേത്രസന്നിധിയില്‍ നിന്ന് ആരംഭിച്ച പര്യടനം വിവിധ രാഷ്ട്രീയ സാമൂഹിക നേതാക്കളെ നേരില്‍കണ്ട ശേഷം കഴക്കൂട്ടം ചന്തയിലും വ്യാപാര സ്ഥാപനങ്ങളിലും എത്തി വോട്ടര്‍മാരെ സ്ഥാനാര്‍ത്ഥി നേരില്‍കണ്ടു. തുടര്‍ന്ന് കഴക്കൂട്ടം ജ്യോതിസ് സെന്‍ട്രല്‍ സ്‌കൂളിലെ ജീവനക്കാരുടെ യോഗത്തില്‍ പങ്കെടുത്തു. സ്‌കൂള്‍ ചെയര്‍മാന്‍ ജ്യോതിസ്‌കുമാര്‍ പൊന്നാട അണിയിച്ച് കുമ്മനത്തെ സ്വീകരിച്ചു. 

അവിടെ നിന്നും ചെമ്പഴന്തി എസ്എന്‍ കോളേജില്‍ എത്തിയ കുമ്മനത്തിന് വിദ്യാര്‍ത്ഥികള്‍ ഹൃദ്യമായ സ്വീകരണം നല്‍കി. പ്രിന്‍സിപ്പാള്‍ ഡോ. എസ്.ആര്‍. ജിതയോടും അധ്യാപക അനധ്യാപക ജീവനക്കാരോടും വിദ്യാര്‍ത്ഥികളോടും വോട്ട് അഭ്യര്‍ത്ഥിച്ച ശേഷം തിരികെ എംജി കോളേജിലേക്ക്. ഊഷ്മളമായ സ്വീകരണമാണ് എംജി കോളേജ് വിദ്യാര്‍ത്ഥികള്‍ കുമ്മനത്തിന് നല്‍കിയത്. കോളേജിനു മുന്നിലെ മഹാത്മാഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം പ്രിന്‍സിപ്പാളിന്റെ ഓഫീസിലെത്തി ഡോ. ടി.എസ്. സുജാതയേയും വിവിധ വകുപ്പുകളിലെ അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും കണ്ട ശേഷം വിദ്യാര്‍ത്ഥികളുടെ സെല്‍ഫിക്കും പോസ് ചെയ്തു. ഇന്നലെ ധനുവച്ചപുരം വി.ടി.എം എന്‍.എസ്.എസ് കോളജിലെ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും സന്ദര്‍ശിച്ചിരുന്നു. അവരുടെ പ്രശ്‌നങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷമാണ് സ്ഥാനാര്‍ത്ഥി മടങ്ങിയത്. 

കോളേജ് ജങ്ഷനിലെത്തിയ കുമ്മനം സിഐടിയു തൊഴിലാളികളെ കണ്ട് കുശലാന്വേഷണം നടത്തിയതോടൊപ്പം വോട്ട് അഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് സിഇടി എഞ്ചിനീയറിംഗ് കോളേജിലെത്തിയ കുമ്മനത്തിനെ വിദ്യാര്‍ത്ഥികള്‍ ഹര്‍ഷാരവത്തോടെ സ്വീകരിച്ചു. കോളേജിലെ ഭരണ വിഭാഗത്തിലും വിവിധ വകുപ്പുകളിലേയും സന്ദര്‍ശനത്തിനു ശേഷം വിദ്യാര്‍ത്ഥികളുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയും നല്‍കിയ ശേഷം ശ്രീകാര്യം ജങ്ഷനില്‍ എത്തി. അവിടെ അയ്യന്‍കാളി പ്രതിമയില്‍ ഹാരാര്‍പ്പണം നടത്തി വ്യാപാരികളെ കണ്ട് വോട്ട് അഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് സിപിഎം അക്രമികളാല്‍ കൊല്ലപ്പെട്ട കല്ലംപള്ളിയിലെ രാജേഷിന്റെ വീട് സ്ഥാനാര്‍ത്ഥി സന്ദര്‍ശിച്ചു. ഹോസ്പിറ്റല്‍ എംപ്ലോയീസ് സംഘിന്റെ ജില്ലാ സമ്മേളനത്തിലും മാതംഗി വനിതാ കൂട്ടായ്മയിലും പങ്ക്‌ചേര്‍ന്ന ശേഷം പാറശ്ശാലയിലെ റോഡ്‌ഷോയിലും കുമ്മനം പങ്കെടുത്തു. ു.

ഉച്ചയ്ക്ക് 12 നും ഒന്നിനും ഇടയ്ക്ക് കുടപ്പനക്കുന്ന് കളക്ടറേറ്റിലെത്തി പത്രിക സമര്‍പ്പിച്ചു. ഹരിവരാസനം രചിച്ച കൊന്നനാകത്ത് ജാനകിയമ്മയുടെ മകള്‍ ബാലാമണിയമ്മയാണ് കുമ്മനത്തിന് കെട്ടി വെക്കാനുള്ള പണം നല്‍കിയത്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പത്മകുമാറിന്റെ അടുത്ത ബന്ധുവാണ് ബാലാമണിയമ്മ. ശബരിമല മുന്‍ മേല്‍ശാന്തി ഗോശാല വിഷ്്ണു വാസുദേവനാണ് പത്രികയില്‍ സാക്ഷിയായി ഒപ്പിട്ടത്്. കവടിയാര്‍ വിവേകാനന്ദ പ്രതിമയ്ക്ക് മുന്നില്‍ നിന്ന് നൂറുകണക്കിന് വാഹനങ്ങളുടെയും പ്രവര്‍ത്തകരുടെയും അകമ്പടിയോടെ പ്രകടനമായാണ് പത്രിക സമര്‍പ്പിക്കാന്‍ സ്ഥാനാര്‍ത്ഥി എത്തിയത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (5 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (6 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (6 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (8 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (8 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (8 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (8 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (8 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (9 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (9 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (9 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (9 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (9 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (9 hours ago)

Malayali Vartha Recommends