മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി അശ്ലീല വീഡിയോ ചാറ്റിന് നിർബന്ധിക്കും; ഇരുനൂറിലേറെ പെണ്‍കുട്ടികളെ വലയിലാക്കിയ കൗമാരക്കാരന് കിട്ടിയ മുട്ടൻ പണി....

മുംബൈയിൽ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പെണ്‍കുട്ടികളെ ചൂഷണം ചെയ്യുന്ന കൗമാരക്കാരനെ പൊലീസ് അറസ്റ്റുചെയ്തു. അഹമ്മദാബാദ് സ്വദേശിയായ ജനം പോവാളാണ് പിടിയിലായത്.
ഇരുനൂറിലേറെ പെണ്‍കുട്ടികളെ ഇയാള്‍ ചൂഷണം ചെയ്തിട്ടുണ്ടാകുമെന്നാണ് പൊലീസ് പറയുന്നത്. ഒരു പെണ്‍കുട്ടിയുടെ പരാതിയെത്തുര്‍ടന്നുള്ള അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. പ്ലസ് ടു കഴിഞ്ഞ് പഠനം അവനസാനിപ്പിച്ചെങ്കിലും ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍ ജനത്തിന് അപാരമായ കഴിവുണ്ടായിരുന്നു. സോഷ്യല്‍ മീഡിയയില്‍ നിന്ന് പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ ഡണ്‍ലോഡ് ചെയ്യുകയാണ് ആദ്യപടി. പിന്നീട് എം അതിവിദഗ്ധമായി ഈ ചിത്രങ്ങള്‍ മോര്‍ഫുചെയ്യും.
മോര്‍ഫുചെയ്ത ചിത്രങ്ങള്‍ പെണ്‍കുട്ടികളുടെ മൊബൈലിലേക്ക് അയച്ചുകൊടുത്തശേഷം അശ്ലീല വീഡിയോ ചാറ്റിന് നിര്‍ബന്ധിക്കും. ആവശ്യത്തിന് വഴങ്ങിയില്ലെങ്കില്‍ ചിത്രം പുറത്തുവിടുമെന്ന് ഭീഷണിമുഴക്കും. മാനക്കേടുഭയന്ന് ഒട്ടുമിക്കവരും ഇയാളുടെ ആവശ്യത്തിന് വഴങ്ങിക്കൊടുക്കും. ജനത്തിന്റെ മൊബൈല്‍ഫോണ്‍ പരിശോധിച്ച പൊലീസ് നിരവധി പെണ്‍കുട്ടികളുടെ ഫോണ്‍നമ്പറും മോര്‍ഫുചെയ്ത ചിത്രങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. അറസ്റ്റുവിവരം പുറത്തുവന്നതോടെ കൂടുതപേര്‍ പരാതികളുമായി എത്തുമെന്നാണ് പൊലീസ് കരുതുന്നത്.
https://www.facebook.com/Malayalivartha
























