ഭർത്താവ് മരിച്ചപ്പോൾ കുട്ടികളെ കാണാതെ ഇരിക്കാന്‍ വയ്യെന്ന് പറഞ്ഞ് വീട്ടിൽ സന്ദർശനം പതിവാക്കി; ഭര്‍ത്താവിന്റെ ആത്മാവ് തന്നോടൊപ്പമുണ്ടെന്ന് പറഞ്ഞ് യുവതിയെ വശത്താക്കി ആറുമാസത്തിനുള്ളില്‍ ഇരുവരുടെയും ഒളിച്ചോട്ടം

ഏഴുവയസുകാരനെ ക്രൂരമര്‍ദ്ദനത്തിനിരയാക്കിയ അരുണ്‍ ആനന്ദ് തിരുവനന്തപുരത്തെ ഗുണ്ടാസംഘങ്ങളുമായി അടുത്ത ബന്ധമുള്ളയാള്‍. കുട്ടികളെ മര്‍ദ്ദിക്കുന്നതിന് പുറമെ ലൈംഗീകമായി ഉപദ്രവിച്ചിരുന്നതായി ജില്ലാ പോലീസ് മേധാവി പറഞ്ഞതിന് പിന്നാലെയാണ് കൊലക്കേസ് ഉള്‍പ്പെടെയുള്ള ഏഴു കേസുകളില്‍ പ്രതിയാണെന്ന വിവരം പുറത്തുവരുന്നത്.
ആഡംബരജീവിതത്തില്‍ അഭിരമിച്ചിരുന്ന അരുണ്‍ പണത്തിന് വേണ്ടി ലഹരിമരുന്നുകള്‍ കടത്തിയിരുന്നതായും പോലീസിന് റിപ്പോര്‍ട്ടുകള്‍ ലഭിച്ചിരുന്നു. ഇതിന് പുറമെ വധശ്രമം, അടിപിടി, പണം തട്ടല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ ഉള്‍പ്പെടെയുള്ള കേസിലെ പ്രതിയായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.
ബാങ്ക് ജീവനക്കാരനായ അച്ഛന്‍ കെട്ടിടത്തില്‍ നിന്നും വീണ് മരിച്ചതിനെത്തുടര്‍ന്ന് ആശ്രിതനിയമനം ലഭിച്ചെങ്കിലും ഒരു വര്‍ഷത്തിനുള്ളില്‍ അതുപേക്ഷിച്ച് തിരുവനന്തപുരത്ത് എത്തുകയായിരുന്നു. പിന്നീട് ഗുണ്ടാസംഘങ്ങളോട് അടുത്ത അരുണ്‍ മണല്‍ കടത്ത് അടക്കമുള്ള നിയമവിരുദ്ധപരിപാടികള്‍ നടത്താനും തുടങ്ങി. മദ്യപാനവും മഹരി ഉപയോഗവും കൂടിയ ഇയാള്‍ സ്വന്തം അമ്മയെ ഭീഷണിപ്പെടുത്തി നന്തന്‍കോട്ടുള്ള ഫ്‌ളാറ്റ് സ്വന്തം പേരിലാക്കുകയും ചെയ്തിരുന്നു.
ഗുരുതരാവസ്ഥയില്‍ കഴിയുന്ന കുട്ടിയോട് അടക്കം അടുപ്പം കാണിച്ചാണ് ഭര്‍ത്താവ് മരിച്ച യുവതിയുമായി അരുണ്‍ ബന്ധമുണ്ടാക്കിയത് എന്നാണ് സൂചനകള്‍. കുട്ടികളെ കാണാതെ ഇരിക്കാന്‍ വയ്യെന്ന് പറഞ്ഞ് സന്ദര്‍ശനം പതിവാക്കി. ഭര്‍ത്താവിന്റെ ആത്മാവ് തന്നോടൊപ്പമുണ്ടെന്ന് പറഞ്ഞ് യുവതിയെ തെറ്റിധരിപ്പിച്ചുവെന്നും പോലീസ് വ്യക്തമാക്കുന്നു. പിന്നീട് ആറുമാസത്തിനുള്ളില്‍ ഇരുവരും ഒളിച്ചോടുകയും തിരുവനന്തപുരത്ത് തന്നെ കുറച്ചുനാള്‍ താമസിക്കുകയും പിന്നീട് തൊടുപുഴയിലേക്ക് മാറുകയുമായിരുന്നു.
https://www.facebook.com/Malayalivartha






















