Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആഭിചാരകര്‍മങ്ങള്‍ക്കെത്തുന്നവര്‍ക്ക് മുന്നില്‍ തുഷാരയെ അർദ്ധബോധാവസ്‌ഥയിലിരുത്തും; തുഷാരയുടെ ശരീരത്തില്‍ പരേതാത്മാക്കളുണ്ടെന്നു ബോധ്യപ്പെടുത്തി സംസാരിപ്പിക്കുന്നതും പതിവാക്കി: മൗനമായിരുന്നാല്‍ ആത്മാവ്‌ സംസാരിക്കുന്നില്ലെന്ന് പറഞ്ഞ് ക്രൂരമായി മർദ്ദിക്കാൻ തുടങ്ങും- പട്ടിണി കിടന്ന്‌ തളര്‍ന്നുവീഴുമ്പോൾ പഞ്ചസാരവെള്ളവും കുതിര്‍ത്ത അരിയും കൊടുത്ത തുഷാരയുടെ ശരീരം അസ്‌ഥികൂടം പോലെ ചുരുങ്ങി, ശരീരമാസകലം മുറിവുകളും ചതവുകളും ഉണങ്ങിയ മുറിപ്പാടുകളും... ക്രൂരതയിൽ ഭർത്താവിന്റെ സഹോദരിയും

31 MARCH 2019 10:37 AM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

രണ്ടു കുട്ടികളുടെ അമ്മയായ യുവതിയെ ഭര്‍തൃവീട്ടില്‍ പട്ടിണിക്കിട്ടു കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതലാളുകളെ പ്രതിചേർത്തേക്കും. ദുർമന്ത്രവാദവും കൊലപാതകത്തിനു കാരണമായോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. കൊല്ലപ്പെട്ട തുഷാരയുടെ മക്കളെ ചൈല്‍ഡ് ലൈന്‍ ഏറ്റെടുത്തു.ഭർത്തവും അമ്മായി അമ്മയും മാത്രമല്ല ഭർത്താവിന്റെ സഹോദരിയും മറ്റു ബന്ധുക്കളും തുഷാരയെ മർദിച്ചിരുന്നുവെന്നാണ് അയൽവാസികളുടെ മൊഴി.

ഇതേ തുടർന്നാണ് കേസിൽ കൂടുതൽ ആളുകളെ പ്രതിചേർക്കുന്നതിനെപ്പറ്റി അന്വേഷണ സംഘം അലോചിക്കുന്നത്. റിമാൻഡിലുള്ള തുഷാരയുടെ ഭർത്താവ് ചന്തുലാല്‍ ഇയാളുടെ അമ്മ ഗീതാലാല്‍ എന്നിവരെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്ത ശേഷമേ ഈക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുകയുള്ളു. ആഭിചാരകൃയയുടെ ഭാഗമായിട്ടാണോ തുഷാരയെ പട്ടിണിക്കിട്ടതെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

കരുനാഗപ്പള്ളി അയണിവേളിക്കുളങ്ങര തെക്ക്‌ തുഷാരഭവനില്‍ തുഷാര (26) മരിച്ച സംഭവത്തില്‍ അറസ്‌റ്റിലായ ഭര്‍ത്താവ്‌ പൂയപ്പള്ളി ചെങ്കുളം കുരിശുംമൂട്‌ പറണ്ടോട്‌ ചരുവിളവീട്ടില്‍ ചന്തുലാല്‍(30), മാതാവ്‌ ഗീതാലാല്‍ (55) എന്നിവരെ കൊട്ടാരക്കര കോടതി റിമാന്‍ഡ്‌ ചെയ്തിരുന്നു. 2013-ല്‍ വിവാഹവേളയില്‍ തുഷാരയ്‌ക്ക്‌ 20 പവന്റെ ആഭരണങ്ങള്‍ നല്‍കിയിരുന്നു. വാഗ്‌ദാനം ചെയ്‌തിരുന്ന രണ്ടു ലക്ഷം രൂപ ആവശ്യപ്പെട്ട്‌ മര്‍ദനം പതിവാക്കിയിരുന്നു. പട്ടിണി കിടന്ന്‌ തളര്‍ന്നുവീഴുമ്ബോള്‍ പഞ്ചസാരവെള്ളവും കുതിര്‍ത്ത അരിയും നല്‍കും.

ദുര്‍മന്ത്രവാദം നടത്തുന്ന ഗീതാലാലിന്റെയടുത്ത്‌ ആഭിചാരകര്‍മങ്ങള്‍ക്കെത്തുന്നവര്‍ക്കു മുന്നില്‍ തുഷാരയെ അര്‍ധബോധാവസ്‌ഥയിലിരുത്തും. തുഷാരയുടെ ശരീരത്തില്‍ പരേതാത്മാക്കളുണ്ടെന്നു ബോധ്യപ്പെടുത്തി സംസാരിപ്പിക്കുന്നതും പതിവാക്കിയിരുന്നു. തുഷാര മൗനമായിരുന്നാല്‍ ആത്മാവ്‌ സംസാരിക്കുന്നില്ലെന്നു പറഞ്ഞായിരുന്നു ക്രൂരമര്‍ദനം. തുഷാരയുടെ നിലവിളികളും ഞരക്കങ്ങളും പതിവായി കേള്‍ക്കാറുണ്ടായിരുന്നെന്ന്‌ അയല്‍വാസികള്‍ പറഞ്ഞു.

കഴിഞ്ഞ 21നാണു തുഷാര ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്‌. ഉച്ചയ്‌ക്കു പന്ത്രണ്ടിനു തുഷാരയുടെ മൃതദേഹമാണ്‌ കൊല്ലം ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്‌. ശരീരം അസ്‌ഥികൂടം പോലെ ചുരുങ്ങിയിരുന്നു. ഏറെ നാളായി ആഹാരം കഴിച്ചിരുന്നില്ലെന്നും 20 കിലോഗ്രാം മാത്രമായിരുന്നു ശരീരഭാരമെന്നും തിരുവനന്തപുരം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ നടത്തിയ പോസ്‌റ്റ്‌മോര്‍ട്ടം പരിശോധനയില്‍ കണ്ടെത്തി. ശരീരമാസകലം മുറിവുകളും ചതവുകളും ഉണങ്ങിയ മുറിപ്പാടുകളും ഉണ്ടായിരുന്നു. ന്യൂമോണിയ ബാധിച്ചിരുന്നെങ്കിലും ചികിത്സ കിട്ടിയിരുന്നില്ലെന്നും വ്യക്‌തമായി. തുടര്‍ന്നു ഭര്‍ത്താവ്‌ ചന്തുലാലിനെ പോലീസ്‌ ചോദ്യംചെയ്‌തിരുന്നു.

നേരത്തേ പ്രാക്കുളം കാഞ്ഞാവെളിയിലായിരുന്നു താമസം. ദുര്‍മന്ത്രവാദം നടത്തുന്നതിനെ നാട്ടുകാര്‍ എതിര്‍ത്തതോടെ വീടുവിറ്റ്‌ ചെങ്കുളം പറണ്ടോട്ടേക്കു താമസം മാറ്റി. വീടിന്‌ മുന്നിലായി സ്‌ഥാപിച്ചിട്ടുള്ള ക്ഷേത്രത്തില്‍ ഗീതാലാല്‍ ദുര്‍മന്ത്രവാദവും പ്രശ്‌നംവയ്‌പും നടത്തുന്നുണ്ടായിരുന്നു. രാത്രി വാഹനങ്ങള്‍ വന്നുപോകുന്നതു പതിവായതോടെ നാട്ടുകാര്‍ പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തില്‍ അന്വേഷിക്കാന്‍ ശ്രമിച്ചെങ്കിലും പുരയിടത്തിലേക്കു പോലും പ്രവേശനം നിഷേധിച്ചു.

തുഷാരയ്‌ക്കു സ്വന്തം വീട്ടിലേക്കു പോകാനോ ഫോണില്‍ സംസാരിക്കാനോ അനുമതിയുണ്ടായിരുന്നില്ല. ആറ്‌ വര്‍ഷത്തിനിടെ വീട്ടില്‍ പോയതു വെറും മൂന്നുതവണ. ബന്ധുക്കളെത്തിയാല്‍ തുഷാരയെ കാണാന്‍ അനുവദിക്കുമായിരുന്നില്ല. ആരെങ്കിലും എത്തിയാല്‍ തുഷാരയെ മര്‍ദിക്കുകയും ചെയ്യും. രണ്ടാമത്തെ കുഞ്ഞ്‌ ജനിച്ചപ്പോള്‍ കാണാന്‍ തുഷാരയുടെ വീട്ടുകാര്‍ക്കു പോലീസിന്റെ സഹായം വേണ്ടിവന്നു. ഇനിയാരും തന്നെ കാണാന്‍ വരേണ്ടെന്നും തനിക്ക്‌ ഒരു കുഴപ്പവുമില്ലെന്നും തുഷാര വീട്ടുകാരെ അറിയിച്ചതോടെ ബന്ധുക്കള്‍ കാണാന്‍ പോകാതെയായി. അറസ്‌റ്റിലായ ചന്തുലാലിനും ഗീതാലാലിനുമെതിരേ സ്‌ത്രീധന പീഡനം, മാനസികവും ശാരീരികവുമായി പീഡിപ്പിക്കല്‍, ഭക്ഷണവും ചികിത്സയും നിഷേധിക്കല്‍ എന്നീ കുറ്റങ്ങള്‍ക്കാണു കേസെടുത്തിരിക്കുന്നത്‌. ഝാന്‍സി (നാല്‌), ജിന്‍സി(രണ്ട്‌) എന്നിവരാണു തുഷാരയുടെ മക്കള്‍.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (6 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (6 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (7 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (9 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (9 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (9 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (9 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (9 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (9 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (9 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (10 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (10 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (10 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (10 hours ago)

Malayali Vartha Recommends