കൊല്ലത്ത് വള്ളത്തില്‍ മത്സ്യബന്ധന ബോട്ടിടിച്ച് മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം

തങ്കശ്ശേരിയില്‍ വള്ളത്തില്‍ മത്സ്യബന്ധന ബോട്ടിടിച്ച് മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം. പള്ളിത്തോട്ടം സ്വദേശിയായ ബൈജു എന്ന മത്സ്യത്തൊഴിലാളിയാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ മൃതദേഹം കൊല്ലം ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഒപ്പമുണ്ടായിരുന്ന ഫെഡറിക്, ഡാനിയല്‍ എന്നിവര്‍ക്ക് പരിക്കേറ്റു. എന്നാല്‍ പരിക്ക് ഗുരുതരമല്ല. തങ്കശ്ശേരിയില്‍ നിന്ന് പുറപ്പെട്ട വള്ളവും നീണ്ടകരയില്‍ നിന്ന് പുറപ്പെട്ട ബോട്ടും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
പുലര്‍ച്ചെ വെളിച്ചക്കുറവായതിനാല്‍ വള്ളം ശ്രദ്ധയില്‍ പെടാത്തതാണ് അപകടത്തിനിടയാക്കിയതെന്നാണ് ബോട്ടിലുള്ളവര്‍ പറയുന്നത്. ബോട്ട് വള്ളത്തിലിടിച്ച് വള്ളം മറിയുകയും അതിലുണ്ടായിരുന്ന മൂന്ന് പേര്‍ കടലിലേക്ക് വീഴുകയുമായിരുന്നു. ബോട്ട് പൊലീസ് കസ്റ്റഡിയിലെടുത്തു. ബോട്ടിലുള്ളവരെ ചോദ്യം ചെയ്ത് വരികയാണ്. മറൈന്‍ എന്‍ഫോഴ്‌സ്മന്റെ് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. ബോട്ട് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നില്ലെന്ന് ആക്ഷേപമുണ്ട്.
https://www.facebook.com/Malayalivartha




















