സൂര്യാഘാതമേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ബിഹാര്‍ സ്വദേശി മരിച്ചു; ആന്തരികാവയവങ്ങള്‍ക്കേറ്റ പൊള്ളലാണ് മരണകാരണമെന്ന് റിപ്പോർട്ട്

കോഴിക്കോട് സൂര്യാഘാതമേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ബിഹാര്‍ സ്വദേശി മരിച്ചു. പെരുമണ്ണയിലെ ചെങ്കല്‍ക്വാറി തൊഴിലാളിയായിരുന്ന സുജിത്താണ് മരിച്ചത്.
കഴിഞ്ഞദിവസം ചെങ്കല്‍ക്വാറിയിലെ ജോലിക്കിടെയാണ് സുര്‍ജിത്തിന് സൂര്യാഘാതമേറ്റത്. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആന്തരികാവയവങ്ങള്‍ക്കേറ്റ പൊള്ളലാണ് ബിഹാര്‍ സ്വദേശിയുടെ മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha





















