അമ്പലമുകള്‍ ബി.പി.സി.എല്‍. പാചകവാതക ബോട്ട്‌ലിങ് പ്ലാന്റില്‍ വാതകചോര്‍ച്ച, പ്ലാന്റില്‍ നിന്ന് ജീവനക്കാരെ ഒഴിപ്പിച്ചു

അമ്പലമുകള്‍ ബി.പി.സി.എല്‍. പാചകവാതക ബോട്ട്‌ലിങ് പ്ലാന്റില്‍ വാതകചോര്‍ച്ച. വ്യാഴാഴ്ച വൈകിട്ടോടെയാണിത്. വാതകചോര്‍ച്ച ശ്രദ്ധയില്‍പ്പെട്ടതോടെ പ്ലാന്റില്‍നിന്ന് ജീവനക്കാരെ ഒഴിപ്പിച്ചു. ഇതിനിടെ സമീപവാസികളായ ചിലര്‍ക്ക് ശ്വാസതടസം അനുഭവപ്പെട്ടു. അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടടര്‍മാര്‍ അറിയിച്ചു.
അതേസമയം, പ്ലാന്റിലെ വാതകചോര്‍ച്ചയ്ക്ക് കാരണമെന്താണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. ജീവനക്കാരെ മുഴുവന്‍ ഒഴിപ്പിച്ചശേഷം പരിശോധന നടത്തും. വിവരമറിഞ്ഞ് പോലീസും അഗ്‌നിശമനസേനയും സ്ഥലത്തെത്തി.
"
https://www.facebook.com/Malayalivartha





















