കേരളത്തിലെ പ്രധാന വിഷയം ശബരിമല തന്നെ; കേരളത്തില്‍ ബിജെപിക്ക് കുറഞ്ഞത് നാല് എംപിമാര്‍ ഉണ്ടാകുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

കേരളത്തില്‍ ബിജെപിക്ക് കുറഞ്ഞത് നാല് എംപിമാര്‍ ഉണ്ടാകുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ അവകാശ വാദം. തെരഞ്ഞെടുപ്പില്‍ കേരളത്തിലെ പ്രധാന പ്രചാരണ വിഷയം ശബരിമല ആണെന്നും ഈ വിഷയം പാര്‍ട്ടിക്ക് കരുത്തേകുമെന്നും ഗഡ്കരി പറഞ്ഞു.
പ്രധാനമന്ത്രി പദം തന്റെ ലക്ഷ്യമല്ലെന്നും ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു. പരാജയഭയം മൂലമാണ് രാഹുല്‍ വയനാട്ടില്‍ നിന്നും മത്സരിക്കുന്നതെന്നും, തെരഞ്ഞെടുപ്പിന് ശേഷം രാജ്യത്ത് എന്‍ഡിഎ വ്യക്തമായ ഭൂപിപക്ഷം നേടുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
അതേസമയംപ്രധാനമന്ത്രി പദത്തിലേക്ക് രണ്ടാമൂഴം തേടുന്ന നരേന്ദ്ര മോദിക്കെതിരെ തന്റെ മണ്ഡലമായ വാരണാസിയിൽ സ്വന്തം പാർട്ടിയിൽ നിന്ന് തന്നെ എതിരാളിയെ രംഗത്തിറക്കാൻ പ്രതിപക്ഷ നീക്കം. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാതിരുന്ന മുതിർന്ന ബി.ജെ.പി നേതാവ് മുരളീ മനോഹർ ജോഷിയെ ഇവിടെ സ്ഥാനാർത്ഥിയാക്കാനാണ് പ്രതിപക്ഷ പാർട്ടികളുടെ നീക്കം. ഇതിനെ തടിയിടാൻ ആർ.എസ്.എസ് നേതൃത്വം അനുനയ നീക്കവുമായി രംഗത്തെത്തിയതായും വിവരമുണ്ട്.
https://www.facebook.com/Malayalivartha





















