Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അദ്വാനിയെ പിന്തുണച്ച് കോണ്‍ഗ്രസ്; ലോക്സഭാ തെര‍ഞ്ഞെടുപ്പില്‍ ബിജെപി സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് ഇടഞ്ഞു നില്‍ക്കുന്ന മുതിര്‍ന്ന നേതാവ് എല്‍കെ അദ്വാനിയെ പിന്തുണച്ച് കോൺഗ്രസ്

05 APRIL 2019 05:37 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ലോക്സഭാ തെര‍ഞ്ഞെടുപ്പില്‍ ബിജെപി സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് ഇടഞ്ഞു നില്‍ക്കുന്ന മുതിര്‍ന്ന നേതാവ് എല്‍കെ അദ്വാനിയെ പിന്തുണച്ച് കോൺഗ്രസ്. ദേശീയത രാഷ്ട്രീയവത്ക്കരിക്കരുതെന്ന അദ്വാനിയുടെ നിലപാടിനോട് യോജിക്കുന്നു. സേനയുടെ ശത്രു ആരാണെന്നും പാക്കിസ്ഥാന്‍റെ സുഹൃത്ത് ആരാണെന്നും അദ്വാനിയുടെ വാക്കുകളിലൂടെ ജനങ്ങൾക്ക് മനസിലായിയെന്നും കോൺഗ്രസ്.

അതേ സമയം, എല്‍കെ അദ്വാനിയേയും മുരളീമനോഹര്‍ ജോഷിയേയും അനുനയിപ്പിക്കാന്‍ ബിജെപി-ആര്‍എസ്എസ് നേതാക്കള്‍ ഇടപെടുന്നു. വിമര്‍ശനം ഉന്നയിക്കുന്നവരെ ശത്രുക്കളായി കാണുന്നതായിരുന്നില്ല ബിജെപിയുടേയും വാജ്പേയുടേയും ശൈലി എന്ന് ബുധനാഴ്ച പ്രസിദ്ധീകരിച്ച തന്‍റെ ബ്ലോഗില്‍ എല്‍കെ അദ്വാനി കുറച്ചിരുന്നു. മുരളീമനോഹര്‍ ജോഷിയുമായി ചില പ്രതിപക്ഷ കക്ഷി നേതാക്കള്‍ ആശയവിനിമയം നടത്തിയതായും ഇതിനിടയില്‍ അഭ്യൂഹങ്ങള്‍ പടര്‍ന്നു ഈ സാഹചര്യത്തിലാണ് ഇരുവരേയും അനുനയിപ്പിക്കാന്‍ ബിജെപിയുടേയും ആര്‍എസ്എസിന്‍റേയും നേതാക്കള്‍ ശ്രമം ആരംഭിച്ചത്.

ബിജെപിയുടേയും ആര്‍എസ്എസിന്‍റേയും ചില നേതാക്കള്‍ ഇന്നലേയും ഇന്നുമായി അദ്വാനിയേയും ജോഷിയേയും നേരില്‍ കണ്ടു സംസാരിച്ചുവെന്നാണ് ബിജെപി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ആര്‍എസ്എസ് നേതൃത്വം നേരിട്ട് അദ്വാനിയുമായി സംസാരിച്ചേക്കും എന്നും വാര്‍ത്തകളുണ്ട്. എല്‍കെ അദ്വാനിയും മുരളീ മനോഹര്‍ ജോഷിയും ബിജെപിയുടെ സ്ഥാപകനേതാക്കളാണ് അതിനാല്‍ തന്നെ അവരില്‍ നിന്നുണ്ടാവുന്ന എത് വിമതനീക്കവും ബിജെപിക്ക് തെരഞ്ഞെടുപ്പില്‍ ഇരട്ടപ്രഹരമായി മാറും. ഇതൊഴിവാക്കാനാണ് ബിജെപി-ആര്‍എസ്എസ് നേതാക്കള്‍ ശ്രമിക്കുന്നത്. പ്രതിപക്ഷം ഇത് ആയുധമാകുന്നത് കൂടാതെ ഹിന്ദി ബെല്‍റ്റിലെ പരമ്പരാഗത വോട്ടുകളെ വിവാദങ്ങള്‍ ബാധിക്കാനുള്ള സാധ്യതയും പാര്‍ട്ടി മുന്‍കൂട്ടി കാണുന്നു.

2013-ല്‍ ഗോവയില്‍ നടന്ന ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ തെരഞ്ഞെടുപ്പിലെ മുഖ്യപ്രചാരകനായി നരേന്ദ്രമോദിയെ തെരഞ്ഞെടുത്തതോടെയാണ് അദ്വാനിയും ബിജെപി നേതൃത്വവും തമ്മിലുള്ള അകല്‍ച്ച ആരംഭിക്കുന്നത്. മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുന്ന വേദിയില്‍ നിന്നും വിട്ടു നില്‍ക്കാന്‍ അദ്വാനി ശ്രമിച്ചെങ്കിലും ആര്‍എസ്എസ് നേതൃത്വവും ഗഡ്കരി അടക്കമുള്ള ബിജെപി നേതാക്കളും ചേര്‍ന്ന് അദ്ദേഹത്തെ പിന്തിരിപ്പിക്കുകയായിരുന്നു.

പിന്നീട് 2014-ലെ തെര‍ഞ്ഞെടുപ്പ് കാലത്താണ് മുതിര്‍ന്ന നേതാക്കള്‍ കൂടുതല്‍ ഇടയുന്നത്. അദ്വാനി പക്ഷത്തെ പല നേതാക്കള്‍ക്കും അന്ന് സീറ്റ് നിഷേധിക്കപ്പെടുകയോ മണ്ഡലം മാറി മത്സരിക്കേണ്ടി വരികയോ ചെയ്തു. മുരളീമനോഹര്‍ ജോഷി പതിറ്റാണ്ടുകളായി മത്സരിച്ചു പോന്ന വാരണാസി സീറ്റില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കപ്പെട്ടു. യുപിയിലെ തന്നെ കാണ്‍പൂര്‍ സീറ്റാണ് അമിത് ഷാ അന്ന് മുരളീ മനോഹര്‍ ജോഷിക്കായി വിട്ടു നല്‍കിയത്.

തെരഞ്ഞെടുപ്പിന് ശേഷം നരേന്ദ്രമോദി പ്രധാനമന്ത്രിയാവുകയും ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് അമിത് ഷാ നിയമിക്കപ്പെടുകയും ചെയ്തതോടെ മുതിര്‍ന്ന നേതാക്കളുടെ സ്വാധീനം പാടെ കുറഞ്ഞു. പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ ഏറ്റെടുത്ത അമിത് ഷാ സംഘടനയെ ഒന്നാകെ ഉടച്ചു വാര്‍ത്തു. ബിജെപി പാര്‍ലമെന്‍ററി കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കിയ ജോഷിയേയും അദ്വാനിയേയും മാര്‍ഗ്ഗനിര്‍ദേശക് മണ്ഡല്‍ എന്ന പുതിയ ഘടകത്തിലേക്ക് മാറ്റി. ഇതോടെ പാര്‍ട്ടിയുടെ നിര്‍ണായക നയരൂപീകരണത്തില്‍ ഇവര്‍ക്കുള്ള സ്വാധീനം ഇല്ലാതെയായി.

പോയ അഞ്ച് വര്‍ഷം പരസ്യപ്രതിഷേധങ്ങള്‍ക്ക് പോകാതെ ഒതുങ്ങി നിന്ന അദ്വാനിക്കും ജോഷിക്കും ഇക്കുറി മത്സരിക്കാന്‍ സീറ്റ് ലഭിച്ചില്ല. കാല്‍ നൂറ്റാണ്ടിലേറെയായി അദ്വാനി മത്സരിച്ചു പോരുന്ന ഗാന്ധിനഗര്‍ സീറ്റില്‍ ബിജെപി അധ്യക്ഷന്‍ അമിത്ഷാ തന്നെ സ്ഥാനാര്‍ഥിയായി വരികയും ചെയ്തു. ഇതോടെയാണ് ഇരുവരും പരസ്യപ്രതിഷേധത്തിലേക്ക് നീങ്ങുന്നുവെന്ന സൂചനകള്‍ പുറത്തു വന്നത്.

ഇന്നലെ അദ്വാനിയുടേതായി വന്ന ബ്ലോഗില്‍ പാര്‍ട്ടിയെ വിമര്‍ശിക്കുന്ന എല്ലാവരും പാര്‍ട്ടിയുടെ ശത്രുക്കളോ രാജ്യദ്രോഹികളോ അല്ലെന്ന തരത്തില്‍ വന്ന പരാമര്‍ശം വളരെ ഗൗരവത്തോടെയാണ് ബിജെപി ആര്‍എസ്എസ് നേതൃത്വം കാണുന്നത് ഇതാണ് തിരക്കിട്ട അണിയറനീക്കങ്ങള്‍ക്ക് തുടക്കമിട്ടതും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (9 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (9 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (9 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (11 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (12 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (12 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (12 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (12 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (12 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (12 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (12 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (12 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (12 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (12 hours ago)

Malayali Vartha Recommends