വയനാട്ടിലെ ആദിവാസി ജന വിഭാഗത്തില്‍ നിന്നും ആദ്യമായി സിവില്‍ സര്‍വീസ് പരീക്ഷ പാസായ മിടുക്കി ശ്രീധന്യ.... സിവില്‍ സര്‍വീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു: ഐഐടി ബോംബെ ബിരുദധാരി കനിഷ്‌ക കഠാരിയയ്ക്ക് ഒന്നാം റാങ്ക്, വനിതകളില്‍ ശ്രുതി ദേശ്മുഖ്, അഭിമാനമായി ശ്രീധന്യ

ഈ വര്‍ഷത്തെ സിവില്‍ സര്‍വീസ് പരീക്ഷാ ഫലത്തിന് മധുരം ഏറെയാണ്. വയനാട്ടിലെ ആദിവാസി കുറിച്യ തദ്ദേശീയ ജന വിഭാഗത്തില്‍ നിന്നും ആദ്യമായി സിവില്‍ സര്‍വീസ് പരീക്ഷ പാസായ മിടുക്കിയായി ശ്രീ ധന്യ മാറിയിരിക്കുകയാണ്.
സിവില്‍ സര്‍വീസ് പരീക്ഷാ ഫലം യുപിഎസ്സി പ്രസിദ്ധീകരിച്ചു. ബോംബെ ഐഐടി ബിരുദധാരി കനിഷ്‌ക കഠാരിയയ്ക്കാണ് ഒന്നാം റാങ്ക്. അക്ഷയ് ജയിന് രണ്ടാം റാങ്കും, ജുനൈദ് അഹമ്മദ് മൂന്നാം റാങ്കും നേടി. വനിതകളില്‍ ശ്രുതി ദേശ്മുഖ് ആണ് ടോപ്പര്‍. ആദ്യ 25 റാങ്കുകളില്‍ 15 പുരുഷന്മാരും 10 പേര്‍ വനിതകളുമാണ്.
മലയാളികളായ ആര്‍. ശ്രീലക്ഷ്മി 29ാം റാങ്കും രഞ്ജന മേരി വര്‍ഗ്ഗീസ് 49ാം റാങ്കും അര്‍ജ്ജുന്‍ മോഹന്‍ 66ാം റാങ്കും നേടി പട്ടികയില്‍ ഇടം പിടിച്ചു. വയനാട്ടില്‍ നിന്നുള്ള ശ്രീധന്യ സുരേഷ് 410ാം റാങ്കു നേടി കേരളത്തിന്റെ അഭിമാനമായി. ആദിവാസി വിഭാഗത്തില്‍ നിന്നുള്ള പെണ്‍കുട്ടിയാണ് ശ്രീധന്യ. 759 അംഗ റാങ്ക് പട്ടിയില്‍ 577 പുരുഷന്മാരും 182 വനിതകളുമാണ് ഐഎസ്, ഐപിഎസ് യോഗ്യത നേടിയിരിക്കുന്നത്.
https://www.facebook.com/Malayalivartha






















