മുന്‍നിര നായികമാര്‍ വേണ്ടെന്നുവെച്ച വേഷം ഒറ്റ നിബന്ധന വച്ച് ചെയ്തു

മലയാളികള്‍ക്ക് മറക്കാന്‍ പറ്റാത്ത താരമാണ് മീര വാസുദേവ്. തന്മാത്ര എന്ന ഹിറ്റ് ചിത്രം മലയാള ചലച്ചിത്രത്തിലെ തന്നെ നാഴികകല്ലായിരുന്നു. മോഹന്‍ലാലിന്റെ വേഷം അത്രമാത്രം തികവുറ്റതായിരുന്നു. അതുപോലെ തന്നെയായിരുന്നു മീര വാസുദേവന്റെ വേഷവും. എന്നാല്‍ ആ വേഷം തന്നിലേക്ക് എത്താനുണ്ടായ കാരണം വ്യക്തമാക്കുകയാണ് മീര.
മോഹന്‍ലാലുമായി ലൈംഗിക രംഗം ഉള്ളതുകൊണ്ട് പല മുന്‍നിര നായികമാരും ഒഴിവാക്കിയ വേഷമായിരുന്നു ഇത്. അല്‍ഷിമേഴ്‌സ് രോഗബാധിതനായ രമേശന്റെയും കുടുംബത്തിന്റെയും കഥയുമായാണ് ബ്ലസി എത്തിയത്.
മോഹന്‍ലാലിന്റെ നായികയാവാനായാണ് വിളിച്ചതെങ്കിലും ചിത്രത്തിലെ നഗ്‌നരംഗത്തെക്കുറിച്ച് അറിഞ്ഞതിന് പിന്നാലെയായാണ് പലരും സിനിമയില്‍ നിന്നും പിന്‍വാങ്ങിയതെന്നും സംവിധായകന്‍ പറഞ്ഞിരുന്നു.
സിനിമയിലെ നഗ്‌ന രംഗത്തെക്കുറിച്ച് തന്നോട് മുന്നെ പറഞ്ഞിരുന്നുവെന്നും സിനിമയിലെ പ്രധാനപ്പെട്ട ആളുകള്‍ മാത്രമേ മുറിയില്‍ ഉണ്ടാകാന്‍ പാടുള്ളു എന്ന് നിബന്ധനയാണ് താന്‍ മുന്നോട്ട് വച്ചതെന്നും മീര പറയുന്നു. ആ ചിത്രം കാരണം ആണ് താനിപ്പോഴും ഓര്‍ക്കപ്പെടുന്നതെന്നും മീര വാസുദേവ് പറയുന്നു.
https://www.facebook.com/Malayalivartha























