അന്തർസംസ്ഥാന ലഹരിക്കടത്ത് സംഘത്തിലെ മൂന്നംഗ സംഘം പിടിയിൽ

സംഭവത്തിൽ മാച്ചേരി സ്വദേശി രഞ്ജിത്ത്, കണ്ണോത്തുംചാൽ സ്വദേശി വിപിൻ, കൊറ്റാളി സ്വദേശി സനീഷ് എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് ഒമ്പത് കിലോ കഞ്ചാവ് പിടിച്ചെടുത്തു. കൂട്ടുപുഴയിലെ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ വാഹനപരിശോധനയിലാണ് ഒൻപത് കിലോ കഞ്ചാവ് പിടിച്ചെടുത്തത്.
കണ്ണൂരിലെ കഞ്ചാവ് മൊത്തക്കച്ചവടക്കാരനാണ് രഞ്ജിത്തെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. രഞ്ജിത്തിനെതിരെ മറ്റ് ക്രിമിനൽ കേസുകളുമുണ്ട്. മൂന്നംഗസംഘം സഞ്ചരിച്ച മാരുതികാറും കസ്റ്റഡിയിലെടുത്തു. മട്ടന്നൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്തു
ജില്ലയിലേക്ക് വൻതോതിൽ ലഹരിക്കടത്തിന് സാധ്യതയുണ്ടെന്ന രഹസ്യ വിവരത്തെത്തുടർന്നായിരുന്നു പരിശോധന നടന്നത് .
https://www.facebook.com/Malayalivartha