വീട്ടുകാരുമായി പിണങ്ങി രാവിലെ മുതൽ തിണ്ണയിൽ ഇരുന്ന വയോവൃദ്ധൻ സൂര്യാഘാതമേറ്റ് മരിച്ചു

സൂര്യാഘാതമേറ്റ് വയോവൃദ്ധന് ദാരുണാന്ത്യം. പല്ലശ്ശന കൂടല്ലൂർ നടുത്തറ നടക്കാവ് വീട്ടിൽ നാരായണൻ എഴുത്തച്ഛന്റെ മകൻ കൃഷ്ണൻകുട്ടി (62) സൂര്യാഘാതമേറ്റ് മരിച്ചത്. ഇന്നലെ വൈകിട്ട് 6 മണിയോടെ വീടിന്റെ തിണ്ണയിൽ കൃഷ്ണൻകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പാലക്കാട്ടെ ചായക്കടയിൽ ജോലി ചെയ്യുന്ന കൃഷ്ണൻകുട്ടി കഴിഞ്ഞ ദിവസമാണു വീട്ടിലെത്തിയത്.
വീട്ടുകാരുമായി പിണക്കത്തിലായതിനാൽ വീടിനകത്തു പോകാതെ മുൻ വശത്തെ തിണ്ണയിൽ രാവിലെ മുതൽ ഇരിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. പോസ്റ്റ്മോർട്ടത്തിലാണു ശരീരത്തിൽ പൊള്ളലുകൾ കണ്ടതും മരണകാരണം സൂര്യാഘാതമാണെന്നു സ്ഥിരീകരിച്ചതുമെന്നു കൊല്ലങ്കോട് എസ്ഐ കെ.എൻ.സുരേഷ് പറഞ്ഞു.
https://www.facebook.com/Malayalivartha

























