ജില്ലാ കലക്ടർ ടി.വി.അനുപമ സഞ്ചരിച്ച കാർ ചാലക്കുടിയിൽ വച്ച് അപകടത്തിൽപ്പെട്ടു

ജില്ലാ കലക്ടർ ടി.വി.അനുപമയുടെ കാർ അപകടത്തില്‍പ്പെട്ടു. ചാലക്കുടിയിൽ വച്ചാണ് സംഭവം. കലക്ടർ ഉൾപ്പെടെ കാറിലുണ്ടായിരുന്ന ആർക്കും പരുക്കില്ല. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം. കലക്ടർ മറ്റൊരു വാഹനത്തിൽ യാത്ര തുടർന്നു.
തിരഞ്ഞെടുപ്പിന്‍റെ ഭാഗമായി ചാലക്കുടിയിൽ നടന്ന അവലോകന യോഗം കഴിഞ്ഞ് തിരികെ തൃശൂരിലേക്ക് പോരുമ്പോഴാണ് അപകടം. ചാലക്കുടി പഴയ ദേശീയ പാതയിൽ സ്വകാര്യ വർക്ക് ഷോപ്പിനു സമീപം എതിർ ദിശയിൽ വന്ന മറ്റൊരു കാർ കലക്ടറുടെ കാറിൽ ഇടിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha























