മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ഡി. ബാബു പോള്‍ അന്തരിച്ചു... തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിലുന്നു അന്ത്യം, വൃക്ക സംബന്ധമായ രോഗത്തെ തുടര്‍ന്നു ദീര്‍ഘനാളായി അദ്ദേഹം ചികിത്സയിലായിരുന്നു

മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ഡി. ബാബു പോള്‍ (78) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിലുന്നു അന്ത്യം. വൃക്ക സംബന്ധമായ രോഗത്തെ തുടര്‍ന്നു ദീര്‍ഘനാളായി അദ്ദേഹം ചികിത്സയിലായിരുന്നു. എഴുത്തുകാരന്‍, പ്രഭാഷകന്‍ എന്നി നിലകളിലും ബാബു പോള്‍ ശ്രദ്ധ നേടിയിരുന്നു. ഇടുക്കി ജില്ല നിലവില്‍ വന്ന 1972 മുതല്‍ 75 വരെ ഇടുക്കി ജില്ലാ കളക്ടറായിരുന്നു അദ്ദേഹം. ഇടുക്കി ജല വൈദ്യുത പദ്ധതിയുടെ പ്രോജക്റ്റ് കോ ഓര്‍ഡിനേറ്ററായും ബാബു പോള്‍ സേവനമനുഷ്ഠിച്ചിരുന്നു.
സര്‍വീസിലുണ്ടായിരുന്ന കാലത്ത് ഏറെ നാള്‍ ധനകാര്യ സെക്രട്ടറി പദവി വഹിച്ചിരുന്ന ആളാണ് ബാബു പോള്‍. കൊച്ചിന്‍ പോര്‍ട്ട് ചെയര്‍മാന്‍, ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി, ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി തുടങ്ങിയ പദവികളിലും ബാബു പോളിന്റെ കൈമുദ്ര പതിഞ്ഞിട്ടുണ്ട്. ഭരണതലത്തില്‍ ഏറെ മികവുള്ള ബാബുപോള്‍ അനവധി പുസ്തകങ്ങളുടെ രചയിതാവാണ്.
1941ല്‍ എറണാകുളത്തെ കുറുപ്പംപടിയില്‍ ജനനിച്ച ബാബു പോള്‍ എംജിഎം ഹൈസ്‌കൂളില്‍ നിന്നു പ്രാഥമികവിദ്യാഭ്യാസം നേടി. ആലുവ യുസി കോളജ്, തിരുവനന്തപുരം എന്‍ജിനീയറിംഗ് കോളജ്, മദ്രാസ് സര്‍വകലാശാല എന്നിവിടങ്ങളില്‍നിന്ന് ഉന്നതവിദ്യാഭ്യാസം കരസ്ഥമാക്കി. 1964ല്‍ ഐഎഎസില്‍ പ്രവേശിച്ചു.
ബാബു പോളിന്റെ വേദശബ്ദരത്‌നാകരം എന്ന ബൈബിള്‍ വിജ്ഞാനകോശം 2000ലെ വൈജ്ഞാനിക സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയിരുന്നു. 19ാം വയസിലാണ് അദ്ദേഹത്തിന്റെ ആദ്യ പുസ്തകമായ 'ഒരു യാത്രയുടെ ഓര്‍മകള്‍' പുറത്തിറങ്ങിയത്.
https://www.facebook.com/Malayalivartha























