സ്കൂളിലേക്കായി വീട്ടിൽ നിന്നിറങ്ങിയ ശേഷം കൂട്ടുക്കാരന്റെ വീട്ടിലേക്ക് പോയി; പിന്നെ കണ്ടെത്തുന്നത് പമ്പയിൽ മുങ്ങി മരിച്ച നിലയിൽ; പത്തനംതിട്ടയിൽ പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിയുടെ ദുരൂഹമരണത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു

ആല്‍ഫിന്റെ മാതാവ് സ്മിത ജില്ലാ പോലീസ് മേധാവിക്ക് ലോക്കല്‍ പോലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി. അതിനുശേഷമാണ് കേസ്
അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. ചിറ്റാര്‍ പാത്താനത്ത് വീട്ടില്‍ സ്റ്റീഫന്റെ മകനാണ്. വടശേരിക്കര ഇടക്കുളം ഗുരുകുലം സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായിരുന്ന ആല്‍ഫിനെ ഡിസംബര്‍ എട്ടിന് പമ്ബയില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സ്‌കൂളില്‍ പോയ ആല്‍ഫിനെ പമ്ബാനദിയിലെ വടശേരിക്കര മംഗലത്ത് കടവിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഡിസംബര്‍ ഏഴിനാണ് ആല്‍ഫ് വീട്ടില്‍ നിന്ന് സ്‌കൂളില്‍ പോയത്. പിന്നെ തിരികെ വീട്ടിലെത്തിയിട്ടില്ല.
തുടര്‍ന്ന് വീട്ടുകാരും ബന്ധുക്കളും നടത്തിയ തിരച്ചിലിലാണ് അടുത്തിടെ ബൈക്കപകടത്തില്‍ മരിച്ച സുഹൃത്തിന്റെ വീട്ടിലും തുടര്‍ന്ന് നദിക്കരയിലും ആല്‍ഫ് എത്തിയിരുന്നുവെന്ന് മനസിലായത്. ശേഷം നദിയില്‍ ആല്‍ഫിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. സമീപത്തെ കാട്ടില്‍ നിന്നും ആല്‍ഫിന്റെ സ്‌കൂള്‍ ബാഗും ലഭിച്ചു.
https://www.facebook.com/Malayalivartha























