Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നിങ്ങള്‍ വിഷമിച്ചാല്‍ സങ്കടംവരും... ശബരിമലയുടെ പേരില്‍ വോട്ട് പിടിച്ചെന്ന് സുരേഷ് ഗോപിയ്ക്ക് നോട്ടീസ് അയച്ചപ്പോള്‍ കോഴിക്കോട് കസറി മോഡി; വിശ്വാസ സംരക്ഷണ കാവലാളായി മോദി

13 APRIL 2019 10:23 AM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

സുരേഷ് ഗോപിയ്ക്ക് നോട്ടീസ് അയച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം കണ്ടില്ലേന്നാണ് എതിരാളികള്‍ ചോദിക്കുന്നത്. വിശ്വാസ സംരക്ഷണത്തിന്റെ കാവലാളായി ജനങ്ങളെ കൈയ്യിലെടുക്കുന്ന പ്രസംഗമാണ് മോദി കോഴിക്കോട് ഇന്നലെ നടത്തിയത്. 

വിശ്വാസ സംരക്ഷണത്തില്‍ ഊന്നി ഇടതു പക്ഷത്തേയും കോണ്‍ഗ്രസിനേയും രൂക്ഷമായി വിമര്‍ശിക്കുകയായിരുന്നു പ്രസംഗത്തിലുടനീളം പ്രധാനമന്ത്രി. ഉത്തരേന്ത്യയിലെ പോലെ വര്‍ഗീയ കാര്‍ഡിറക്കി വോട്ട് നേടുക എന്നത് കേരളത്തെ സംബന്ധിച്ച് അസാധ്യമാന്ന് എന്നാണ് എന്‍.ഡി.എ നേതൃത്വത്തിന്റെ വിലയിരുത്തല്‍. അതുകൊണ്ടു തന്നെ അത്തരം വിമര്‍ശനങ്ങളും പരാമര്‍ശങ്ങളും ഒഴിവാക്കിയായിരുന്നു സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളിയുടെ പ്രചാരണവും. ഇതിനിടെയാണ് പ്രധാനമന്ത്രിയുടെ കോഴിക്കോട്ടെ പരിപാടിയുമെത്തിയത്. മലബാറിലെ എന്‍.ഡി.എ സ്ഥാനാര്‍ഥികളടക്കം വേദിയിലെത്തിയെങ്കിലും വിശ്വാസസംരക്ഷണം തന്നെയായിരുന്നു പ്രധാന പ്രസംഗ വിഷയം.

വിശ്വാസവും മുത്തലാഖും പോലുള്ള അതിക്രമങ്ങളും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാന്‍ തയ്യാറാകാതെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുകയാണ് കേരളത്തിലെ ഇരു മുന്നണികളും ചെയ്യുന്നത്. ഈ നാടിന്റെ സാംസ്‌കാരിക പാരമ്പര്യത്തെ ഇല്ലാതാക്കാന്‍ വിദേശ ശക്തികള്‍ പരമാവധി ശ്രമിച്ചു. എന്നാല്‍ അവരതില്‍ വിജയിച്ചില്ല. എന്നാല്‍ ഇപ്പോള്‍ ചിലര്‍ സുപ്രീം കോടതി വിധിയുടെ പേരുപറഞ്ഞ് നാടിന്റെ സാംസ്‌കാരിക പാരമ്പര്യത്തെ തകര്‍ക്കുകയാണെന്നും മോദി പറഞ്ഞു.

കേരളത്തിലെ ജനങ്ങളെ അങ്ങേയറ്റം നിരാശപ്പെടുത്തിയ മുന്നണികളാണ് എല്‍ഡിഎഫും യുഡിഎഫും. പേരില്‍ മാത്രമാണ് ഇരു കക്ഷികളും തമ്മിലുള്ള വ്യത്യാസം. 2016 മുതല്‍ അഴിമതി ആരോപണങ്ങളുടെയും പിന്‍വാതില്‍ നിയമനങ്ങളുടെയും പേരില്‍ എത്ര മന്ത്രിമാര്‍ കേരളത്തില്‍ രാജിവെച്ചു. വ്യാവസായിക വികസനത്തില്‍ ഒരു കാഴ്ചപ്പാടും ഇല്ലാത്ത മുന്നണിയാണ് സംസ്ഥാനം ഭരിക്കുന്നത്. മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സ് ഫാക്ടറിയുടെ കാര്യം നമുക്കെല്ലാം അറിയാം. ഭൂമികയ്യേറ്റത്തിന് നേതൃത്വം കൊടുക്കുന്നവരാണ് ഇരു മുന്നണികളും. ബിജെപി മുന്നോട്ടുവെക്കുന്നത് ജനാധിപത്യത്തിന്റെ ഒരു ബദല്‍ രാഷ്ട്രീയമാണെന്നും മോദി പറഞ്ഞു.

തുഗ്ലക്ക് റോഡിലെ തിരഞ്ഞെടുപ്പ് കുംഭകോണത്തെക്കുറിച്ചാണ് ഇപ്പോള്‍ രാജ്യം ചര്‍ച്ചചെയ്തുകൊണ്ടിരിക്കുന്നത്. മധ്യപ്രദേശില്‍ കോടികളുടെ കള്ളപ്പണമാണ് കണ്ടെത്തിയിരിക്കുന്നത്. ഡല്‍ഹിയിലെ തുഗ്ലക്ക് റോഡിലെ ഒരു പ്രമുഖ നേതാവിലേയ്ക്കാണ് അന്വേഷണം എത്തിച്ചേര്‍ന്നിക്കുന്നത്. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും പോഷകാഹാരം നല്‍കാന്‍ വകയിരുത്തിയ പണമാണ് അഴിമതിയിലൂടെ അവര്‍ സ്വന്തമാക്കിയിരിക്കുന്നത്. 

കേരളം സമാധാനത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും നാടായ കേരളം കമ്യൂണിസ്റ്റുകാരില്‍നിന്ന് വലിയ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്നു. രാഷ്ട്രീയ കൊലപാതകങ്ങളുടെ രാഷ്ട്രീയമാണ് അവര്‍ നടപ്പിലാക്കുന്നത്. ജനങ്ങളെ സേവിച്ചതിന്റെ പേരിലാണ് ദേശാഭിമാനികളായ ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഇവിടെ കൊലചെയ്യപ്പെട്ടത്.

ത്രിപുരയില്‍ ഭരണ പരാജയം മൂടിവെക്കാന്‍ അക്രമം അഴിച്ചുവിട്ടവരെ ജനങ്ങള്‍ പുറത്താക്കി. അതുതന്നെയാണ് കേരളത്തിലും സംഭവിക്കുക. കമ്യണിസ്റ്റുകാര്‍ക്കും കോണ്‍ഗ്രസുകാര്‍ക്കും സ്ത്രീകളുടെ അവകാശത്തിന്റെ വിഷയം വരുമ്പോള്‍ ഇരട്ടത്താപ്പാണ്. മുത്തലാഖിനെ ന്യായീകരിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. ഐസ്‌ക്രീം പാര്‍ലര്‍ കേസ്, സോളാര്‍ കേസ് തുടങ്ങിയ സംഭവങ്ങളുടെ ചരിത്രമുള്ളവരാണ് സ്ത്രീ ശാക്തീകരണത്തെ കുറിച്ചു പറയുന്നത്.

പ്രതിപക്ഷത്തിന് ദേശീയ സുരക്ഷയെക്കുറിച്ച് ഒരു ആശങ്കയുമില്ല. കോണ്‍ഗ്രസിന്റെ ഭരണകാലത്ത് ഭീകരതയ്‌ക്കെതിരെ അവര്‍ ഒന്നും ചെയ്തില്ല. എന്നാല്‍ നമ്മുടെ സൈന്യം തീവ്രവാദികളുടെ വീട്ടില്‍ കയറി അവരെ നശിപ്പിച്ചു. അതിനെ പിന്തുണയ്ക്കുന്നതിനു പകരം പ്രതിപക്ഷവും അവരുടെ സഖ്യകക്ഷികളും സൈന്യത്തെ ചോദ്യംചെയ്യുന്നു. പ്രതിപക്ഷ നേതാക്കള്‍ പാകിസ്താനില്‍ വീര നായകരാണ്. നമ്മുടെ സൈന്യത്തെ അപഹസിക്കുന്നതിന് അവരുടെ പ്രസംഗങ്ങളാണ് പാകിസ്താനികള്‍ ഉദ്ധരിക്കുന്നത്. കേരളത്തില്‍ ഭീകരവാദ സംഘടനകള്‍ക്ക് സൗജന്യ പാസ്സ് കൊടുത്തിരിക്കുകയാണ്. അത്തരക്കാരെ സമ്മതിദാനത്തിലൂടെ ശക്തമായ പാഠം പഠിപ്പിക്കേണ്ട സാഹചര്യമാണിത്.

രാജ്യത്തെ മറ്റു സംസ്ഥാനങ്ങളോടൊപ്പം കേരളത്തിലും വിനോദ സഞ്ചാരത്തെ പ്രോത്സാഹിപ്പിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുണ്ട്. ഇലക്ട്രോണിക് വിസ അടക്കമുള്ള കാര്യങ്ങള്‍ വിനോദ സഞ്ചാര മേഖലയില്‍ വലിയ കുതിപ്പുണ്ടാക്കി. തീവ്രവാദം ജനങ്ങളെ വിഭജിക്കുന്നു. വിനോദസഞ്ചാരം ജനങ്ങളെ ഒരുമിപ്പിക്കുന്നു. 

നിങ്ങളുടെ സന്തോഷമാണ് എന്റെ സന്തോഷം. എപ്പോഴൊക്കെ നിങ്ങള്‍ വിഷമിച്ചിട്ടുണ്ടോ അപ്പോഴൊക്കെ അത് പരിഹരിക്കാനുള്ള ശ്രമങ്ങള്‍ എന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. ഇറാഖില്‍ കുടുങ്ങിയ മലയാളി നേഴ്‌സുമാര്‍ സുരക്ഷിതമായി തിരിച്ചെത്തി. മലയാളിയായ ഫാദര്‍ ടോം നാട്ടില്‍ തിരിച്ചെത്തി. സുഡാനിലും യമനിലും ലിബിയയിലും അകപ്പെട്ടവര്‍ തിരിച്ചെത്തി. ഇതെല്ലാം ഈ സര്‍ക്കാരാണ് സാധ്യമാക്കിയത്. അപ്പോള്‍ അവരുടെ കുടുംബാംഗങ്ങളുടെ മുഖത്തു കണ്ട സന്തോഷം എനിക്കൊരിക്കലും മറക്കാനാകില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (12 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (12 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (12 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (13 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (15 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (15 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (15 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (15 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (15 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (15 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (15 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (15 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (15 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (15 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (16 hours ago)

Malayali Vartha Recommends