Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മണ്ഡലകാലം വീണ്ടും.... സിപിഎം മറക്കാനാഗ്രഹിച്ച ശബരിമല കുത്തിപ്പൊക്കിയ സുരേഷ് ഗോപി വന്‍ ഹിറ്റായതോടെ അതേറ്റെടുത്ത് പ്രേമചന്ദ്രനും രാജ്‌മോഹന്‍ ഉണ്ണിത്താനും; ചുളുവില്‍ വലിയ പബ്ലിസിറ്റി ലഭിച്ച് ത്രീമെന്‍ ആര്‍മി കുതിക്കുന്നു 

13 APRIL 2019 01:14 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ശബരിമല വിഷയം ഒരിക്കല്‍ കൂടി സജീവമാകുകയാണ്. സുരേഷ് ഗോപി തൃശൂരില്‍ നടത്തിയ ശബരിമല പ്രയോഗം കാസര്‍ഗോഡ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ രാജ്‌മോഹന്‍ ഉണ്ണിത്താനും കൊല്ലം ആര്‍എസ്പി സ്ഥാനാര്‍ത്ഥിയായ എന്‍കെ പ്രേമചന്ദ്രനും അതേറ്റെടുത്തു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചതോടെ മാധ്യമങ്ങളെല്ലാം ഏറ്റെടുത്തു. ഇതോടെ ചുളുവില്‍ വലിയ പബ്ലിസിറ്റിയാണ് ഇവര്‍ക്ക് ലഭിച്ചത്. ഇതോടെ മറ്റ് ബിജെപി നേതാക്കളും ശബരിമല ഏറ്റെടുക്കുകയാണ്. 

എല്ലാം തുടങ്ങിവച്ചത് സുരേഷ് ഗോപിയാണ്. ''ശബരിമലയുടെ പശ്ചാത്തലത്തിലാണ് ഞാനീ വോട്ടിന് വേണ്ടി അപേക്ഷിച്ചുകൊണ്ടിരിക്കുന്നത്. (പശ്ചാത്തലത്തില്‍ ശരണം വിളികള്‍) എന്റെ അയ്യപ്പന്‍, എന്റെ അയ്യന്‍.. നമ്മുടെ അയ്യന്‍ ... ആ അയ്യന്‍ ഒരു വികാരമാണെങ്കില്‍ ഈ കിരാതസര്‍ക്കാരിനുള്ള മറുപടി ഈ കേരളത്തില്‍ മാത്രമല്ല, ഭാരതത്തില്‍ മുഴുവന്‍ ആ വികാരം അയ്യന്റെ വികാരം അലയടിപ്പിച്ചിരിക്കും. അത് കണ്ട് ആരെയും കൂട്ടു പിടിക്കണ്ട ഒരു യന്ത്രങ്ങളെയും കൂട്ടുപിടിക്കണ്ട. മുട്ടു മടങ്ങി വീഴാന്‍ നിങ്ങള്‍ക്ക് മുട്ടുണ്ടാകില്ല.''

അതേസമയം നോട്ടീസ് അയച്ച കളക്ടര്‍ അനുപമയ്‌ക്കെതിരെ ശക്തമായാണ് സുരേഷ് ഗോപി രംഗത്തെത്തിയത്. താന്‍ ഒരു ചട്ടലംഘനവും നടത്തിയിട്ടില്ലെന്നും ഇഷ്ടദേവന്റെ പേര് പോലും ഉച്ചരിക്കാന്‍ സാധിക്കാത്തത് ഒരു ഭക്തനെ സംബന്ധിച്ച് എന്തൊരു ഗതികേടാണെന്നും തൃശ്ശൂരില്‍ മാധ്യമങ്ങളെ കണ്ട സുരേഷ് ഗോപി പറഞ്ഞു. 

എന്തൊരു ജനാധിപത്യമാണിത്. ജനങ്ങള്‍ ഇതിനേയും കൈകാര്യം ചെയ്യും ഇതിനുള്ള മറുപടിയും അവര്‍ നല്‍കും. കളക്ടറുടെ നോട്ടീസ് സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തിന് അതെല്ലാം പാര്‍ട്ടി നോക്കുമെന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. 

കാസര്‍കോട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം നടത്തിയെന്ന് ജില്ലാ കളക്ടറാണ് റിപ്പോര്‍ട്ട് നല്‍കിയത്. ശബരിമലയുമായി ബന്ധപ്പെട്ട പരാമര്‍ശമാണ് ചട്ടലംഘനമായി കണ്ടെത്തിയത്. നേരത്തെ എല്‍ഡിഎഫായിരുന്നു ഉണ്ണിത്താനെതിരെ പരാതി നല്‍കിയരുന്നത്. ജില്ലാ കലക്ടര്‍ പരാതി തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി.

ഏപ്രില്‍ എട്ടിന് പയ്യന്നൂരിനടുത്ത് അരവഞ്ചാലില്‍ ഉണ്ണിത്താന്‍ നടത്തിയ പ്രസംഗം വര്‍ഗീയ ചേരിതിരിവുണ്ടാക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു എല്‍ഡിഎഫിന്റെ പരാതി. പ്രസംഗത്തിന്റെ വീഡിയോയും പരാതിക്കൊപ്പം സമര്‍പ്പിച്ചിരുന്നു. മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍ ഈ പ്രസംഗം ആവര്‍ത്തിച്ചിതായും പരാതിയില്‍ വ്യക്തമാക്കി. മുഖ്യ വരണാധികാരികൂടിയായ ജില്ലാ കളക്ടര്‍ ഡോ സജിത്ത് ബാബു നടത്തിയ പരിശോധനയില്‍ ചട്ടലംഘനമുണ്ടായതായി കണ്ടെത്തി.


മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ പ്രസംഗിച്ചെന്ന പരാതിയില്‍ കൊല്ലത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥി എന്‍.കെ പ്രേമചന്ദ്രനാണ് അവസാനമായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ചത്. 

കശുവണ്ടി ഫാക്ടറികളിലെ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പ്രേമചന്ദ്രന്‍ നടത്തിയ പ്രസംഗത്തിനെതിരെ എല്‍.ഡി.എഫ് നല്‍കിയ പരാതിയിലാണ് കമ്മീഷന്റെ നടപടി.

ശബരിമലയില്‍ സ്ത്രീകളെ കയറ്റിയപോലെ പള്ളികളിലും എല്‍ഡിഎഫ് സര്‍ക്കാര്‍ സ്ത്രീകളെ കയറ്റാന്‍ ശ്രമിച്ചെന്നായിരുന്നു പ്രേമചന്ദ്രന്റെ പ്രസംഗം. സിപിഎം സംസ്ഥാന സമിതിയംഗം കെ വരദരാജനാണ് കളക്ടര്‍ക്ക് പരാതി നല്‍കിയത്. 

പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ പ്രേമചന്ദ്രനോട് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്. 

എന്നാല്‍ ഇവരാരും തന്നെ പിന്നോട്ട് പോകുന്നില്ല. ശബരിമല വീണ്ടും ചര്‍ച്ചാ വിഷയമാക്കുമെന്ന് തന്നെയാണ് ഇവര്‍ പറയുന്നത്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (12 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (12 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (12 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (12 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (15 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (15 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (15 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (15 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (15 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (15 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (15 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (15 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (15 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (15 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (15 hours ago)

Malayali Vartha Recommends