Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നെഞ്ചിടുപ്പ് കൂട്ടി വയനാട്... രാഹുല്‍ ഗാന്ധിയുടെ വരവോടെ ശ്രദ്ധ നേടി വയനാട് കലുഷിതമാകുമോ? തുഷാറിനെ തട്ടിക്കൊണ്ടുപോയി തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ മാവോയിസ്റ്റുകള്‍ ലക്ഷ്യമിടുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട് 

13 APRIL 2019 10:47 AM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

വയനാട് പോലീസുകാര്‍ക്ക് തലവേദനയാകുകയാണ്. മാവോയിസ്റ്റ് സാന്നിധ്യമുള്ള വയനാട് മണ്ഡലത്തില്‍ എന്‍.ഡി.എ. സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളിക്കു ഭീഷണിയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. തുഷാറിനെ തട്ടിക്കൊണ്ടുപോയി തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ മാവോയിസ്റ്റുകള്‍ പദ്ധതിയിടുന്നതായാണു മുന്നറിയിപ്പ്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുഷാറിന്റെ സുരക്ഷ ശക്തമാക്കാന്‍ ആഭ്യന്തരവകുപ്പിനു നിര്‍ദേശം. ഒരു പ്രമുഖ ദിനപത്രമാണ് ഇതുസംബന്ധിച്ച വാര്‍ത്ത നല്‍കിയിരിക്കുന്നത്. 

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാടിന്റെ ദേശീയപ്രാധാന്യവും മാവോയിസ്റ്റ് നീക്കത്തിനു പിന്നിലുണ്ട്. മണ്ഡലത്തില്‍ തുഷാറിന് ഏര്‍പ്പെടുത്തേണ്ട സുരക്ഷാക്രമീകരണങ്ങള്‍ ഉത്തരമേഖലാ എ.ഡി.ജി.പി. ഷേക്ക് ദര്‍വേഷ് സാഹിബ് തീരുമാനിക്കും. വൈത്തിരി വെടിവയ്പ്പിനു പകരം ചോദിക്കുമെന്നു മുന്നറിയിപ്പു നല്‍കിയ മാവോയിസ്റ്റുകള്‍, തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാനും ആഹ്വാനം ചെയ്തിട്ടുണ്ട്. 

രാഹുല്‍ ഗാന്ധി മത്സരിക്കുന്നതിനാല്‍ കര്‍ശനസുരക്ഷ ഏര്‍പ്പെടുത്തിയിട്ടും മണ്ഡലത്തില്‍ മാവോയിസ്റ്റ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെടുന്നതു പോലീസിനെ വലയ്ക്കുന്നു. അതിനു പുറമേയാണു തുഷാറിനു ഭീഷണിയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. വയനാട്ടില്‍ പോലീസ് സ്‌റ്റേഷനുകള്‍ ആക്രമിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പുണ്ട്. പോലീസ് ഉദ്യോഗസ്ഥര്‍ക്കും ഭീഷണിയുണ്ട്. 

പ്രചാരണത്തിനു രാഹുല്‍ ഗാന്ധി എത്തുന്ന ദിവസങ്ങളില്‍ എസ്.പി.ജിക്കു പുറമേ പോലീസും പഴുതടച്ച സുരക്ഷയൊരുക്കും. അതിര്‍ത്തി സംസ്ഥാനങ്ങളായ തമിഴ്‌നാട്ടിലെയും കര്‍ണാടകയിലെയും പോലീസ് ജാഗ്രതയിലാണ്. വയനാട്ടില്‍ ഇടതുമുന്നണി കര്‍ഷകറാലി നടത്താന്‍ നിശ്ചയിച്ചതിനു രണ്ടുദിവസം മുമ്പാണു മേപ്പാടിയില്‍ മാവോയിസ്റ്റ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. യു.ഡി.എഫ്. ഓഫീസിന്റെ ചുവരിലും പോസ്റ്റര്‍ പതിച്ചിരുന്നു.

അതേസമയം ഇതൊന്നും മൈന്റ് ചെയ്യാതെ ശക്തമായ പ്രചാരണത്തിലാണ് തുഷാര്‍ വെള്ളാപ്പള്ളി. ദേശീയ രാഷ്ട്രീയത്തിലെ കള്ളനാണയങ്ങളെ പുറത്തുകൊണ്ടുവരാനുള്ള നിമിത്തമാവും ഇക്കുറി വയനാട് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നടക്കുകയെന്ന് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. വിളിച്ചാല്‍ കേള്‍ക്കുന്ന ദൂരത്ത് അതിര്‍ത്തിക്കപ്പുറത്ത് ഒരേ മുന്നണിക്കാരായി നിന്ന് വോട്ടു ചോദിക്കുന്നവര്‍ വയനാട്ടില്‍ പരസ്പരം ഏറ്റുമുട്ടുന്നതിനെ എന്ത് പേരിട്ടാണ് വിളിക്കേണ്ടതെന്നും ഈ രാഷ്ട്രീയ പൊള്ളത്തരമാണ് ജനങ്ങളുടെ മുന്നില്‍ ഉന്നയിക്കുന്നതെന്നും തുഷാര്‍ പറഞ്ഞു. 

ഇടതു വലതുമുന്നണികളുടെ വികല രാഷ്ട്രീയനയങ്ങള്‍ ശിഥിലമാക്കിയ നാടാണ് വയനാട്. ദീര്‍ഘവീക്ഷണത്തോടെയുള്ള വികസന പദ്ധതികള്‍ ഒന്നു പോലും ഇവിടെ ഉണ്ടായിട്ടില്ല. ആധുനിക ഇന്ത്യയുടെ ഉയര്‍ത്തെഴുന്നേല്പിന് നേതൃത്വം നല്‍കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന സ്വപ്നങ്ങളും ഭരണനൈപുണ്യവും മലയാളമണ്ണില്‍ എത്തിക്കുക എന്ന ദൗത്യത്തിന് ശക്തി പകരുകയാണ് തന്റെ ലക്ഷ്യമെന്നും തുഷാര്‍ പറയുകയുണ്ടായി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (12 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (12 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (12 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (13 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (15 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (15 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (15 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (15 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (15 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (15 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (15 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (15 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (15 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (15 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (16 hours ago)

Malayali Vartha Recommends