രാജ്യം ഭരിക്കുന്നത് ആലിബാബയും 41 കള്ളന്മാരും ; വിമാനത്താവളവും തുറമുഖവുമെല്ലാം കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതിക്കൊടുക്കുന്നു ; ഞങ്ങൾ കള്ളന്മാരാണ് എന്ന് അഭിമാനത്തോടെ പറയുന്ന നേതാക്കളും ശിങ്കിടികളും ചേർന്ന് രാജ്യത്തെ കുട്ടിച്ചോറാക്കുകയാണ് ; ആഞ്ഞടിച്ച് വി എസ്

രാജ്യം ഭരിക്കുന്നത് ആലിബാബയും 41 കള്ളന്‍മാരുമടങ്ങിയ കൊള്ള സംഘമാണെന്ന് മുതിര്‍ന്ന സി.പി.എം. നേതാവ് വി.എസ്. അച്യുതാനന്ദന്‍.
പതിനായിരക്കണക്കിന് കോടി രൂപയോളം ചാക്കിലാക്കി കെട്ടി വിജയ് മല്യയെപ്പോലെ, നീരവ് മോദിയെപ്പോലെ ഉള്ളവർ മറ്റ് രാജ്യങ്ങളിലേക്ക് ഒളിച്ചോടുന്നു. രാജ്യം ഭരിക്കുന്നവർ അതിന് കാവൽ നിൽക്കുകയാണ്. മലപ്പുറം കിഴക്കേത്തലയില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി വി.പി. സാനുവിന്റെ തിരഞ്ഞെടുപ്പു പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിമാനത്താവളവും തുറമുഖവുമെല്ലാം അവര്‍ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതിക്കൊടുക്കുന്നു. യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതില്‍പ്പോലും കൈയ്യിട്ടുവാരുന്നു. ആര്‍ഷഭാരത സംസ്‌കാരത്തിന്റെ പേരുപറഞ്ഞ് ദളിതുകളേയും ഇതര മതസ്ഥരെയും കൊല്ലുകയാണിവര്‍. ഇതിനെതിരേ പ്രതികരിക്കുന്ന ബുദ്ധിജീവികളെ തെരുവില്‍ കൊല്ലുന്നു.
പട്ടാളത്തോടും രാജ്യത്തോടും വലിയ സ്‌നേഹം കാണിക്കുന്ന ഈ പ്രധാനമന്ത്രിയുടെ കാലത്താണ് അതിര്‍ത്തിയില്‍ ഏറ്റവുമധികം പട്ടാളക്കാര്‍ മരിച്ചുവീണത്. അഴിമതിയില്‍ മുങ്ങിക്കുളിച്ച മന്‍മോഹന്‍ സര്‍ക്കാരിന്റെ ദൗര്‍ബല്യംകൊണ്ടാണ് ബി.ജെ.പി. അധികാരത്തിലെത്തിയത്.
ഞങ്ങൾ കള്ളന്മാരാണ് എന്ന് അഭിമാനത്തോടെ പറയുന്ന നേതാക്കളും ശിങ്കിടികളും ചേർന്ന് രാജ്യത്തെ കുട്ടിച്ചോറാക്കുകയാണ്. ഭരണഘടനയെയും ഭരണഘടനാ സ്ഥാപനങ്ങളെയും അവഗണിച്ചുകൊണ്ട് സമ്പദ്ഘടന തകര്‍ത്തുകൊണ്ട് വര്‍ഗീയ കലാപങ്ങള്‍ക്ക് വഴിവെച്ചുകൊണ്ട് ഇന്ത്യയെ നാമാവശേഷമാക്കുകയാണ് രാജ്യം ഭരിക്കുന്ന ബി.ജെ.പി. സർക്കാർ.
ബീഫ് കഴിച്ചുവെന്നും, ഉയർന്ന ജാതിക്കാരുടെ കിണറുകളിൽ നിന്നും വെള്ളം കുടിച്ചുവെന്നും ആരോപിച്ച് ‘പുതിയ ഭാരതത്തി’ന്റെ വക്താക്കൾ ദളിതരെയും ഇതരമതസ്ഥരെയും തല്ലികൊല്ലുന്നത് നമ്മൾ കണ്ടതാണ്.
നമ്മുടെ നാടിനെ ബാധിച്ച ബി.ജെ.പി. എന്ന മഹാദുരന്തത്തെ അധികാരത്തില്‍നിന്നും മാറ്റാൻ നമുക്കുള്ള ഏക മാർഗമാണ് ഈ തെരഞ്ഞെടുപ്പ്. ഇവരെ അധികാരത്തില്‍നിന്ന് ഇറക്കാനുള്ള ഏകവഴി പാര്‍ലമെന്റിലെ ഇടതുപക്ഷ സാന്നിധ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഈ തെരഞ്ഞെടുപ്പ് കാലത്തും താന്‍ പ്രചാരണത്തില്‍നിന്ന് വിട്ടുനില്‍ക്കുന്നില്ല. ആസുരമായ ഈ കാലഘട്ടത്തിന്റെ ആവശ്യമാണത്. ഫിനാന്‍സ് മൂലധനത്തിന്റെ തുളച്ചുകയറ്റത്തിനെതിരെ, വികസനത്തിന്റേയും സുസ്ഥിര വികസനത്തിന്റേയും അതിര്‍വരമ്പുകള്‍ ശോഷിപ്പിക്കുന്നതിനെതിരെ, പരിസ്ഥിതി സന്തുലനം തകര്‍ക്കുന്നതിനെതിരെ, ജാതി-മത വിഭജനം നടത്തി അതിന്റെ മറവില്‍ രാജ്യം ശിഥിലമാക്കുന്നതിനെതിരെ, ദുര്‍ബലരെയും പാര്‍ശ്വവല്‍കൃതരെയും ചവിട്ടിയരയ്ക്കുന്നതിനെതിരെ, തൊഴിലാളി കര്‍ഷകാദി വര്‍ഗൈക്യം ഊട്ടിയുറപ്പിച്ച് സമത്വത്തിനും സാഹോദര്യത്തിനും സാമൂഹ്യ പുരോഗതിക്കും വേണ്ടി ഗോദയിലിറങ്ങേണ്ട സമയമാണിതെന്ന് വി എസ് വ്യക്തമാക്കുന്നു.
സ്ഥാനാര്‍ഥി വി.പി. സാനു, ഇടതുമുന്നണി കണ്‍വീനര്‍ എ. വിജയരാഘവന്‍, പാലോളി മുഹമ്മദ് കുട്ടി, ടി.കെ. ഹംസ, ഇ.എന്‍. മോഹന്‍ദാസ്, പി.പി. വാസുദേവന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
https://www.facebook.com/Malayalivartha























