Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കമ്മീഷനെ അവഗണിക്കാന്‍ തീരുമാനം... തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ സിപിഎമ്മിനെ ഞെട്ടിച്ച് ബിജെപി അടവുനയം മാറ്റുന്നു; ശബരിമല പ്രധാന പ്രചരണ വിഷയമാക്കി തെരഞ്ഞെടുപ്പ് കമ്മീഷനെ അവഗണിക്കാന്‍ തീരുമാനം

13 APRIL 2019 12:30 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ലോക്‌സഭാ തെരഞ്ഞെടുപ്പ് പടിവാതിക്കലെത്തിക്കഴിഞ്ഞു. സര്‍വേ ഫലങ്ങളില്‍ ബിജെപി മികച്ച വിജയം കൈവരിക്കുമെന്ന് ആയതോടെ ശബരിമല വീണ്ടും ഏറ്റെടുക്കാന്‍ ബിജെപി തീരുമാനം. സുരേഷ് ഗോപി തുടങ്ങിവച്ച ശബരിമല പ്രസംഗം ബിജെപിക്ക് വലിയ നേട്ടമാണ് ഉണ്ടാക്കിയത്. ശബരിമല ഏറ്റെടുത്ത പ്രേമചന്ദ്രനും രാജ്‌മോഹന്‍ ഉണ്ണിത്താനും വലിയ പിന്തുണയാണ് നല്‍കിയത്. അതിനാല്‍ തന്നെ ശബരിമല വിഷയം വീണ്ടും തെരഞ്ഞെടുപ്പില്‍ മുഖ്യ വിഷയമാക്കാന്‍ ബിജെപി ഒരുങ്ങുന്നു. ശബരിമല പ്രചരണത്തില്‍ ഉപയോഗിക്കേണ്ടെന്ന മുന്‍ നിലപാടില്‍ നിന്നും കളംമാറ്റാനുള്ള തീരുമാനം എടുത്തത് കഴിഞ്ഞ ദിവസം ദേശീയ നേതാക്കള്‍ പങ്കെടുത്ത യോഗങ്ങള്‍ക്ക് പിന്നാലെയാണ്. കേസെടുക്കുന്നെങ്കില്‍ മോഡിയ്‌ക്കെതിരേയും കേസെടുക്കട്ടെ എന്നാണ് നേതാക്കള്‍ പറയുന്നത്. 

പരമാവധി വിശ്വാസികളുടെ വോട്ട് ഉറപ്പിക്കുക എന്ന ലക്ഷ്യം മുന്നില്‍ വെച്ച് തന്നെയാണ് ബിജെപി ഈ തെരഞ്ഞെടുപ്പിനെ സമീപിക്കുക. വരും ദിവസങ്ങളില്‍ പ്രചരണത്തില്‍ ശബരിമല പ്രധാന വിഷയമാകുമെന്നാണ് സൂചന. ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം അവഗണിക്കാനാണ് തീരുമാനം. ഇന്നലെ പ്രധാനമന്ത്രി പങ്കെടുത്ത യോഗത്തില്‍ അദ്ദേഹത്തെ വേദിയില്‍ ഇരുത്തിക്കൊണ്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍ പിള്ള ഇക്കാര്യം പറഞ്ഞിരുന്നു.

നിങ്ങളുടെ വിശ്വാസം സംരക്ഷിച്ചത് ഞങ്ങളാണ്. ഞങ്ങള്‍ക്ക് വോട്ടു ചെയ്യണമെന്ന പരസ്യമായി പറയാനാണ് ബിജെപി ഒരുങ്ങുന്നത്. കേരളത്തില്‍ ഇത് ഒന്നാമത്തെ വിഷയമാണ് എന്ന സൂചിപ്പിച്ച് ജനപിന്തുണ പിടിച്ചെടുക്കുകയാണ് ലക്ഷ്യം. ശബരിമല വിഷയം പറയുന്നിടത്ത് പിന്തുണയേറുന്നു എന്ന കണ്ടെത്തലാണ് നിലപാട് മാറ്റാന്‍ സംസ്ഥാന ഘടകം തീരുമാനം എടുത്തതിന് പിന്നില്‍. 

പത്തനംതിട്ടയില്‍ സുരേന്ദ്രന് കിട്ടുന്ന പിന്തുണയും തൃശൂരില്‍ സുരേഷ്‌ഗോപി ഇക്കാര്യം പറഞ്ഞപ്പോള്‍ കിട്ടിയ പിന്തുണയും ബിജെപി നേതൃത്വം വിലയിരുത്തി. വരുന്ന ദിവസം ശോഭാ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ മത്സരിക്കുന്നിടത്ത് ഈ വിഷയം ചര്‍ച്ച ചെയ്യാനാണ് തീരുമാനം. നേരത്തേ ശബരിമല വിഷയം ഗോപ്യമായി പ്രചരണങ്ങളില്‍ ഉപയോഗിച്ചതിന് സുരേഷ്‌ഗോപിക്കെതിരേ മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ രംഗത്തു വന്നിരുന്നു. എന്നാല്‍ ശബരിമല വിഷയം പറഞ്ഞാല്‍ തടയാന്‍ ആരുണ്ടെന്ന് നോക്കാമെന്നാണ് ഇന്നലെ ശ്രീധരന്‍ പിള്ള പറഞ്ഞത്.

പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്നലെ കോഴിക്കോട് നടത്തിയ പ്രസംഗത്തിലും ശബരിമലയായിരുന്നു മുഖ്യമായും സംസാരിച്ചത്. കേരളത്തിന്റെ സംസ്‌കാരം ഇടത്, വലത് മുന്നണികളില്‍ നിന്നു ഭീഷണിനേരിടുന്നുവെന്നാണ് നരേന്ദ്ര മോദി പറഞ്ഞത്. ബിജെപി കേരളത്തിലെ ജനങ്ങളുടെ വിശ്വാസത്തിനൊപ്പം നില്‍ക്കുന്നു. സുപ്രീംകോടതി ഉത്തരവിന്റെ പേര് പറഞ്ഞ് ചിലര്‍ സംസ്‌കാരത്തെ തകര്‍ക്കാന്‍ നോക്കുന്നു. വിശ്വാസപ്രമാണങ്ങള്‍ക്ക് മേലെയുള്ള അക്രമങ്ങള്‍ അംഗീകരിക്കാനാവില്ലെന്നു മോദി പറഞ്ഞു. സ്ത്രീശാക്തീകരണത്തില്‍ ഇരുകൂട്ടര്‍ക്കും ഇരട്ടത്താപ്പാണ്. ഇവര്‍ മുത്തലാഖിനെ ന്യായീകരിക്കുന്നു. കമ്യൂണിസ്റ്റുകള്‍ കേരളത്തെ രാഷ്ട്രീയ കൊലപാതകത്തിന്റ നാടാക്കി. ദേശവിരുദ്ധ ശക്തികള്‍ അവരുടെ പരീക്ഷണശാലയാക്കി കേരളത്തെ മാറ്റുന്നുവെന്നും മോദി പറഞ്ഞു. 

എല്‍ഡിഎഫും യുഡിഎഫും അഴിമതിക്കാരും ഭൂമികയ്യേറ്റക്കാരുമാണ്. എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ പേരില്‍ മാത്രമേ വ്യത്യാസമുള്ളൂ. അഴിമതിയില്‍ ഏര്‍പ്പെടാനുള്ള ലൈസന്‍സായിരിക്കും ഇരുമുന്നണികള്‍ക്കുമുള്ള ജയം. ഇരു മുന്നണികളും കേരളത്തെ കൊള്ളയടിച്ചു. ബിജെപി മുന്നോട്ടുവയ്ക്കുന്നത് ബദല്‍ രാഷ്ട്രീയമാണ്. സംസ്ഥാനം ഭരിക്കുന്നത് കാഴ്ചപ്പാടില്ലാത്ത മുന്നണിയാണ്. ഇവിടെ നടക്കുന്നത് പിന്‍വാതില്‍ വികസനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (12 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (12 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (12 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (12 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (14 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (15 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (15 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (15 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (15 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (15 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (15 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (15 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (15 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (15 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (15 hours ago)

Malayali Vartha Recommends