പര്യടനം കഴിഞ്ഞ് മടങ്ങുന്നതിനിടെ സുരേഷ് ഗോപിയുടെ രഥത്തില്‍ അമിത വേഗത്തിലെത്തിയ പൊലീസ് ജീപ്പ് ഇടിച്ചു

എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ രഥത്തില്‍ പൊലീസ് ജീപ്പിടിച്ചു. വാഹനം തകര്‍ന്നതിനാൽ ഇന്നലെ മറ്റൊരു തുറന്ന വാഹനത്തിലായിരുന്നു സുരേഷ് ഗോപിയുടെ പര്യടനം. അമിത വേഗത്തിലെത്തിയ പൊലീസ് ജീപ്പ് രഥത്തിലിടിക്കുകയായിരുന്നുവെന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ പരാതിപ്പെട്ടു. അതേ സമയം, ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്നാണ് ഒല്ലൂര്‍ പൊലീസിന്റെ വിശദീകരണം.
സംഭവം ഒതുക്കിത്തീര്‍ക്കാനുള്ള ശ്രമങ്ങളും നടന്നു. കഴിഞ്ഞ ദിവസം ഇരിങ്ങാലക്കുട ഭാഗത്ത് പര്യടനം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. സുരേഷ് ഗോപി രഥത്തിലുണ്ടായിരുന്നില്ല. രഥമില്ലാത്തതിനാല്‍ തുടര്‍ന്ന് തുറന്ന ജീപ്പില്‍ കുട പിടിച്ചാണ് സുരേഷ് ഗോപിയുടെ പര്യടനം. ഗുരുവായൂര്‍ മണ്ഡലത്തിലാണ് ഇന്നലെ പര്യടനം നടത്തിയത്.
https://www.facebook.com/Malayalivartha























