Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചിന്തിപ്പിച്ചും ചിരിപ്പിച്ചും കേരളത്തിന്റെ ഭരണ, സാംസ്‌കാരിക, ആത്മീയ രംഗങ്ങളില്‍ നിറഞ്ഞുനിന്ന ഡോ. ഡി.ബാബുപോളിന്‌ അന്ത്യാഞ്ജലി

13 APRIL 2019 01:25 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

നിറകുടം തുളുമ്പില്ല എന്ന പ്രയോഗത്തെ തീർത്തും അന്വർത്ഥമാക്കുന്ന വ്യക്തിത്വമാണ് ബാബുപോളിന്റേത് ..സൂര്യന് കീഴിലുള്ള എന്തിനെ കുറിച്ചും അവബോധം .. പ്രഗത്ഭനായ ഭരണാധികാരി, എഴുത്തുകാരന്‍, ചിരിയും ചിന്തയും സമന്വയിപ്പിച്ച പ്രഭാഷകന്‍, ഔദ്യോഗിക ജീവിത്തിനൊപ്പം സഭാപ്രവര്‍ത്തനത്തിലും മുഴുകിയ വിശ്വാസി, അഭിപ്രായങ്ങളും അഭിപ്രായവ്യത്യാസങ്ങളും ഉറക്കെപ്പറഞ്ഞ സാമൂഹിക, രാഷ്ട്രീയ നിരീക്ഷകന്‍.....വലുപ്പ ചെറുപ്പ വ്യത്യാസമില്ലാതെ എല്ലാവരെയും സമന്മാരായി കാണുന്ന സ്വഭാവത്തിനുടമ എന്നിവയാണ് ബാബുപോളിന്റെ മുഖമുദ്ര ....

പൗലോസ് ചെറുതോട്ടം കോര്‍-എപ്പിസ്‌കോപ്പയുടേയും മേരി പോളിന്റേയും മകനായി 1941 ഏപ്രില്‍ 11ന് എറണാകുളം ജില്ലയിലെ കുറുപ്പംപടിയിലായിരുന്നു ബാബുപോളിന്‍റെ ജനനം. കുറുപ്പംപടി എംജിഎം സ്‌കൂളില്‍ നിന്ന് എസ്എസ്എല്‍സിക്ക് മൂന്നാം റാങ്കോടെ ജയം. പ്രീഡിഗ്രി പഠനം ആലുവ യുസി കോളജില്‍. തിരുവനന്തപുരം എന്‍ജിനിയറിങ് കോളജില്‍ നിന്ന് സിവില്‍ എന്‍ജിനിയറിങ് ബിരുദം നേടി. മദ്രാസ് സര്‍വകലാശാലയില്‍ നിന്ന് ഒന്നാം റാങ്കോടെ എംഎ വിജയിച്ചു. 1964ല്‍ ഏഴാം റാങ്കോടെ സിവില്‍ സര്‍വീസ് വിജയം

തന്റെ ഐഎഎസ് പഠനകാലം ബാബു പോൾ വിവരിച്ചിട്ടുള്ളത് ഇങ്ങനെയാണ് ..‘1962ൽ ഐഎഎസ് പരീക്ഷ എഴുതാൻ നിശ്ചയിച്ചു. എവിടെ തുടങ്ങണം, എങ്ങനെ തുടരണം എന്നറിയില്ല. 1961 ബാച്ചിൽ ഐഎഎസ് നേടിയ ജി.ഗോപാലകൃഷ്ണപിള്ള വിഷയങ്ങൾ തെരഞ്ഞെടുക്കാൻ സഹായിച്ചു. മാർ ഇവാനിയോസ് കോളജിലെ ഒരു ചരിത്രാധ്യാപകന്റെ സഹായത്തോടെ പുസ്തകങ്ങൾ വാങ്ങി വായിച്ചു.

സെക്രട്ടേറിയറ്റിന് എതിർവശത്ത് പുസ്തകങ്ങൾ വിറ്റിരുന്ന സ്വാമിയുടെ കടയിൽ പഴയ ചോദ്യക്കടലാസുകൾ കിട്ടും; 1949 മുതൽ 1961 വരെ ഉള്ളവ. അതു വാങ്ങി ചെയ്തു പഠിച്ചു ..അക്കാലത്തു ഡൽഹിയിൽ ഒരു റാവൂസ് സ്റ്റഡി സർക്കിൾ ഉണ്ടായിരുന്നതൊഴികെ മദ്രാസിൽനിന്നു തപാലിൽ കിട്ടുമായിരുന്ന കെഎസ് അയ്യേഴ്സ് നോട്സ് മാത്രമായിരുന്നു ആശ്രയം’–

ഐഎഎസ് നേടാൻ എന്തുചെയ്യണം എന്നറിയാതിരുന്ന തന്റെ യൗവനത്തോടുള്ള കടംവീട്ടലായി കേരളത്തിൽനിന്ന് സിവിൽ സർവീസ് മേഖലയിൽ മിടുക്കരെ വളർത്തിയെടുക്കുന്നതിനായുള്ള കേരള സിവിൽ സർവീസ് അക്കാദമിയിൽ പ്രതിഫലമില്ലാതെ കുട്ടികൾക്ക് വഴികാട്ടിയായി .

അവനവന്റെ അത്യധ്വാനമാണു വിജയരഹസ്യം എന്നതു മറക്കരുതെന്ന് അദ്ദേഹം വിദ്യാർത്ഥികളെ ഓർമിപ്പിച്ചു..ഉറക്കം മിതം, അധ്വാനം അമിതം – ഒരു പരിശീലന കേന്ദ്രവും ആരെയും ജയിപ്പിക്കുന്നില്ല. അവർ വഴി കാട്ടും; അതായിരുന്നു ബാബു പോൾ എന്ന അധ്യാപകൻ തന്റെ വിദ്യാർത്ഥികൾക്ക് പറഞ്ഞു കൊടുത്ത വിജയമന്ത്രം

മുപ്പതോളം പുസ്തകങ്ങള്‍ അദ്ദേഹം എഴുതി. പത്തൊൻപതാം വയസ്സിലെഴുതിയ യാത്രയുടെ ഒാര്‍മകളാണ് ആദ്യ പുസ്തകം... കഥ ഇതുവരെ എന്നപേരില്‍ സര്‍വീസ് സ്റ്റോറി 2001 ല്‍ പ്രസിദ്ധീകരിച്ചു.

മലയാളത്തിലെ ആദ്യ ബൈബിൾ നിഘണ്ടുവായ 'വേദശബ്ദ രത്നാകാരം' ആറുലക്ഷം വാക്കുകള്‍ ഉള്‍പ്പെടുത്തി 22 വര്‍ഷം ഗവേഷണംചെയ്ത് ഒമ്പതുവര്‍ഷമെടുത്തു എഴുതിതീർത്തതാണ്

1972 ജനുവരി 26ന് ഇടുക്കി ജില്ല രൂപീകൃതമായപ്പോൾ ആദ്യ കളക്ടർ ആയിരുന്നു ഡി. ബാബുപോൾ.സംസ്ഥാന ഭരണരംഗത്തെ അടിമുടി പരിഷ്‌കരിച്ച നിരവധി ചട്ടങ്ങള്‍ രൂപപ്പെടുത്തിയത് ബാബു പോള്‍ ആണ്. കേരള സര്‍വകലാശാല വൈസ് ചാന്‍സലറായി സര്‍വകലാശാല വിദ്യാഭ്യാസ രംഗത്ത് നിരവധി മാറ്റങ്ങളാണ് ബാബുപോള്‍ കൊണ്ടുവന്നത്.

1984 മുതല്‍ 88 വരെ കൊച്ചി പോര്‍ട്ട് ട്രസ്റ്റ് ചെയര്‍മാന്‍ ആയിരുന്ന കാലത്താണ് മേജര്‍ തുറമുഖമെന്ന നിലയിലുള്ള കൊച്ചിയുടെ വളര്‍ച്ച സാധ്യമായത്.. ഐഎഎസിൽ നിന്ന് 59ാം വയസിൽ സ്വയംവിരമിച്ച് എഴുത്തിനും വായനയ്ക്കും പ്രഭാഷണത്തിനുമായി തന്റെ ജീവിതം മാറ്റിവെച്ചു . ഈ കാലയളവിൽ ഓംബുഡ്സ്മാനായിയും സേവനമനുഷ്ഠിച്ചു .


അറിവ് തേടിയുള്ള അന്വേഷണമായിരുന്നു ഡോ. ഡി. ബാബുപോളിന്റെ ജീവിതം. ജീവത്തോട് തികഞ്ഞ അനാസക്തി പുലർത്തിയിരുന്ന അദ്ദേഹം തൻറെ ചരമപ്രസംഗം പോലും നേരത്തെ രേഖപ്പെടുത്തിവച്ചു .

അവസാന നിമിഷം വരെ കര്‍മനിരതമായിരുന്നു ആ ജീവിതം. എഴുപത്തിഎട്ടാം വയസ്സിൽ വിടവാങ്ങുമ്പോഴും സംസ്ഥാനത്തിന്റെ വമ്പന്‍ പദ്ധതിയായ കിഫ്ബിയുടെ ഡയറക്ടര്‍ ആയിരുന്നു. ഏതാനും ദിവസം മുമ്പ് എന്‍.ഡി.എയുടെ തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലം തിരഞ്ഞെടുപ്പ് സമിതി ഓഫിസ് ഉദ്ഘാടനം ചെയ്തതാണ് അവസാനത്തെ പൊതുപരിപാടി.

ഭാര്യ പരേതയായ അന്ന ബാബു പോള്‍. മക്കള്‍ :മറിയം ജോസഫ്,ചെറിയാൻ സി പോൾ . കേന്ദ്ര ഗവൺമെന്റ് സെക്രട്ടറി ആയിരുന്ന കുര്യാക്കോസ് റോയ് പോൾ ഏക സഹോദരൻ . ജീവിതത്തിന്റെ തത്വശാസ്ത്രത്തെക്കുറിച്ച് ഒരിക്കല്‍ ബാബുപോള്‍ ഇങ്ങനെ പറഞ്ഞു.

ദൈവത്തില്‍ നിന്ന് വലിയകാര്യങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ട് ദൈവത്തിന് വേണ്ടി വലിയ കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുക. അത് പ്രാവര്‍ത്തികമാക്കി എഴുപത്തിഎട്ട് വർഷം സാർത്ഥകമാക്കിയ തികഞ്ഞ കർമ്മയോഗി ..അതായിരുന്നു ഡി ബാബുപോൾ എന്ന വ്യക്തി

ചിന്തിപ്പിച്ചും ചിരിപ്പിച്ചും കേരളത്തിന്റെ ഭരണ, സാംസ്‌കാരിക, ആത്മീയ രംഗങ്ങളില്‍ നിറഞ്ഞുനിന്ന ഡോ. ഡി.ബാബുപോളിന്‌ അന്ത്യാഞ്ജലി

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (12 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (12 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (12 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (12 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (15 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (15 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (15 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (15 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (15 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (15 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (15 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (15 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (15 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (15 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (15 hours ago)

Malayali Vartha Recommends