Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശബരിമല പറഞ്ഞോ ഒരു കുഴപ്പവും ഇല്ല ; തിരഞ്ഞെടുപ്പ് ചട്ടം ശബരിമല കര്‍മസമിതിക്ക് ബാധകമല്ലെന്ന് സ്വാമി ചിദാനന്ദപുരി

13 APRIL 2019 02:08 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

തിരഞ്ഞെടുപ്പ് ചട്ടം ശബരിമല കര്‍മസമിതിക്ക് ബാധകമല്ലെന്നാണ് സ്വാമി ചിദാനന്ദപുരി പറയുന്നത്. കര്‍മസമിതി രാഷ്ട്രീയപ്പാര്‍ട്ടിയോ പ്രസ്ഥാനമോ അല്ല. ശബരിമല ജനങ്ങളെ ഓര്‍മപ്പെടുത്തും. അതിനാണ് ധര്‍ണയെന്നും ചിദാനന്ദപുരി പറഞ്ഞു. എന്നാല്‍ കര്‍മസമിതിക്കെതിരെ ഇലക്ഷന്‍ കമ്മീഷന് പരാതി നല്‍കുമെന്ന് എല്‍ഡിഎഫ് നേതൃത്വം വ്യക്തമാക്കി. സമിതിയുടെ മറവിലുള്ളത് ആര്‍എസ്എസ് ആണ്. നാമജപത്തിനെതിരെയും പരാതി നല്‍കുമെന്നു എല്‍ഡിഫ് അറിയിച്ചു.

ശബരിമല യുവതിപ്രവേശം സജീവ തിരഞ്ഞെടുപ്പ് വിഷയമാക്കി മുന്നോട്ടു പോകുകയായാണ് ശബരിമല കര്‍മ സമിതി. മണ്ഡലമേതായാലും മണ്ഡലകാലം മറക്കരുതെന്ന് വ്യാപക പ്രചാരണത്തിന് പിന്നാലെ തെരുവിലും പ്രചാരണം ശക്തമാക്കുകയാണ് . ഇന്ന് ശബരിമല കര്‍മസമതിയുടെയും അയ്യപ്പസേവാസമാജത്തിന്റെയും നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് ധര്‍ണയിലൂടെ നേരിട്ടുള്ള പ്രചാരണമാണ് ലക്ഷ്യം.

എന്‍ ഡി എ സ്ഥാനാര്‍ഥികള്‍ക്ക് പരസ്യമായി പിന്‍തുണ പ്രഖ്യാപിച്ച അയ്യപ്പ സേവ സമാജലും ശബരിമല കര്‍മ സമിതിയും ശബരിമലയെ തിരഞ്ഞെടുപ്പ് പ്രചരമാക്കുകയാണ്. മണ്ഡലമേതായാലും മണ്ഡലകാലം മറക്കരുതെന്ന ശബരിമല കര്‍മസമിതിയുടെ ബാനറുകള്‍ക്കും വീടുകള്‍ കയറിയുള്ള നോട്ടീസ് വിതരണത്തിന് ശേഷം നാമജപവുമായി തെരുവിലിറങ്ങാനാണ് കര്‍മസമതി തീരുമാനം. സെക്രട്ടറിയേറ്റിന് മുന്നില്‍ നിശ്ചയിച്ചിരിക്കുന്ന ധര്‍ണ നാമജപ പ്രതിഷേധമാക്കി മാറ്റി സര്‍ക്കാരിനെതിരെ പ്രചാരണം നടത്തുകയാണ് ലക്ഷ്യം . മണ്ഡലം ഏതായാലും മണ്ഡലകാലം മറക്കരുതെന്ന പ്രചാരണത്തിനെതിരെ നേരത്തെ ഇടതുമുന്നണി പരാതി നല്‍കിയിരുന്നു.

തെരഞ്ഞെടുപ്പില്‍ ശബരിമല പ്രശ്നം സജീവമാക്കാന്‍ ശബരിമല കര്‍മ്മസമിതി. നോട്ടീസുകളും ഫ്ളക്സുകള്‍ക്കും പുറമേ ഇന്ന് സെക്രട്ടേറിയറ്റിന് മുന്നില്‍ നാമജപ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് സമിതി. സമിതിക്കെതിരെ ഇടത് മുന്നണി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. മണ്ഡലം ഏതായാലും മണ്ഡലകാലം മറക്കരുത് എന്നതാണ് ശബരിമല കര്‍മ്മസമിതിയുടെ മുദ്രാവാക്യം.

സംസ്ഥാനമാകെ കൂറ്റന്‍ പരസ്യബോര്‍ഡുകള്‍ സ്ഥാപിച്ചും വീടുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്തുമാണ് പ്രചരണം നടത്തുന്നത്. എന്നാല്‍, തെരഞ്ഞെടുപ്പിനേക്കുറിച്ചോ ബിജെപി സ്ഥാനാര്‍ത്ഥികളേക്കുറിച്ചോ പരാമര്‍ശമൊന്നുമില്ല.

ശബരിമല സമരത്തില്‍ പങ്കെടുത്തവര്‍ക്ക് എതിരെ കള്ളക്കേസുകള്‍ എടുക്കുന്നു എന്ന പേരിലാണ് പ്രതിഷേധം. കര്‍മ സമിതി പ്രചരണം ശക്തമാക്കുന്ന സാഹചര്യത്തില്‍ ഇടതുമുന്നണി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. നോട്ടീസില്‍ തെരഞ്ഞെടുപ്പിനേക്കുറിച്ച് ഒന്നും നേരിട്ട് പറയാത്തത് തന്ത്രമാണന്നും, വോട്ടര്‍മാരെ ദൈവത്തിന്റെ പേരില്‍ ബിജെപിക്ക് വേണ്ടി സ്വാധീനിക്കുകയാണ് ഉദ്ദേശമെന്നുമാണ് പരാതി.

പോസ്റ്ററുകളില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒന്നുമില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കര്‍മ്മസമിതി. അതിന്റെ പേരില്‍ ആര്‍ക്കും നടപടി എടുക്കാനാവില്ല. സമിതിയുമായി ബന്ധമൊന്നമില്ലെന്ന നിലപാട് ആവര്‍ത്തിക്കുന്നു ബിജെപി.

കഴിഞ്ഞ ദിവസം ആറ്റിങ്ങല്‍ മണ്ഡലത്തില്‍ കര്‍മ സമിതിയുടെ നോട്ടീസുകള്‍ പൊലീസ് പിടിച്ചെടുത്തെങ്കിലും പിന്നീട് വിട്ടുകൊടുത്തിരുന്നു. കര്‍മ്മ സമിതിയുടെ പ്രചരണത്തെക്കുറിച്ച് അന്വേഷിച്ച് വരുകയാണെന്നും ചട്ടലംഘനം ഉണ്ടോയെന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കുമെന്നും തിരുവനന്തപുരം സബ് കള്കടര്‍ ജി പ്രിയങ്ക പറഞ്ഞു.

ശബരിമല പ്രക്ഷോഭത്തിന് ശബരിമല കര്‍മ്മസമിതിയുടെ ആഹ്വാനം. ഏപ്രില്‍ 13ന് സെക്രട്ടേറിയറ്റ് നടയില്‍ നാമജപ പ്രതിഷേധം നടത്താനും ആഹ്വാനമുണ്ട്. അയ്യപ്പഭക്തരെ കള്ളക്കേസില്‍ കുടുക്കുന്നുവെന്ന് ആരോപിച്ചാണ് പ്രതിഷേധം. നേതാക്കള്‍ക്കെതിരെ ആയിരത്തോളം കേസെടുത്തു. തുടര്‍ സമരങ്ങള്‍ ഏപ്രില്‍ 13ന് പ്രഖ്യാപിക്കുമെന്നും നേരത്തെ വ്യക്തമാക്കിരുന്നു.

ധര്‍ണ്ണയില്‍ സന്യാസിവര്യന്മാര്‍, സമുദായിക- ഹൈന്ദവ സംഘടനാ നേതാക്കള്‍ അയ്യപ്പഭക്തസംഘടനാ നേതാക്കള്‍ എന്നിവര്‍ നേതൃത്വം നല്‍കും. ആചാരലംഘനത്തിനെതിരെ പ്രക്ഷേഭം സംഘടിപ്പിച്ചതിന്റെ പേരില്‍ സര്‍ക്കാര്‍ വൈരാഗ്യബുദ്ധിയോടെ പ്രവര്‍ത്തിക്കുകയാണെന്നും അയ്യപ്പഭക്തര്‍ക്കെതിരെയും ഹിന്ദു സംഘടനാ നേതാക്കള്‍ക്കെതിരെയും ജാമ്യമില്ലാ വകുപ്പ് ചുമത്തിയും പിഡിപിപി ആക്ടില്‍ പെടുത്തി പീഡിപ്പിക്കുകയാണെന്നും കര്‍മ്മ സമിതി പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (12 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (12 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (12 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (12 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (15 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (15 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (15 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (15 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (15 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (15 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (15 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (15 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (15 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (15 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (15 hours ago)

Malayali Vartha Recommends