Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നോട്ടയ്ക്ക് ഏറ്റവും കൂടുതല്‍ വോട്ട് നല്‍കിയത് ഏത് മണ്ഡലമാണ്? ഏറ്റവും കൂടുതല്‍ തപാല്‍വോട്ട് ചെയ്ത മണ്ഡലമേതാണ്? ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുണ്ടായിരുന്ന മണ്ഡലം ഏതാണ്? എല്ലാം അറിയാം....

13 APRIL 2019 07:56 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ഓരോ തെരഞ്ഞെടുപ്പും ഈ നാടിന്റെ ചരിത്രത്തെയും ജനാഭിപ്രായത്തെയാണ് അടയാളപ്പെടുത്തുന്നത്. 2014ലെ കേരളത്തിലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഒട്ടേറെ പ്രത്യേകതകളുള്ളതായിരുന്നു. ആ ചരിത്രം നമുക്കൊന്ന് പരിശോധിക്കാം. ഏതൊക്കെ പാര്‍ട്ടികള്‍ മത്സരിച്ചു? മൊത്തം എത്ര സ്ഥാനാര്‍ത്ഥികളുണ്ടായിരുന്നു? അവരില്‍ സ്ത്രീകളെത്ര? വോട്ട് ചെയ്തവര്‍ എത്ര? കൂടുതല്‍ വോട്ട് വാങ്ങി ജയിച്ചതാര്? കുറഞ്ഞ വോട്ട് വാങ്ങി ജയിച്ചതാര്? എല്ലാം അറിയുന്നത് ജനാധിപത്യത്തിന്റെ ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം എന്നതിലുപരി കൗതുകകരവുമാണ്. 

സംസ്ഥാനത്തെ ഈ 20 ലോക്‌സഭാമണ്ഡലങ്ങളിലുമായി ആറു ദേശീയകക്ഷികളും മൂന്ന് സംസ്ഥാന കക്ഷികളുമുള്‍പ്പെടെ 26 കക്ഷികള്‍ 2014ല്‍ മത്സരരംഗത്തുണ്ടായിരുന്നു. ഈ കക്ഷികളുടേയും മറ്റ് സ്വതന്ത്രരുമുള്‍പ്പെടെ മൊത്തം 269 സ്ഥാനാര്‍ത്ഥികളാണ് മത്സരിച്ചത്. ഇതില്‍ 27 പേര്‍ സ്ത്രീകളായിരുന്നു. 242 പുരുഷന്‍മാരും. 
വിജയിച്ചവരില്‍ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ ലഭിച്ചത് ആലപ്പുഴയിലെ സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസിലെ കെ.സി. വേണുഗോപാലിനായിരുന്നു. കെ.സിക്ക് 4,62,525 വോട്ടുകള്‍ ലഭിച്ചു. ഏറ്റവും കുറവ് ലഭിച്ചത് തിരുവനന്തപുരത്തു നിന്നും തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസിലെ ഡോ: ശശിതരൂരിനും. അദ്ദേഹത്തിന് ലഭിച്ചത് 2,97,806 വോട്ടുകള്‍ മാത്രമായിരുന്നു. അതേസമയം ശതമാനത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധിക്കുകയാണെങ്കില്‍ പോളായ വോട്ടിന്റെ 51.29% കരസ്ഥമാക്കിയ മലപ്പുറത്തുനിന്നും വിജയിച്ച ഐ.യു.എം.എല്‍ സ്ഥാനാര്‍ത്ഥി ഇ. അഹമ്മദായിരുന്നു ഒന്നാം സ്ഥാനത്ത്. എന്നാല്‍ ആ കണക്കുകളിലും ഏറ്റവും പിന്നില്‍ തിരുവനന്തപുരത്തുനിന്നു വിജയിച്ച ഡോ: ശശി തരൂര്‍ തന്നെയായിരുന്നു. അദ്ദേഹത്തിന് ആകെ രേഖപ്പെടുത്തിയ വോട്ടിന്റെ 34.09% മാത്രമാണ് ലഭിച്ചത്. 

ഉയര്‍ന്ന വോട്ടിംഗ് ശതമാനം പോലെ ഏറ്റവും മികച്ച വിജയവും മലപ്പുറത്തുനിന്നുള്ള ഐ.യു.എം.എല്‍ സ്ഥാനാര്‍ത്ഥി ഇ. അഹമ്മദിന്റേതായിരുന്നു. 1,94,739 വോട്ട് ഭൂരിപക്ഷത്തിലാണ് അദ്ദേഹം വിജയിച്ചത്. ഏറ്റവും ചെറിയ മാര്‍ജിനിലുള്ള വിജയം വടകരയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ മുല്ലപ്പള്ളി രാമചന്ദ്രന്റേതായിരുന്നു. അദ്ദേഹത്തിന്റെ വിജയം വെറും 3,306 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ മാത്രമായിരുന്നു. 2014ലെ തെരഞ്ഞെടുപ്പിന് കേരളത്തിലെ 14 ജില്ലകളിലേയും കണക്കനുസരിച്ച് മൊത്തം ജനസംഖ്യ 3,33,87,677 ആയിരുന്നു. ഇതില്‍ 1,79,51,637 പേര്‍ വോട്ടുചെയ്തു. ഇതിന് പുറമെ 35,487 തപാല്‍ വോട്ടുകളും ലഭിച്ചിരുന്നു. ഇതില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യ മലപ്പുറം ജില്ലയിലും കുറവ് വയനാടുമായിരുന്നു. 

മലപ്പുറത്തെ 2014ലെ ജനസംഖ്യ 41,10,956ഉം വയനാട്ടിലേത് 8,16,558 ഉം ആയിരുന്നു. ഇതില്‍ 2,43,26,650 പേര്‍ക്കാണ് വോട്ടവകാശമുള്ളത്. കേരളത്തില്‍ ഇതില്‍ സ്ത്രീകള്‍ 1,25,92,375 ഉം പുരുഷന്‍മാര്‍ 1,17,34,275 ഉം ആയിരുന്നു. ഈ മൊത്ത വോട്ടര്‍മാരില്‍ 12,585 പേര്‍ പ്രവാസിവോട്ടര്‍മാരാണ്. ഇതില്‍ 11,931 പേര്‍ പുരുഷന്‍മാരും 654 പേര്‍ സ്ത്രീകളുമാണ്. സര്‍വീസ് വോട്ടര്‍മാരുടെ എണ്ണം 74,708 ആയിരുന്നു. ഇതില്‍ 52,752 പേര്‍ പുരുഷന്‍മാരും 21,936 പേര്‍ സ്ത്രീകളുമാണ്. തെരഞ്ഞെടുപ്പിന് മുമ്പു ത ന്നെഫോട്ടോ പതിപ്പിച്ചതിരിച്ചറിയല്‍ കാര്‍ഡ് 100% പേര്‍ക്കും ലഭ്യമാക്കിയിരുന്നു. കേരളത്തിലെ വോട്ടര്‍മാര്‍ക്കിടയിലുള്ള ലിംഗാനുപാതം 1073 ആയിരുന്നു.

പൊതു, പ്രവാസിവിഭാഗം ഉള്‍പ്പെടെ വോട്ടു രേഖപ്പെടുത്തിയവരുടെ കണക്കെടുക്കുമ്പോള്‍ സ്ത്രീവോട്ടര്‍മാര്‍ തന്നെയാണ് മുന്നില്‍ നില്‍ക്കുന്നത്. ഈ വിഭാഗത്തില്‍ 92,83,321 സ്ത്രീകള്‍ വോട്ടുരേഖപ്പെടുത്തി. പുറമെ പോസ്റ്റല്‍ വോട്ടുകളുമുണ്ട്. 2014ല്‍ ഈ വിഭാഗത്തില്‍ 86,68,316 പുരുഷന്‍മാര്‍ മാത്രമാണ് വോട്ട് രേഖപ്പെടുത്തിയത്. പുറമെ പോസ്റ്റല്‍ വോട്ടുകളുമുണ്ട്.എണ്ണത്തില്‍ സ്ത്രീകള്‍ അധികമായിരുന്നെങ്കിലും വോട്ടിന്റെ ശതമാനകണക്ക് എടുക്കുമ്പോള്‍ പുരുഷന്‍മാരാണ് കൂടുതല്‍. ശതമാനാടിസ്ഥാനത്തില്‍ വിഭജിക്കുമ്പോള്‍ പുരുഷന്‍മാരില്‍ 74.21 ശതമാനവും വോട്ടുരേഖപ്പെടുത്തിയപ്പോള്‍ സ്ത്രീകളില്‍ അത് 73.85% മാത്രമായിരുന്നു. വോട്ടെടുപ്പിലെ സ്ത്രീപുരുഷാനുപാതം പരിശോധിച്ചാല്‍ അത് 1071 ആണെന്ന് കാണാനും കഴിയും. ആകെ പോള്‍ ചെയ്തത് 1,79,87,124 വോട്ടുകളാണ്. 35,487 പോസ്റ്റല്‍ വോട്ടുകളും ഇതില്‍പ്പെടും. ഇതില്‍ 3,025 തപാല്‍ വോട്ടുകള്‍ തള്ളി.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുണ്ടായിരുന്നത് പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിലായിരുന്നു. അവിടെ 13,23,906 വോട്ടര്‍മാരാണുണ്ടായിരുന്നത്. 11,50,497 വോട്ടര്‍മാര്‍ മാത്രമുള്ള ചാലക്കുടിയിലായിരുന്നു ഏറ്റവും കുറവ് സമ്മതിദായകര്‍. അതേസമയം സ്ത്രീപുരുഷ ലിംഗാനുപാതം എടുക്കുകയാണെങ്കില്‍ 1178 ഉള്ള ആറ്റിങ്ങലിലാണ് അത് ഏറ്റവും ഉയര്‍ന്നത്. 1003 മാത്രമുള്ള ഇടുക്കിയില്‍ ഏറ്റവും കുറവും.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ വോട്ട് രേഖപ്പെടുത്തിയത് ആലപ്പുഴ മണ്ഡലത്തിലായിരുന്നു -9,98,656 (തപാല്‍ വോട്ട് ഉള്‍പ്പെടെ). 8,20,267 വോട്ടുമാത്രം ചെയ്യപ്പെട്ട ഇടുക്കിയിലായിരുന്നു പോളിംഗ് ഏറ്റവും കുറവ്. അതേസമയം ശതമാനാടിസ്ഥാനത്തില്‍ 81.33% (തപാല്‍ വോട്ട് കൂടാതെ) പോളിംഗ് നടന്ന കണ്ണൂര്‍ മണ്ഡലമാണ് ഏറ്റവും മുന്നില്‍ നില്‍ക്കുന്നത്. കുറവ് 66.02% മാത്രം വോട്ട് രേഖപ്പെടുത്തിയ, ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ള പത്തനംതിട്ട മണ്ഡലത്തിലും. രേഖപ്പെടുത്തിയ വോട്ടിന്റെ ലിംഗാനുപാതം പരിശോധിച്ചാല്‍ 1192 വോട്ട് എന്ന കണക്ക് രേഖപ്പെടുത്തിയ വടകരയില്‍ അത് ഏറ്റവും ഉയര്‍ന്ന നിലയിലും 928 മാത്രമുള്ള ഇടുക്കിയില്‍ ഏറ്റവും താണനിലയിലുമാണെന്ന് മനസിലാക്കാനാകും.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പുതുതായി അവതരിപ്പിച്ച നോട്ടയുടെ കണക്ക് പരിശോധിച്ചാല്‍. അത് ഉയര്‍ന്നുനില്‍ക്കുന്നത് മലപ്പുറം മണ്ഡലത്തിലാണെന്ന് വ്യക്തമാകും. പോള്‍ ചെയ്ത വോട്ടിന്റെ 2.56% അതായത് 21,829 വോട്ടുകള്‍ നോട്ടയായി അവിടെ രേഖപ്പെടുത്തി. ഏറ്റവും കുറഞ്ഞത് തിരുവനന്തപുരത്തുമായിരുന്നു. മൊത്തം വോട്ടിന്റെ 0.38% അതായത് 3,346 വോട്ടുകള്‍ മാത്രമാണ് ഇവിടെ നോട്ടയ്ക്ക് ലഭിച്ചത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (12 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (12 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (12 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (13 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (15 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (15 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (15 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (15 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (15 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (15 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (15 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (15 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (15 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (16 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (16 hours ago)

Malayali Vartha Recommends