Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മൂന്ന് പതിറ്റാണ്ടായി സി.പി.എമ്മിന്റെ ചുവപ്പ് കോട്ടയാണ് ബേക്കല്‍ ഫോര്‍ട്ട് ഉള്‍പ്പെടുന്ന കാസര്‍കോട് ലോക്‌സഭാ മണ്ഡലം, ഇത്തവണ ചരിത്രം ആവര്‍ത്തിക്കാന്‍ സതീഷ് ചന്ദ്രന്‍ ഗോദയില്‍ ഇറങ്ങിയപ്പോള്‍ ചരിത്രം തിരുത്താന്‍ തെക്ക്‌നിന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍

13 APRIL 2019 08:00 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

മൂന്ന് പതിറ്റാണ്ടായി സി.പി.എമ്മിന്റെ ചുവപ്പ് കോട്ടയാണ് ബേക്കല്‍ ഫോര്‍ട്ട് ഉള്‍പ്പെടുന്ന കാസര്‍കോട് ലോക്‌സഭാ മണ്ഡലം. ഇത്തവണ ചരിത്രം ആവര്‍ത്തിക്കാന്‍ സതീഷ് ചന്ദ്രന്‍ ഗോദയില്‍ ഇറങ്ങിയപ്പോള്‍ ചരിത്രം തിരുത്താന്‍ തെക്ക്‌നിന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി കളത്തിലിറങ്ങി. ചോരക്കറ വീണ കാസര്‍കോടിന്റെ മണ്ണും മനസ്സും ഇക്കുറി ആര്‍ക്കൊപ്പമെന്ന് ചോദിച്ചാല്‍ പെട്ടെന്നൊരു ഉത്തരം പറയാനാകാത്ത അവസ്ഥായിലാണിപ്പോള്‍. മഞ്ചേശ്വരം, കാസര്‍കോഡ്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍, പയ്യന്നൂര്‍, കല്ല്യാശേരി എന്നീ ഏഴ് നിയമസഭാ നിയോജകമണ്ഡലങ്ങള്‍ അടങ്ങുന്നതാണ് കാസര്‍കോഡ് ലോക്‌സഭാ മണ്ഡലം. ഇതില്‍ അഞ്ച് നിയമസഭാ മണ്ഡലങ്ങള്‍ കാസര്‍കോഡ് ജില്ലയിലാണ്. ബാക്കി കണ്ണൂര്‍രിലും.

കാസര്‍കോഡ് മണ്ഡലത്തിലെ മൊത്തം ജനസംഖ്യ 17,89,285 ആണ്. ഇതില്‍ 2014ലെ തെരഞ്ഞെടുപ്പില്‍ മൊത്തം 12,43,730 പേര്‍ക്കാണ് സമ്മതിദാനാവകാശമുണ്ടായിരുന്നത്. ഇതില്‍ 5,95,047 പുരുഷവോട്ടര്‍മാരും 6,48,683 സ്ത്രീ വോട്ടര്‍മാരുമായിരുന്നു. ഇതില്‍ 901 പ്രവാസി വോട്ടര്‍മാരും 3,267 സര്‍വീസ് വോട്ടര്‍മാരും ഉള്‍പ്പെടും. ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുണ്ടായിരുന്നത് കാഞ്ഞങ്ങാട് നിയമസഭാ മണ്ഡലത്തിലായിരുന്നു. അവിടെ 2014ലെ തെരഞ്ഞെടുപ്പ് കണക്ക് പ്രകാരം 1,90,014 വോട്ടര്‍മാരാണുണ്ടായിരുന്നത്. ഇതില്‍ 90,185 പുരുഷ വോട്ടര്‍മാരും 99,829 സ്ത്രീ വോട്ടര്‍മാരുമായിരുന്നു. കാസര്‍കോഡ് മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ പ്രവാസി, വോട്ടര്‍മാരുള്ളതും കാഞ്ഞങ്ങാടാണ്. 302 പ്രവാസി വോട്ടര്‍മാരാണ് ഇവിടെ ഉണ്ടായിരുന്നത്. 377 സര്‍വീസ് വോട്ടര്‍മാരും ഈ മണ്ഡലത്തിലുണ്ട്. ലിംഗാനുപാതത്തില്‍ സംസ്ഥാനത്തെ ലോക്‌സഭാ മണ്ഡലങ്ങളില്‍ എട്ടാം സ്ഥാനമാണ് കാസര്‍കോഡിനുള്ളത്.

901 പ്രവാസി വോട്ടുകളാണ് ഉണ്ടായിരുന്നത്. ഇതില്‍ 868 പേര്‍ പുരുഷന്‍മാരും 33 പേര്‍ സ്ത്രീവോട്ടര്‍മാരുമായിരുന്നു. 2014 ല്‍ ഇവിടെ 3,267 സര്‍വീസ് വോട്ടര്‍മാര്‍മാരാണുണ്ടായിരുന്നത്. ഇതില്‍ 2,389 വോട്ടുകള്‍ പുരുഷന്‍മാരുടേതും 878 എണ്ണം വനിതകളുടേതുമായിരുന്നു. മണ്ഡലത്തിലെ സ്ത്രീപുരുഷാനുപാതം 1090 ആണ്. വോട്ടര്‍മാരുടെ എണ്ണത്തില്‍ തൊട്ടുപിന്നിലുള്ളത് മഞ്ചേശ്വരമാണ്. ഇവിടെ 1,89,640 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 95,127 പുരുഷ വോട്ടര്‍മാരും 94,513 സ്ത്രീ വോട്ടര്‍മാരുമാണ്. പ്രവാസി-സര്‍വീസ് വോട്ടുകള്‍ ഏറ്റവും കുറവുള്ള മണ്ഡലം കൂടിയാണിത്. 42 പ്രവാസി വോട്ടര്‍മാരും 21 സര്‍വീസ് വോട്ടര്‍മാരുമാണ് മണ്ഡലത്തിലുള്ളത്. അതേസമയം സര്‍വീസ് വോട്ടര്‍മാര്‍ ഏറ്റവും കൂടുതലുളളത് പയ്യന്നൂര്‍ നിയമസഭാ മണ്ഡലത്തിലാണ്. ഇവിടെ മൊത്തം 1,154 സര്‍വീസ് വോട്ടര്‍മാരാണുള്ളത്. എന്നാല്‍ ഏറ്റവും കുറച്ച് സമ്മതിദായകരുള്ളതും ഈ മണ്ഡലത്തിലാണ്. മൊത്തം 1,64,983 വോട്ടര്‍മാരാണ് മണ്ഡലത്തില്‍ ആകെയുള്ളത്.

2014ലെ തെരഞ്ഞെടുപ്പില്‍ കാസര്‍കോഡ് മണ്ഡലത്തില്‍ മൊത്തത്തില്‍ 9,73,613 വോട്ടുകളാണ് പോള്‍ ചെയ്തത്. 4,59,280 പുരുഷന്‍മാരും 5,14,333 സ്ത്രീകളും വോട്ടു രേഖപ്പെടുത്തിയിരുന്നു. ഇതിന് പുറമെ 1582 പോസ്റ്റല്‍ വോട്ടുകളും ലഭിച്ചിരുന്നു.ഇതില്‍ നോട്ടയ്ക്ക് ലഭിച്ച 6103 വോട്ടുകളും വോട്ടിംഗ് യന്ത്രത്തില്‍ നിന്നും എടുക്കാന്‍കഴിയാതിരുന്ന 822 വോട്ടുകളും, 158 അസാധുവായ വോട്ടും കഴിച്ചാല്‍ മൊത്തം വോട്ടുകള്‍ 9,68,112 ആയിരുന്നു. 78.47 ആയിരുന്നു പോളിംഗ് ശതമാനം. കഴിഞ്ഞതവണ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച പി. കരുണാകരനാണ് വിജയിച്ചത്. അദ്ദേഹത്തിന് 3,84,964 വോട്ടാണ് ലഭിച്ചത്. 6,921 വോട്ടുകള്‍ക്കായിരുന്നു വിജയം. കോണ്‍ഗ്രസിലെ(യു.ഡി.എഫ്) ടി. സിദ്ദിഖായിരുന്നു എതിര്‍സ്ഥാനാര്‍ത്ഥി. ബി.ജെ.പിയിലെ കെ. സുരേന്ദ്രനും മത്സരരംഗത്തുണ്ടായിരുന്നു.

പ്രധാനപ്പെട്ട സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ച വോട്ടും സാധുവായ വോട്ടിന്റെ
ശതമാനവും
പി. കരുണാകരന്‍(എല്‍.ഡി.എഫ്)- 3,84,964(39.76%) 
ടി. സിദ്ദിഖ് (യു.ഡി.എഫ്)- 3,78,043(39.05%) 
കെ. സുരേന്ദ്രന്‍ (ബി.ജെ.പി)- 1,72,826(17.85%)

2009-കാസര്‍കോഡ്- (76.15%)
പി. കരുണാകരന്‍-(എല്‍.ഡി.എഫ്)(45.51%)
ഷാഹിദാ കമാല്‍-യു.ഡി.എഫ്(37.91%)

മണ്ഡലത്തിലെ വിജയചരിത്രം

1977-രാമചന്ദ്രന്‍ കടന്നപ്പള്ളി (കോണ്‍ഗ്രസ്)
1980-എം. രാമണ്ണറേ (സി.പി.എം)
1984-ഐ. രാമറേ (കോണ്‍ഗ്രസ്)
1989-എം. രാമണ്ണറേ (സി.പി.എം)
1991-എം. രാമണ്ണറേ (സി.പി.എം)
1996-ടി. ഗോവിന്ദന്‍ (സി.പി.എം)
1998-ടി. ഗോവിന്ദന്‍ (സി.പി.എം)
1999-ടി. ഗോവിന്ദന്‍ (സി.പി.എം)
2004-പി. കരുണാകരന്‍(സി.പി.എം)

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (12 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (12 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (12 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (13 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (15 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (15 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (15 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (15 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (15 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (15 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (15 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (15 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (15 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (16 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (16 hours ago)

Malayali Vartha Recommends