Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തെ കോണ്‍ഗ്രസിന്റെ പുന്നാപുരം കോട്ടയായി നിലനിര്‍ത്തിയത് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനായിരുന്നു, അത് പൊളിച്ചതാകട്ടെ സി.പി.എമ്മിലുണ്ടായിരുന്ന എ.പി അബ്ദുള്ളക്കുട്ടി

13 APRIL 2019 08:04 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തെ കോണ്‍ഗ്രസിന്റെ പുന്നാപുരം കോട്ടയായി നിലനിര്‍ത്തിയത് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനായിരുന്നു. 1980 മുതല്‍ തുടര്‍ച്ചയായി അഞ്ച് തവണ അദ്ദേഹം സി.പി.എമ്മിന്റെ വിപഌവ മണ്ണായ കണ്ണൂരില്‍ നിന്ന് പാര്‍ലമെന്റിലെത്തി. സി.പി.എമ്മിലായിരുന്ന അബ്ദുള്ളക്കുട്ടിയാണ് കോണ്‍ഗ്രസിന്റെ പുന്നാപുരം കോട്ട പൊളിച്ചത്. 1999ലും 2004ലും അബ്ദുള്ളക്കുട്ടി എം.പിയായി. പിന്നീട് അദ്ദേഹം കോണ്‍ഗ്രസിലേക്ക് മറുകണ്ടം ചാടി എം.എല്‍.എയായി ജയിച്ചുകയറി എന്നതും കണ്ണൂരിന്റെ രാഷ്ട്രീയചരിത്രത്തിലെ ഒരേടാണ്. കര്‍ണ്ണാടക സംസ്ഥാനത്തിന്റെ മൈസൂരുമായും കേന്ദ്രഭരണപ്രദേശമായ പോണ്ടിച്ചേരിയില്‍ ഉള്‍പ്പെടുന്ന മാഹിയുമായും അതിര്‍ത്തിപങ്കിടുന്ന മണ്ഡലം കൂടിയാണ് കണ്ണൂര്‍. 

തളിപ്പറമ്പ്, ഇരിക്കൂര്‍, അഴീക്കോട്, കണ്ണൂര്‍, ധര്‍മ്മടം, മട്ടന്നൂര്‍, പേരാവൂര്‍ നിയമസഭാമണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് കണ്ണൂര്‍ ലോക്‌സഭാമണ്ഡലം. ഈ ഏഴു നിയമസഭാമണ്ഡലങ്ങളും കണ്ണൂര്‍ ജില്ലയില്‍ തന്നെയാണ്. ഏഴില്‍ നാലിലും എല്‍.ഡി.എഫ് എം.എല്‍.എമാരാണുള്ളത്. അതിനാല്‍ വോട്ടിന്റെ വ്യത്യാസം വലുതല്ല. ചാഞ്ഞും ചരിഞ്ഞും കണ്ണൂരിന്റെ ജനമനസ് മാറും. കോണ്‍ഗ്രസിന്റെ കോട്ടപൊളിച്ച് അബ്ദുള്ളക്കുട്ടി രണ്ട് തവണ വിജയിച്ചപ്പോള്‍ അടുത്ത തവണ കോണ്‍ഗ്രസിലെ കെ.സുധാകരന്‍ തിരിച്ച് പിടിച്ചു. 2014 പി.കെ ശ്രീമതി ടീച്ചര്‍ കെ.സുധാകരനെ പരാജയപ്പെടുത്തി. അതുകൊണ്ട് ഇത്തവണ എന്തും സംഭവിക്കാം. 

കണ്ണൂര്‍ ലോക്‌സഭാമണ്ഡലത്തിന്റെ മൊത്തം ജനസംഖ്യ 2014ലെ തെരഞ്ഞെടുപ്പ് സമയത്ത് 1615931 ആയിരുന്നു. ലിംഗാനുപാതത്തില്‍ സ്ത്രീകള്‍ കൂടുതലുള്ള, കേരളത്തിലെ മണ്ഡലമാണ് കണ്ണൂര്‍. ജനസംഖ്യയില്‍ 7,63,699 പേര്‍ പുരുഷന്‍മാരും 8,52,232 പേര്‍ സ്ത്രീകളുമാണ്. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ ആകെ 11,70,266 സമ്മതിദായകരാണുണ്ടായിരുന്നത്. ഇതില്‍ 5,48,454 പുരുഷവോട്ടര്‍മാരും 6,21,812 സ്ത്രീ വോട്ടര്‍മാരുമായിരുന്നു. 81.17% മായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പിലെ പോളിംഗ്. 1,673 പ്രവാസി വോട്ടുകളാണ് ഉണ്ടായിരുന്നത്. ഇതില്‍ 1,629 പേര്‍പുരുഷന്‍മാരും 44 പേര്‍ സ്ത്രീവോട്ടര്‍മാരുമായിരുന്നു. 2014 ല്‍ ഇവിടെ 7,229 സര്‍വീസ് വോട്ടര്‍മാര്‍മാരാണുണ്ടായിരുന്നത്. ഇതില്‍ 5,155 വോട്ടുകള്‍ പുരുഷ•ാരുടേതും 2,074 എണ്ണം വനിതകളുടേതുമായിരുന്നു. മണ്ഡലത്തിലെ സ്ത്രീപുരുഷാനുപാതം 1134 ആണ്.

കണ്ണൂര്‍ മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ സമ്മതിദായകരുള്ളത് തളിപ്പറമ്പ് നിയമസഭാ നിയോജകമണ്ഡലത്തിലാണ്. മൊത്തം 1,84,674 വോട്ടര്‍മാരാണ് ഈ മണ്ഡലത്തിലുള്ളത്. ഇതില്‍ 99,365 സ്ത്രീ വോട്ടര്‍മാരും 85,309 പേര്‍ പുരുഷവോട്ടര്‍മാരുമായിരുന്നു. എന്നാര്‍ സര്‍വീസ്, എന്‍.ആര്‍.ഐ വോട്ടര്‍മാര്‍ കൂടുതലുളളത് ധര്‍മ്മടം മണ്ഡലത്തിലാണ്. യഥാക്രമം 393, 1765 എന്നിങ്ങനെയായിരുന്നു ഇവയുടെ കണക്കുകള്‍. ലിംഗാനുപാതവും ഏറ്റവും കുടുതല്‍ അഴീക്കോട് മണ്ഡലത്തിലായിരുന്നു, 1242 ആയിരുന്നു ഇത്. ലിംഗാനുപാതത്തില്‍ സംസ്ഥാനത്ത് രണ്ടാംസ്ഥാനമാണ് കണ്ണൂര്‍ മണ്ഡലത്തിനുള്ളത്.

വോട്ടര്‍മാരുടെ എണ്ണത്തില്‍ രണ്ടാംസ്ഥാനം ഇരിക്കൂറിനാണ്. ഇവിടെ മൊത്തം 1,76,511 സമ്മതിദായകരാണുള്ളത്. ലിംഗാനുപാതം ഏറെ കുറവുള്ള മണ്ഡലം കൂടിയാണിത്. ഇവിടെ 87,514 പുരുഷവോട്ടര്‍മാര്‍ക്ക് 88,997 സ്ത്രീ വോട്ടര്‍മാരാണുളളത്. 2014ലെ തെരഞ്ഞെടുപ്പിന്റെ അടിസ്ഥാനത്തില്‍ പ്രായപരിധിയനുസരിച്ച് സമ്മതിദായകരെ തരംതിരിച്ചാല്‍ യുവവോട്ടര്‍മാരായ 30-49നും ഇടയ്ക്കുള്ളവരുടെ നിര വളരെ വലുതാണ്: തൊട്ടടുത്തുള്ളത് 50നും 79നും ഇടയ്ക്ക് പ്രായമുള്ളവരാണെന്ന മറ്റൊരു സവിശേഷതകൂടി കണ്ണൂര്‍ മണ്ഡലത്തിനുണ്ട്. 2014ലെ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ മണ്ഡലത്തില്‍ മൊത്തം 945884 വോട്ടുകള്‍ പോള്‍ ചെയ്തു. ഇതില്‍ 506993 വോട്ടുകള്‍ സ്ത്രീകളുടേതും 438891 എണ്ണം പുരുഷവോട്ടുകളുമായിരുന്നു. ഇതിന് പുറമെ 2688 പോസ്റ്റല്‍ വോട്ടുകളും ലഭിച്ചിരുന്നു. നോട്ടയ്ക്ക് ലഭിച്ച 7026 വോട്ടുകളും വോട്ടിംഗ് യന്ത്രത്തില്‍ നിന്നും എടുക്കാന്‍ കഴിയാതിരുന്ന 1145 വോട്ടുകളും കിഴിച്ചാല്‍ മൊത്തം 940091 വോട്ടുകളാണ് സാധുവായിരുന്നത്. 

2014ലെ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ മണ്ഡലത്തില്‍ ഇടതുമുന്നണിയുടെ സി.പി.ഐ(എം) സ്ഥാനാര്‍ത്ഥിയായി മത്സരിച്ച പി. കെ. ശ്രീമതിയാണ് വിജയിച്ചത്. പോസ്റ്റല്‍ വോട്ടടക്കം മൊത്തം 948572 വോട്ട് പോള്‍ ചെയ്തപ്പോള്‍ (81.17%) അവര്‍ക്ക് 4,27,622 വോട്ടാണ് ലഭിച്ചത്. 6,566 വോട്ടുകള്‍ക്കായിരുന്നു വിജയം. കോണ്‍ഗ്രസിലെ(യു.ഡി.എഫ്) കെ. സുധാകരനായിരുന്നു എതിര്‍സ്ഥാനാര്‍ത്ഥി. ബി.ജെ.പിയിലെ പി.സി. മോഹനന്‍ മാസ്റ്ററും മത്സരരംഗത്തുണ്ടായിരുന്നു. 

പ്രധാനപ്പെട്ട സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ച വോട്ടും സാധുവായ വോട്ടിന്റെ
ശതമാനവും

പി. കെ. ശ്രീമതി (എല്‍.ഡി.എഫ്)- 4,27,622(45.49%) 
കെ. സുധാകരന്‍ (യു.ഡി.എഫ്)- 4,21,056( 44.79%) 
പി.സി.മോഹനന്‍മാസ്റ്റര്‍ (ബി.ജെ.പി)- 51,636(5.49%)


2009-കണ്ണൂര്‍-(80.94%)
കെ. സുധാകരന്‍-യു.ഡി.എഫ്(50.11)
കെ.കെ. രാഗേഷ്-എല്‍.ഡി.എഫ്(45.12)

മുന്‍കാല വിജയചരിത്രം
1977-സി.കെ. ചന്ദ്രപ്പന്‍ (സി.പി.ഐ-യു.ഡി.എഫ്)
1980- കെ. കുഞ്ഞമ്പു (കോണ്‍ഗ്രസ്-യു-എല്‍.ഡി.എഫ്)
1984-മുല്ലപ്പള്ളി രാമചന്ദ്രന്‍ (കോണ്‍ഗ്രസ്)
1989--മുല്ലപ്പള്ളി രാമചന്ദ്രന്‍ (കോണ്‍ഗ്രസ്)
1991-മുല്ലപ്പള്ളി രാമചന്ദ്രന്‍ (കോണ്‍ഗ്രസ്)
1996-മുല്ലപ്പള്ളി രാമചന്ദ്രന്‍ (കോണ്‍ഗ്രസ്)
1998-മുല്ലപ്പള്ളി രാമചന്ദ്രന്‍ (കോണ്‍ഗ്രസ്)
1999-എ.പി. അബ്ദുള്ളക്കുട്ടി(സി.പി.എം)
2004-എ.പി. അബ്ദുള്ളക്കുട്ടി (സി.പി.എം)

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (12 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (12 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (12 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (13 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (15 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (15 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (15 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (15 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (15 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (15 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (15 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (15 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (15 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (16 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (16 hours ago)

Malayali Vartha Recommends